ഏതൊരാളും ഒരു തവണ എങ്കിലും കാണാൻ കൊതിക്കുന്ന ആഡംബര നഗരമാണ് ദുബായ്‌. എന്നാൽ ദുബായിലെ ശൈഖുമാരുടെ ആഡംബര ജീവിതം എങ്ങനെ ആയിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഷോപ്പിംഗ് ഇൻ മാഞ്ചസ്റ്റർ എന്ന സിറ്റിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ മാഞ്ചസ്റ്റർ എന്ന ഇഗ്ലീഷ് പട്ടണത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അറബികൾ സാധനങ്ങൾ വാങ്ങുന്നത്. ഓരോ വർഷവും അറുപതിനായിരം അറബികൾ എങ്കിലും മാഞ്ചസ്റ്റർ സന്ദർശിക്കാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഈ പട്ടണത്തിൽ വളരെ യധികം പണവും ചെലവഴിച്ചാണ് അറബികൾ മടങ്ങുന്നത് എന്ന് പറയപ്പെടുന്നു. അതിനുള്ള പ്രധാന കാരണം ലോകോത്തര നിലവാരമുള്ള വിലപിടിപ്പുള്ള ദാരാളം ഷോപ്പുകൾ ഇവിടെ ഉണ്ട് എന്നതാണ്. അത് മാത്രമല്ല ഈ എക്സോട്ടിക് ഷോപ്പുകൾ എല്ലാം തന്നെ ആഡംബര ഹോട്ടലുകളിൽ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമേ ഉള്ളൂ എന്നതും കൂടിയാണ്.

എന്നാൽ ഈ ഹോട്ടലുകളിലെ മാനേജർമാർ പറയുന്നത് അറബികൾ ഈ സ്ഥലത്തു നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും സൂക്ഷിക്കാൻ മാത്രമായി മുറികൾ വാടകക്ക് എടുക്കാറുണ്ട് എന്നാണ്. ഉയരം കൂടിയ കെട്ടിടങ്ങൾ അറബികൾക് എന്നും ഒരു ഹരം തന്നെയാണ്. മരുഭൂമിയിൽ നിന്നും ഒരു അത്യാധുനിക നഗരം പണിത് ഉയർത്തിയ ആ മനസോടു കൂടി തന്നെ ഇപ്പോഴും അംബര ചുംബികളായ കെട്ടിടങ്ങൾ പണിത് ഉയർത്തുന്നു എന്നതാണ് വാസ്തവം.

അവരുടെ റെക്കോർഡുകളെ അവർ തന്നെ തകർത്തു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു എന്നാണ് ഇവിടുത്തെ അറബികളുടേ മറ്റൊരു പ്രത്യേകത. നിലവിൽ കുറഞ്ഞത് മുന്നൂറ് മീറ്റർ ഉയരമുള്ള പൂർത്തിയാക്കപ്പെട്ട പതിനെട്ട് കെട്ടിടങ്ങളോളം ഇന്ന് ദുബായിൽ ഉണ്ട്. മറ്റ് ഏത് നഗരത്തിനെക്കാൾ കൂടുതൽ പടുകൂറ്റൻ കെട്ടിടങ്ങൾ ഇന്ന് ദുബായിൽ നിർമ്മിച്ചിട്ടുണ്ട്.