ഫാൻസ്‌കാർ വഴി ഉണ്ണി മുകുന്ദന്റെ സഹായഹസ്തം.

താരങ്ങൾ എല്ലാവരും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ തന്നെയാണ്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പല താരങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. ഒട്ടുമിക്ക താരങ്ങളും സഹായങ്ങൾ ചെയ്യാറുമുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഒരാളുടെ അവസ്ഥ കണ്ടു കൊണ്ട് ഒരു താരം തന്റെ ഫാൻസുകാർ വഴി ഇപ്പോൾ വലിയ സഹായങ്ങൾ നൽകിയിരിക്കുകയാണ്. തീർച്ചയായും പ്രശംസ അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. ആ താരം മറ്റാരുമല്ല മലയാളത്തിലെ സ്വന്തം മസിൽ അളിയൻ ആയ ഉണ്ണി മുകുന്ദനാണ്. താരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു ഒരു ട്രസ്റ്റിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞുകൊണ്ട് ആയിരുന്നു സഹായവുമായി എത്തിയിരുന്നത്.

ഫാൻസുകാർ വഴിയാണ് ഈ സഹായം ഒരു ട്രസ്റ്റിന് ഇദ്ദേഹം എത്തിക്കുന്നത്. അമ്പതിനായിരം രൂപയുടെ സാധനങ്ങൾ ആയിരുന്നു ഇത്. ഒരു ഭക്ഷണ കിറ്റ് ആയിരുന്നു നൽകിയിരുന്നത്. അരിയും പച്ചക്കറിയും വെളിച്ചെണ്ണയും പഞ്ചസാരയും അടക്കം ഒരു ഭക്ഷണ കിറ്റ്. ഒരു വീട്ടിൽ ആവശ്യമുള്ളതെല്ലാം ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും ആളുകളോട് സംസാരിക്കുകയും വിശേഷം പങ്കുവയ്ക്കുകയും ചെയ്ത ആരാധകരുടെ പ്രിയപ്പെട്ട താരം ആയി മാറുകയും ഒക്കെ ചെയ്ത് ആളായിരുന്നു ഉണ്ണിമുകുന്ദൻ. എല്ലാ കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ മനുഷ്യത്വത്തിന്റെയും ഒരു വലിയ പ്രതീകമാണ് താനെന്ന് ഉണ്ണി തെളിയിച്ചിരിക്കുകയാണ്.

ഒരു ട്രസ്റ്റിൽ ഉള്ളവരുടെ ആവശ്യം അറിഞ്ഞ് തന്റെ ഫാൻസുകാർ മുഖേനെ അവരുടെ ആവശ്യം അറിഞ്ഞു പ്രവർത്തിച്ചുവരികയാണ് ഉണ്ണി മുകുന്ദൻ ശരിക്കും ചെയ്തത്. പൊതുജനങ്ങൾ ആണ് ഓരോ നടനെയും യഥാർത്ഥ കലാകാരൻ ആകുന്നത്. അപ്പോൾ അവരുടെ ഓരോ ആവശ്യങ്ങളിലും ഒരു നടൻ അയാളുടെ കടമ നിർവഹിക്കുക തന്നെ വേണം. അത് തന്നെയാണ് ഇപ്പോൾ ഉണ്ണി നിർവഹിച്ചത്. ആ സമയത്ത് കഴിയുന്ന സഹായം മറ്റൊരാൾക്ക് എത്തുക എന്ന് പറയുന്നത് ഒരു വലിയ കാര്യമായാണ് അദ്ദേഹം കാണുന്നത്. തീർച്ചയായും ഒരു വാർത്തയ്ക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു പ്രശസ്തിക്കുവേണ്ടിയൊ ഒന്നും അദ്ദേഹം ചെയ്തത് അല്ല ഇത്.

ഈ സഹായം ലഭിച്ച സുമനസ്സുകളുടെ പ്രാർത്ഥന എന്നും ഉണ്ണിക്ക് ഉണ്ടാകും. അദ്ദേഹത്തിൻറെ ജീവിതവിജയത്തിന് ഒരു വലിയ നാഴികക്കല്ല് ആവുകയും ചെയ്യും. ഈ ഒരു സാഹചര്യത്തിൽ ഒരുപാട് ആളുകളുണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ. നമുക്കുചുറ്റും പലരും അറിയാതെ പോകുന്ന നിരവധി ആളുകൾ ഉണ്ട്. അവരൊക്കെ സഹായങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സഹായിക്കാൻ കഴിയുന്നത് ആണ് ഏറ്റവും വലിയ കാര്യവും. പിറന്നാൾ ദിനത്തിൽ മെഡിക്കൽ സാധനങ്ങൾ നൽകിക്കൊണ്ടായിരുന്നു മോഹൻലാൽ സമൂഹത്തോടുള്ള പ്രതിബദ്ധത അറിയിച്ചിരുന്നത്. ഒന്നരക്കോടി രൂപയുടെ സാധനങ്ങൾ ആയിരുന്നു അദ്ദേഹം നൽകിയിരുന്നത്. താരങ്ങൾ പലരും ഇത്തരം സഹായങ്ങൾ ആയി വന്നിരുന്നു.

Leave a Reply