കണ്ണാടിയിൽ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യണം. സ്ത്രീകളോട് ഡോക്ടർ..

സ്ത്രീകൾ ജോലിചെയ്ന്ന വെറും ഉപകരണങ്ങൾ മാത്രമാണെന്നാണ് പലരുടേയും വിചാരം. വീട് എന്ന ചട്ടക്കൂടിനു പുറത്തേക്ക് അവളുടെ ലോകം മാറരുത്. അവൾക്കു ഉയരങ്ങൾ താണ്ടാൻ അവകാശമില്ല. ചിറകുകൾ ഉയർത്തി പറക്കാനുള്ള അവകാശമില്ല. ഇങ്ങനെയാണ് ഇപ്പോഴും ചിലരുടെയെങ്കിലും ചിന്താഗതി എന്ന് പറയണം. ചിലരുടെയെങ്കിലും എന്ന് പറയുന്നു. ഈ ചിന്താഗതിയിൽ മാറ്റം വന്നവരും നിരവധി ആളുകളാണ്. എങ്കിലും ഇപ്പോഴും പെൺകുട്ടികൾ പുറത്ത് ഇറങ്ങിയാൽ എന്തോ മഹാപാപം സംഭവിക്കും എന്ന് കരുതുന്ന ആളുകളും ഉണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. സ്ത്രീ അടിമയാണ് എന്നുള്ള സങ്കല്പം ഒക്കെ മാറി വരികയാണ്. ഇപ്പോൾ സ്ത്രീകൾ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി. അവർക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ട്.

നിലപാടുകളുണ്ട്. എന്ത് കാര്യത്തിലും അവർക്ക് അത് പറയുവാനുള്ള കഴിവുമുണ്ട്. കുറച്ചുപേരെങ്കിലും ഇപ്പോൾ മുൻപോട്ട് വരുന്നുണ്ട്. തീർച്ചയായും ഈ ചിന്താഗതികൾ മാറും സ്ത്രീ ഉയരും അത് ഉറപ്പാണ്. ചിറകുകൾ വിടർത്തി വിശാലമായ ആകാശത്ത് ഓരോ പെൺകുട്ടിയും പറക്കും. ഇപ്പോൾ ഒരു ഡോക്ടർ സ്ത്രീകൾക്ക് വേണ്ടി എഴുതിയിരിക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്. എല്ലാ പണികളും ഒരു ദിവസം തന്നെ ചെയ്തു തീർക്കണം എന്ന് നിർബന്ധമൊന്നുമില്ല. അങ്ങനെ ചെയ്തു ശീലമുള്ളവർ ഒന്നുകിൽ ഇന്നില്ലെങ്കിൽ സമ്മർദ്ദത്തിന് അടിമകൾ ആണ്. വിശ്രമിക്കുവാൻ സമയം കണ്ടെത്തുക. കാലെടുത്തു മേശമേൽ വെച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല. തലവേദന മാറാൻ ഉറങ്ങണമെങ്കിൽ ഉറങ്ങുക തന്നെ വേണം.സമയത്തിന് വിശ്രമം എടുക്കാത്തവർ പലരും ഇന്ന് അവരുടെ കുടുംബത്തിന് കൂടെ ഇല്ല എന്നത് ഒരു സത്യമാണ്. അവർ നേരത്തെ പോയിട്ടുണ്ടാകും.

ഉറങ്ങാൻ ഉള്ള മരുന്നുകൾ ഒരിക്കലും കഴിക്കാതിരിക്കുക. നിങ്ങളുടെ തലച്ചോറിനെ മറ്റു പല അവയവങ്ങളെയും വളരെ മോശമായി ബാധിക്കും. പറ്റുമെങ്കിൽ ഇടയ്ക്ക് നടക്കാൻ ഒക്കെ ആയി പുറത്തു പോകണം. കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കണം. ഒന്നിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടണ്ട. നിങ്ങൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ എന്താണോ അവയ്ക്ക് മുൻതൂക്കം കൊടുക്കണം. ബാക്കി എല്ലാം വഴിയെ ശരിയായിക്കോളും. നമ്മുടെ മനസ്സിന്റെ സന്തോഷമാണ് മുഖ്യം. ദിവസവും ഒരു 10 മിനിറ്റ് നല്ല വായു ശ്വസിക്കാൻ ധ്യാനത്തിൽ ഏർപ്പെടണം. വേണ്ടാത്ത ചിന്തകളെ പൂർണമായും മനസ്സിൽ നിന്ന് കളയാൻ അത് സഹായിക്കും. എപ്പോഴെങ്കിലും ഒരുങ്ങാൻ അല്ലാതെ കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ കണ്ണാടിയിൽ നോക്കി കുറച്ചുനേരം നിങ്ങളോട് തന്നെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യണം.

അത്‌ ഒരു അവസരമാണ്. ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കഴിക്കണം. ആരും വാങ്ങി തരാൻ വേണ്ടി കാത്തു നിൽക്കണ്ട സമയമില്ല. പൊതുവേ സമ്മർദ്ദം സ്ത്രീകളെ തളർത്തും. അതുകൊണ്ടുതന്നെ നിങ്ങളുടെ ജോലി എളുപ്പമാക്കുന്ന ഉപകരണങ്ങൾ എന്താണോ അത് ഉപയോഗിക്കുക. അതിൽ യാതൊരു തെറ്റുമില്ല. രോഗമുണ്ടെന്നു തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നിൽക്കരുത്. ഒരാളുടെ സഹായം വേണ്ടി വന്നാൽ വിളിക്കുക. ഡോക്ടറെ കാണുക. അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷുഗറും പ്രഷറും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്.അത് പലരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട് എന്നത് ഓർക്കണം.നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്കുവേണ്ടി കാത്തുസൂക്ഷിക്കുക.പുസ്തകങ്ങൾ വായിക്കുവാനും ലോകം അറിയുവാനും ശ്രമിക്കുക തിരക്കുകൾക്കിടയിൽ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകരുത്. സ്നേഹത്തോടെ…
കാലികപ്രസക്തിയുള്ള വാക്കുകൾ തന്നെയാണ് ആര് എഴുതിയതാണെങ്കിലും ഈ ഡോക്ടറുടെ സ്ത്രീകൾ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യം ഏതൊരു മനുഷ്യനെയും പോലെ നമ്മുടെ ജീവിതത്തിനു സ്ത്രീകൾക്കും അവരുടേതായ ഒരു വിലയുണ്ട്. അവരുടെ സൗന്ദര്യവും അവരുടെ സമയവും ഒന്നും മറ്റുള്ളവർക്ക് വേണ്ടി മാത്രമുള്ളതല്ല അത് അവർക്ക് വേണ്ടി കൂടി തന്നെ ഉള്ളതാണ്.

Leave a Reply