സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ ഇപ്പോൾ സുരക്ഷിതരല്ല എന്ന് പണ്ടാരോ പറഞ്ഞതാണ് ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഓർത്തുപോകുന്നത്. ഒരു കുഞ്ഞിനെ ഏറ്റവും കൂടുതൽ സംരക്ഷിക്കേണ്ട ആൾ കുഞ്ഞിന്റെ അമ്മ തന്നെയാണ്.ആ സംരക്ഷണം അമ്മയിൽ നിന്നും ലഭിക്കാതെ വരുമ്പോഴാണ് കുഞ്ഞ് ഏറ്റവും ഭാഗ്യഹീനയായി ഈ ലോകത്തിൽ മാറുന്നത്. സ്വന്തം കുഞ്ഞിനെ കൊന്നതിനുശേഷം കാമുകനോടൊപ്പം പോകുന്ന അമ്മമാരെ പറ്റിയുള്ള വാർത്തകൾ കേൾക്കുന്ന കാലമാണ് ഇത്.ഒരു വേദനയും തോന്നാതെ നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊന്നു തള്ളുന്ന അമ്മമാരുടെ കാലം.

ഇപ്പോഴിതാ വീണ്ടും ക്രൂരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. കരുതലും വാത്സല്യവും നൽകുന്ന സ്വന്തം അമ്മ തന്നെ ഒരു പിഞ്ചോമനയെ വലിച്ചെറിഞ്ഞ സംഭവം. ആ സമയത്ത് ആ കുഞ്ഞിനെ രക്ഷിക്കാൻ എത്തിയ തെരുവുനായ്ക്കൾ. വലിയ വേദന ആണ് ഈ ഒരു കഥ. നാല് ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിലേക്ക് തള്ളി യുവതി ഓടിയത്. കുഞ്ഞിനെ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആയിരുന്നു ഓടയിൽ ഉപേക്ഷിച്ചിരുന്നത്. മാലിന്യത്തിൽ വീണ് കുഞ്ഞ് കരയാൻ തുടങ്ങുകയായിരുന്നു. കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ ആരും കാണാതെ മറ്റാരെങ്കിലും വരുന്നതിനുമുൻപ് ഓടുന്ന യുവതിയെ സിസിടിവി യുടെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

ഈ സമയത്ത് എവിടുന്നോ ഓടിയെത്തിയ തെരുവുനായ്ക്കൾ കുഞ്ഞിന്റെ കരച്ചിൽകേട്ട് ഓടയിൽ നിന്നും കുഞ്ഞിനെ കടിച്ചെടുത്ത് റോഡിലേക്ക് വലിച്ചു കയറ്റുന്നുണ്ട്. അതോടൊപ്പം വഴിയെ പോകുന്നവരെ എല്ലാവരെയും ഈ പ്ലാസ്റ്റിക് കവറുകൾ കാണിച്ചുകൊടുത്ത വലിയ രീതിയിൽ കുരയ്ക്കുന്നതും കാണാൻ കഴിയുന്നുണ്ട്. പലരും ആ വഴി വന്നെങ്കിലും നായയുടെ കൂരയിൽ പേടിച്ച് അടുത്തേക്ക് വന്നിരുന്നില്ല.എങ്കിൽ
എന്നാൽ ഒടുവിൽ വന്ന ഒരാളാണ് നായയുടെ കുര കണ്ട് അത് എന്തോ പറയാൻ ശ്രമിക്കുകയാണ് എന്ന് മനസ്സിലാക്കിയത്.

അത്‌ ലക്ഷ്യംവെച്ച് കുരയ്ക്കുന്ന പ്ലാസ്റ്റിക് ബാഗ് തുറന്നു നോക്കിയപ്പോൾ ഒരു പിഞ്ചു കുഞ്ഞിനെ കാണാൻ സാധിക്കുന്നത്. കുഞ്ഞിനെ ഉടൻതന്നെ അയാൾ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.മൂക്കിലും വായിലും ഒക്കെ ചെളി വെള്ളം കയറി എങ്കിലും ജീവന് ആപത്തൊന്നും സംഭവിച്ചിരുന്നില്ല എന്നത് ദൈവത്തിന്റെ അത്ഭുതം ആണ്. ദൈവം കുഞ്ഞിനെ കരുതിയത് കൊണ്ട് തന്നെയാണ് എന്ന് പറയാവുന്നതാണ്. തക്ക സമയത്ത് തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് തന്നെ ആ ജീവൻ രക്ഷിക്കുവാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ ഒക്കെ തരംഗമായി മാറിയിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ കണ്ട് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. തെരുവുനായ്ക്കളുടെ അവസരോചിതമായ ഇടപെടൽ ആണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് എന്ന് പറയാതെ വയ്യ.