കേരളം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയായിരുന്നു ആരോഗ്യവകുപ്പിൽ ശൈലജ ടീച്ചർക്ക് പകരം പിന്നീട് ആര് എന്നുള്ളതിൽ പല പേരുകളും ഉയർന്നു വന്നു. ഇപ്പോൾ ആ പേരുകളൊക്കെ ചെന്ന് നിൽക്കുന്നത് വീണ ജോർജ് എന്ന ആളിൽ ആണ്. പത്തനംതിട്ടകാരിയായ വീണ ജോർജ്. ചങ്കുറപ്പുള്ള മാധ്യമപ്രവർത്തക. എസ്എഫ്ഐയുടെ കരുത്തുറ്റ നേതാവ്. എങ്ങനെയായിരുന്നു സാധാരണയായ ഒരു ഗ്രാമത്തിൽ ജനിച്ച് വീണ ജോർജ് ഇന്ന് മന്ത്രിക്കസേര വരെ എത്തിയിരിക്കുന്നത്. അവരുടെ വിജയം തന്നെയാണ് അത്. മാധ്യമപ്രവർത്തകയായി ജോലി ചെയ്ത കാലംമുതൽ സ്വന്തമായി തീരുമാനങ്ങളും വ്യക്തമായ നിലപാടുകളും ഉള്ള വ്യക്തിയായിരുന്നു വീണ ജോർജ്.
ഇതിനിടയിൽ പല മേഖലകളിലും തൻറെ കഴിവ് തെളിയിക്കാനും വീണ ജോർജിനു കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് എന്ന സ്ഥലത്തു നിന്നാണ് അവർ ജനിക്കുന്നത്. പിന്നീട് തന്റെ വിദ്യാഭ്യാസകാലം പൂർത്തിയാക്കിയ കാലത്ത് തന്നെ എസ്എഫ്ഐയുടെ കരുത്തുറ്റ നേതാവായി മാറിയിരുന്നു. ആ പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. കോളേജ് പഠനകാലത്ത് തന്നെ നിരവധി ബഹുമതികൾ വാങ്ങിക്കൂട്ടിയ മിടുക്കിയായ കുട്ടിയായിരുന്നു വീണ എന്ന് പഠിപ്പിച്ച എല്ലാവരും പറയുന്ന കാര്യമാണ്. കൈതൊട്ട മേഖലയിലെല്ലാം കഴിവ് തെളിയിച്ച ഒരു പ്രതിഭ. കോളേജ് പഠനകാലത്ത് ആയിരുന്നു അവർ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിൽ വിശ്വസിക്കാൻ തുടങ്ങിയിരുന്നത്.
പിന്നീട് ഒരു മികച്ച മാധ്യമ പ്രവർത്തകയായി പല ചാനലുകളിലും ജോലി ചെയ്തു. റിപ്പോർട്ടർ ചാനൽ ആരംഭിച്ച കാലം മുതൽ വീണ ആ ചാനലിൽ ജോലി ചെയ്തിരുന്നു. പിന്നീട് പല ചാനലുകളിലേക്ക് കൂടുമാറി. ഇന്ത്യാവിഷനിലും മനോരമയിലും ഒക്കെ വീണ തന്റെ സാന്നിധ്യം അറിയിച്ചു. പ്രശസ്തരായ പല വ്യക്തികളെയും ഇൻറർവ്യൂ ചെയ്തു. കാച്ചിക്കുറുക്കിയ മറുപടികളിലൂടെ പലരുടെയും വായടച്ചു. ഇതിനിടയിൽ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജിൽ കുറച്ചുകാലം ജോലി ചെയ്തു അധ്യാപികയായി. പിന്നീട് ആയിരുന്നു ആറൻമുളയിലെ ജോർജിൻറെ ജീവിതസഖിയായി മാറുന്നത്. ഇപ്പോൾ രണ്ടു മക്കളുടെ അമ്മയായി മാറുന്നത്. കേരളത്തിൻറെ ആരോഗ്യമന്ത്രി ആയി മാറുന്നത്.
തൻറെ കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ തന്നെ പെണ്ണിൻറെ ഉയർന്നുവന്ന ഒരു ശബ്ദത്തിന്റെ പ്രതിനിധി ആയി വീണ മാറിയിരുന്നു. പല സ്ത്രീകൾക്കും സംസാരിക്കുവാനുള്ള വാക്കുകൾ എല്ലാം തുറന്നു പറഞ്ഞ് പ്രസംഗത്തിലൂടെ വീണ കയ്യടി വാങ്ങിയിരുന്നു. അതോടൊപ്പം പ്രളയം വന്നപ്പോഴും മഹാമാരി വന്നപ്പോഴും എല്ലാം തന്നെ മണ്ഡലത്തിലെ ജനങ്ങൾക്ക് കൂട്ടായി വീണ ഉണ്ടായിരുന്നു. ഒരു വേദന വന്നാൽ വീണ ഓടിയെത്തുമായിരുന്നു. എല്ലാവർക്കും സഹായഹസ്തവുമായി. കന്നിയങ്കത്തിൽ തന്നെ വലിയ വിജയമായിരുന്നു കൈവരിച്ചിരിക്കുന്നത്. അത്രയ്ക്ക് ജനസമ്മതി ഉണ്ടായിരുന്നു വീണയ്ക്ക്.മാധ്യമപ്രവർത്തകയായി ജോലി ചെയ്ത കാലംമുതൽ സ്വന്തമായി തീരുമാനങ്ങളും വ്യക്തമായ നിലപാടുകളും ഉള്ള വ്യക്തിയായിരുന്നു വീണ ജോർജ്.
മന്ത്രി വീണ ജോർജിനെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.