ജീവിതത്തിൽ ഒരു തവണയെങ്കിലും മാജിക് കാണിക്കാൻ ഇഷ്ടപെടാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഒരുപക്ഷെ മാജിക് പഠിക്കാൻ ഇഷ്ടമില്ലെങ്കിൽ പോലും മാജിക്കിന്റെ പിന്നിലെ തന്ത്രങ്ങൾ അറിയാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അങ്ങനെ എങ്കിൽ ഇന്ന് നമുക്ക് കുറച്ചു മാന്ത്രിക വിദ്യകളുടെ പിന്നിലെ തന്ത്രങ്ങൾ പരിശോധിച്ചാലോ. സയൻസിന്റേയും പിന്നെ ഒരൽപ്പം സൈക്കോളജിയുടെയും സഹായത്തോട് കൂടിയാണ് ഏതൊരു മാജിക്കും സാധ്യമാകുന്നത് എന്ന് വലിയ മജീഷ്യൻമാർ പോലും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുവാനോ ഉള്ള ഒന്നിനെ ഇല്ലാതാക്കാനോ മാജിക്കിന് കഴിയില്ല എന്നതാണ് വാസ്തവം. എന്നാൽ വസ്തുക്കൾ നമ്മുടെ മുന്നിൽ നിന്നും ഒളിക്കാനും മറക്കാനും കഴിയുന്നു. എന്നാൽ വലിയ ചിലവില്ലാതെ മറ്റുള്ളവരെ അമ്പരപ്പിക്കാൻ കഴിയുന്ന ഒരു ചെറിയ തന്ത്രമെങ്കിലും കാണിച്ചു ആൾക്കാരെ ചിരിപ്പിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ. എന്നാൽ ഇതാ ഒട്ടും വൈകാതെ അങ്ങനെയുള്ള മാജിക്കൽ ട്രിക്കുകൾ പരിചയപ്പെടാം.

അന്തരീക്ഷത്തിൽ പറക്കുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ്. ഈ മാജിക് പലപ്പോഴും കണ്ടിട്ടുള്ളവരാകും നമ്മൾ. ഇതിന്റെ പിന്നിലെ തന്ത്രം എന്താണ് എന്നറിയാൻ നിങ്ങൾക്കും കൗതുകം ഉണ്ടാകുമല്ലേ. എയർ ലിമിറ്റേഷൻ എന്ന് വിളിക്കുന്ന ഈ പ്രവർത്തനം നടത്തുന്നത് എങ്ങനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഈ പ്രക്രിയ ചെയ്യാൻ മജീഷ്യർ നടത്തുന്ന തയ്യാറെടുപ്പുകൾ ഒന്ന് ശ്രെദ്ധിച്ചു നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

വെള്ളത്തിലൂടെ നടക്കുന്ന കാഴ്ച ഒരു സാഹസികം തന്നെയാണ് എന്ന് തോന്നിയിട്ടുള്ളവരാണോ നിങ്ങൾ. എന്നാൽ ഇതിലും ഒരു മാജിക്കിനെ ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് ഇങ്ങനെ നടത്തുന്നത്. ലണ്ടനിലെ തൈൽസ് നദിക്ക് കുറുകെ വെള്ളത്തിലൂടെ അയാൾ നടന്നത് അന്ന് ലോകം അതിനെ ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്. എന്നാൽ അതും മാജിക്കിന്റെ ഭാഗമായി ചെയ്തതാണ് എന്ന് തന്നെ പറയാം.