എല്ലാവരുടെയും ജീവിതത്തിൽ നിർണ്ണായകമായ നിമിഷങ്ങൾ എത്തുക എന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ ദിവസത്തിൽ നിന്നും ഈ ദിവസം ഉണ്ടാക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ അത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ സാധിച്ചേക്കും. അങ്ങനെ ചില അപ്രതീക്ഷ മനുഷ്യരുടെ ഇടപെടീൽ കൊണ്ട് മറ്റു ചില വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്ന ട്വിസ്റ്റുകളെ കുറിച്ചാണ് ഇന്ന് വിശദീകരിക്കുന്നത്. ഫിലിപ്പീൻസിലെ ഒൻപത് വയസുകാരൻ എന്നും പകൽ സമയങ്ങളിൽ അപ്രതീക്ഷനാകുമായിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് മകൻ ഇങ്ങനെ അപ്രതീക്ക്ഷനാകുന്നത് എന്ന് അവന്റെ അച്ഛൻ അന്യോഷിക്കാൻ തുടങ്ങി.

അവന്റെ പിന്നാലെ യാത്ര തുടർന്ന അച്ഛൻ കണ്ട കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തെരുവിൽ ഒരു കൂട്ടം നായ്ക്കൾ അവന്റെ വരവും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവന്റെ ബാഗിൽ നിറയെ ആഹാരങ്ങളുമായി വന്നു ഈ നായ്ക്കളെ ഊട്ടുന്ന കാഴ്ചയാണ് അച്ഛൻ അമ്പരപ്പോടെ നോക്കി നിന്നത്. അങ്ങനെ ഈ കാഴ്ച അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചതോടെ കെൻ എന്ന ഒൻപത് വയസു കാരനെ സഹായിക്കാനായി സോഷ്യൽ മീഡിയയിലൂടെ ഒത്തിരി പേർ എത്താൻ തുടങ്ങി. അങ്ങനെ ഇന്ന് അവൻ വളർന്നു ഹാപ്പി അനിമൽസ് എന്ന ഷെൽട്ടർ ഹോമാക്കി മാറ്റി.

ജെയ്സ് സ്റ്റീഫൻസ് എന്ന പന്ത്രണ്ട് വയസ്സ് കാരൻ സെറിബെൽ പാഴ്‌സി രോഗ ബാധിതനാണ്. എന്നാൽ ഒരുദിവസം തന്റെ അച്ഛനോട് അവൻ തന്റെ ആഗ്രഹം വെളിപ്പെടുത്തി. എനിക്കും ഒരു റെസിലിംഗ് കാരനാകണം എന്നതായിരുന്നു. ഇതിനു സമ്മതം മൂളിയ അച്ഛൻ ജെയ്‌നിന്റെ ആഗ്രഹത്തിന് വഴങ്ങി കോച്ചിനെ കാണാനായി എത്തി. അങ്ങനെ അവനും കളത്തിലിറങ്ങി. എന്നാൽ അവന്റെ കൂടെ കളിച്ച മറ്റൊരു പന്ത്രണ്ട് കാരൻ ജേസിനെ മുൻകൂട്ടി അറിയില്ല എങ്കിലും
അവൻ ജെയ്‌സിന്റെ ഇഷ്ടത്തിന് അനുസരിച്ചു സ്വയം തോറ്റു കൊടുക്കുകയായിരുന്നു.

ബേസ് ബോൾ നമ്മുടെ ഇടയിൽ വലിയ പ്രചാരം നേടിയ ഒരു കലയല്ല. എന്നാൽ ഈ കളിക്കിടയിൽ ബോളുകൾ പുറത്തേക്ക് വീഴുമ്പോൾ അത് എടുക്കാൻ വലിയ ബഹളങ്ങൾ തന്നെ ഉണ്ടാകാറുണ്ട്. ഇതിനു കാരണം എന്തെന്നാൽ കളിയോടുള്ള ആരാധന മാത്രമല്ല. ഈ ബോളുകൾ വിറ്റാൽ നല്ലൊരു തുക സ്വന്തമാക്കാനും കഴിയും എന്നതാണ്. എന്നാൽ ഇങ്ങനെ കിട്ടിയ ഒരു ബോൾ തന്നെക്കാൾ ചെറിയ വേറൊരു കുട്ടിക്ക് കൊടുത്തു സന്തോഷിക്കുന്ന ഇയാൻ എന്ന കുട്ടിക്ക് ലഭിച്ച അംഗീകാരങ്ങൾ ചെറുതല്ല.