മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും ഇഷ്ടപ്പെട്ട എക്കാലത്തെയും എവർഗ്രീൻ സീരിയൽ ആയിരുന്നു ഉപ്പും മുളകും. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും ഒരുപോലെ സ്വീകരിച്ച് പരമ്പരയായിരുന്നു ഉപ്പും മുളകും. ജോലി ചെയ്യാത്ത മടിയനായ ബാലുവിനെയും ബാലുവിനെയും കുടുംബത്തിനെയും ഒരു കുറവും കൂടാതെ നോക്കുന്ന ഭാര്യ നീലുവിനെയും എല്ലാം ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. മാത്രമല്ല മക്കളായ മുടിയനെയും ലച്ചുവിനെയും കേശുവിനെയും ശിവയെയും പാറു കുട്ടിയേയും നിരവധി ആളുകൾക്ക് ഇഷ്ടമായിരുന്നു. വലിയ പ്രേക്ഷക പിന്തുണയായിരുന്നു ഈ കുടുംബത്തിന് ലഭിച്ചിരുന്നത്. ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ തന്നെയായിരുന്നു ഈ പരമ്പരയിൽ നടക്കുന്നത് എന്ന് എല്ലാവരും ഉറച്ചു പറഞ്ഞു. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു പരമ്പരയിലുള്ള എല്ലാവരും കാഴ്ച വച്ചിരുന്നത്.
എന്നാൽ കുറേ എപ്പിസോഡുകൾ നീണ്ടുനിന്ന പരിപാടി വളരെ പെട്ടെന്ന് ഒരു അറിയിപ്പും ഇല്ലാതെ നിന്ന് പോവുകയായിരുന്നു ചെയ്തത്. ആദ്യം പരമ്പരയിൽ നിന്നും പിന്മാറിയത് ലച്ചുവായി അഭിനയിക്കുന്ന ജൂഹി ആയിരുന്നു. വിവാഹം കഴിയുന്നതായി കാണിച്ചുകൊണ്ട് പരമ്പരയിൽ നിന്നും ജൂഹി പിൻവാങ്ങുകയായിരുന്നു. അതിനുശേഷം പലരും ലച്ചുവിനെ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജൂഹി തിരികെ വന്നില്ല. ഇതിനിടയിൽ പഠിക്കാൻ വേണ്ടി പോയതാണ് എന്ന് പറഞ്ഞു എങ്കിലും ചില പ്രശ്നങ്ങൾ കാരണം മാറ്റിയതായിരുന്നു എന്ന ആയിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്താണെങ്കിലും ലച്ചു ഇല്ലാത്തത് പിന്നീട് ആളുകൾ അംഗീകരിച്ചു തുടങ്ങി. അതോടെ കൂടുതൽ ആരാധകരും പാറുക്കുട്ടിക്ക് ആയി.
പിന്നീട് ലച്ചു വിവാഹിതയായി പോയി എന്ന തരത്തിൽ തന്നെ കഥ മുൻപോട്ടു പോയി. പക്ഷേ ഉപ്പും മുളകും പ്രേക്ഷകർക്ക് എല്ലാവരെയും ഇഷ്ടമായിരുന്നു.പിന്നെ ഫ്ലവേഴ്സിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പര കൂടി വന്നതോടെ ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് പ്രേക്ഷകർ കുറഞ്ഞുവന്നു. ഉപ്പും മുളക് നിർത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നൊരു ദിവസം ഉപ്പുമുളക് ഇല്ലാതെയായി പിന്നീട് സോഷ്യൽ മീഡിയയിൽ ലൈവിൽ മറ്റും വന്നു കൊണ്ടായിരുന്നു നീലുവും ബാലുവും ഇനി ഉപ്പും മുളകും ഉണ്ടാവില്ല എന്ന് അറിയിച്ചത്. വേറെ വർക്കിൽ ജോയിൻ ചെയ്യുകയാണ് എന്നും അവർ അറിയിച്ചിരുന്നു.
യൂട്യൂബിലെ പപ്പനും പത്മിനിയും എന്നുപറഞ്ഞ് ഒരു വെബ്സീരീസ് ആണ് ഇപ്പോൾ നീലവും ബാലുവും അഭിനയിക്കുന്നത്. രണ്ടുപേരും ഭാര്യാഭർത്താക്കന്മാരായി തന്നെയാണ് ഈ വെബ്സീരീസ് അഭിനയിക്കുന്നത്. കസ്കസ് എന്ന ഒരു ചാനൽ ആണ് ഈ വെബ്സീരീസ് പുറത്തുവിടുന്നത്. ഇപ്പോൾ ഉപ്പും മുളകും ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. അടുത്തകാലത്ത് ചെറിയൊരു സൂചനകൾ നൽകിയിരുന്നു ഉപ്പും മുളകും കുടുംബ കൂടി വന്നുചേരുമെന്ന്. ലച്ചു ഒഴികെയുള്ള മുഴുവൻ ആളുകളെയും വെബ്സീരിസിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ആയിരിക്കും ഇനി ചിലപ്പോൾ സീരിയസ് മുന്നോട്ടുപോകുന്നത് എന്ന രീതിയിൽ ഒരു സൂചന വന്നിരുന്നു. നാല് നിഴലുകളുടെ ചിത്രം കാണിച്ചുകൊണ്ട് ആയിരുന്നു ആ സൂചനകൾ പുറത്തുവിട്ടത്. നാല് നിഴലുകളും മുടിയനും കേശുവും ശിവയും പാറുക്കുട്ടിയും ആണ് എന്ന് ആളുകൾക്ക് മനസ്സിലായി. ഇപ്പോൾ എല്ലാ ആരാധകരും കാത്തിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട കുടുംബത്തെ ഒരിക്കൽക്കൂടി അടുത്ത കാണുവാൻ.