പെൺകുട്ടികൾ അൽപമൊന്ന് ഉയരങ്ങളുടെ പടവുകൾ താണ്ടുമ്പോൾ ചിലർക്കെങ്കിലും അത് ദഹിക്കില്ല. കാരണം അവൾ ഒരു പെണ്ണല്ലേ അവൾ അത്രയൊക്കെ പോകാമോ എന്നൊരു ചിന്താഗതിയാണ്. എല്ലാ ചിന്താഗതികളും മറ്റും കാറ്റിൽ പറത്തിക്കൊണ്ട് ഒരു പെൺകുട്ടി ഒരു പുതിയ ചരിത്രം കുറിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ജെനി ജെറോം. കോവളം സ്വദേശിയായ ബീയട്രസിന്റെയും ജെറോമിന്റെയും മകൾ ആണ് ജനീ ജരോം. ജനി ജെറോമെന്ന പൈലറ്റിൽ കൂടെ പറക്കാൻ പോകുന്നത് കുറെ പെൺകുട്ടികളുടെ സ്വപ്നങ്ങളാണ്, ഉയരങ്ങൾ താണ്ടാൻ പോകുന്നത് പല പെൺകുട്ടികളുടെ ആഗ്രഹം ആണ്.
നീയൊരു പെണ്ണല്ലേ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർന്ന ഞാനൊരു പെണ്ണാണ്, എന്നെക്കൊണ്ട് പലതും ഈ സമൂഹത്തിനുവേണ്ടി ചെയ്യാൻ സാധിക്കും എന്ന് കാണിച്ചു കൊടുക്കുവാൻ ഓരോ പെൺകുട്ടികൾക്കും പ്രചോദനം ആവുകയാണ് ഇവിടെ ഈ പെൺകുട്ടി. ജനി ജെറോമെന്ന പെൺകരുത്ത്. ഏതൊരു സ്ത്രീയുടെയും ഉള്ളിൽ ഒരു കനൽ ഉണ്ട്. ഒന്ന് ഊതി കത്തിച്ച് എടുത്താൽ ആ കനൽ ഒരു തീയായി ആളും. അതിന് ആരും മിനക്കെടാറില്ല എന്ന് മാത്രമേയുള്ളൂ. ഇപ്പോൾ തന്റെ കർമപഥത്തിലേക്ക് പുതിയ ഒരു യാത്ര നടത്തുന്ന ജെനി ജെറോമിന് ആശംസകൾ അറിയിച്ചു കൊണ്ട് മുൻപോട്ടു വന്നിരിക്കുകയാണ് കെ കെ ശൈലജ ടീച്ചർ. ടീച്ചറിൻറെ വാക്കുകൾ ഇങ്ങനെയാണ്.
ജനി ജനീറോം ഒരു പുതു ചരിത്രം കുറിക്കുകയാണ്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആണ്. ജനിച്ച കോവളം കരിങ്കുളം സ്വദേശി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളും. ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജനിക്ക് പൈലറ്റ് ആയി മാറണം എന്ന് ആഗ്രഹമുള്ളിൽ ജനിക്കുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി കഷ്ടപ്പെട്ട് അത് സാക്ഷാത്കരിക്കുന്ന ഒരു യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ ഫ്ലൈറ്റ് കോർപ്പറേറ്റ് ആയി തിരുവനന്തപുരത്തേക്ക് ജനി യാത്ര തിരിക്കുന്നു. ജനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
അതെ സ്വപ്നങ്ങളെ ഒരിക്കലും സ്വപ്നങ്ങൾ മാത്രമായി കാണരുത്. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കണം.ഒരു സ്ത്രീക്ക് ഈ ലോകത്ത് ഏതു സ്ഥാനത്ത് വേണമെങ്കിലും അധ്വാനിച്ചാൽ എത്താം. ഒരു സ്ത്രീ ഉയരങ്ങൾ താണ്ടുമ്പോൾ അത് വാർത്തയാകുന്ന ഈ കാലം മാറി വരട്ടെ അത് ഒരു സാധാരണ സംഭവമായി മാറട്ടെ.ഉയരങ്ങളുടെ ചിറകുകളിൽ അവൾ പറക്കട്ടെ എന്നിട്ട് പെണ്ണ് എന്ന് തെളിയിക്കട്ടെ…!