ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഒൻപത് വയസ്സുകാരനായ ഈ അത്ഭുത ബാലന്റെ ജീവിതം നിങ്ങൾക്ക് പ്രചോദമാകാതിരിക്കില്ല. ആൽബറോ വൾഗാസ് എന്ന ബാലനെ കുറിച്ച് 1991 ൽ നിർമ്മിച്ച ഒരു ഡോക്യൂമെന്ററിയിലാണ് ലോകം അവനെ കുറിച്ച് അരിഞ്ഞത്. ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ടോണി കോമിട്രിയാണ് ഈ ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത്. ഈ അത്ഭുത ബാലനെ കുറിച്ച് അറിഞ്ഞ അദ്ദേഹം കൊളംബിയയിലേക്ക് എത്തുകയായിരുന്നു. ആൽബറോ എന്ന ബാലനെ കുറിച്ച് ടോണി കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു.
കൊളംബിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ബുക്കോറ മാങ്ങയുടെ ചേരികൾ നിറഞ്ഞ വടക്കൻ പ്രദേശത്തായിരുന്നു അൽബേറോ വൾഗാസ് എന്ന ഒൻപത് വയസ്സുകാരന്റെ ജനനം. പഠിച്ചു വൈദികനോ ഡോക്ടറോ ആകണമെന്നായിരുന്നു ഈ ബാലന്റെ ആഗ്രഹം. അവനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി അവന്റെ കുടുംബത്തിന് ഇല്ലായിരുന്നു. എന്നാൽ ഈ പ്രായത്തിലെ കുട്ടികളെ പോലെ കളിച്ചു നടക്കുന്ന ശീലം അൽബേറോക്ക് ഇല്ലായിരുന്നു. ചേരിയിലെ ഭവനങ്ങളിൽ ആരും ആശ്രയമില്ലാത്ത വൃദ്ധരെ പരിപാലിക്കലായിരുന്നു അവന്റെ താൽപ്പര്യം.
അതുമാത്രമല്ല സർക്കാർ ഓഫീസുകളിൽ ഇവർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുകയും അവരുടെ വിരസത അകറ്റാൻ കായിക വിനോദങ്ങളിലും അവരെ നിർബന്ധിച്ചു പങ്കെടുപ്പിക്കുകയും ഈ ഒൻപത് വയസ്സുകാരനായ ബാലൻ ചെയ്യുമായിരുന്നു. ചേരിയിൽ അൽബേറോയെ സാമ്പത്തികമായി സഹായിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ എല്ലാ ദിവസവും നഗരങ്ങളിലെത്തി പ്രായമായവർക്ക് വേണ്ടീട്ടുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി മടങ്ങുമായിരുന്നു.
അൽബേറോക്ക് കൂട്ടായി അവന്റെകുട്ടി കൂട്ടുകാരും ഉണ്ടാകും. അങ്ങനെ ആ ചേരിയിലുള്ള എല്ലാ പ്രായമായവർക്കും ഈ ഒൻപത് വയസുകാരൻ അപ്പനും അമ്മയുമൊക്കെയായി. ഏത് പ്രതിസന്ധിയിലും അൽബേറോയെ കുറിച്ച് അറിയുന്നവർക്കെല്ലാം ഈ ബാലൻ ഒരു പ്രചോദനം ആയിരിക്കുമെന്ന് നിസംശയം പറയാൻ കഴിയും.