ലക്ഷദ്വീപിൽ എന്താണ് നടക്കുന്നത്..?

കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും നിറഞ്ഞുനിൽക്കുന്നത് ലക്ഷദ്വീപാണ്. ശരിക്കും എന്താണ് ലക്ഷദ്വീപിൽ നടക്കുന്ന പ്രശ്നം. പലർക്കും ഇതിനെപ്പറ്റി ശരിയായ ധാരണയില്ല. എന്നാൽ പലരും സേവ് ലക്ഷദ്വീപിൽ കൊണ്ട് എത്തിയിരുന്നു. ആദ്യമെത്തിയത് സിനിമാതാരമായ പൃഥ്വിരാജ് ആയിരുന്നു. ഒരു ജനതയെ മുഴുവൻ വേദനയിൽ ആഴ്ത്തി ഒരു സുസ്ഥിര വികസനം എന്തിന് സാധ്യമാക്കുന്നു എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒരു പക്ഷേ കൂടുതൽ ആളുകളും ലക്ഷദ്വീപിലെ സൗന്ദര്യമറിഞ്ഞത് പൃഥ്വിരാജ് നായകൻ ആയ അനാർക്കലി എന്ന ചിത്രത്തിലൂടെ തന്നെയായിരിക്കും. വെളുത്ത പഞ്ചാരമണലകളും പച്ചനിറത്തിലുള്ള ആഴക്കടലും പവിഴപ്പുറ്റുകളും അതിമനോഹരം ആക്കുന്ന ലക്ഷദ്വീപിലെ സൗന്ദര്യം. അതിനേക്കാൾ അതിമനോഹരമായ ജനതയും. പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾ ആണ് ലക്ഷദ്വീപിനെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്.

ലക്ഷദ്വീപിൽ ആദ്യമുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർ മരിച്ചതിനു ശേഷമാണ് കേന്ദ്രത്തിൽനിന്നും പുതിയ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്. ഒരു രാഷ്ട്രീയ നേതാവായ ഇദ്ദേഹം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ജോലി ചെയ്യുന്നത്. ലക്ഷദ്വീപിലെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രീയനേതാവ് അവരുടെ അഡ്മിനിസ്ട്രേറ്ററായി എത്തുന്നത്. എന്നാൽ അതിനുശേഷമുണ്ടായ ചില പ്രശ്നങ്ങളാണ് ലക്ഷദ്വീപിലേക്ക് ഇന്ന് രാജ്യം മുഴുവൻ ഉറ്റു നോക്കാനുള്ള കാരണമായി മാറിയിരിക്കുന്നത്.അരമണിക്കൂർ കൊണ്ട് മാത്രം ലക്ഷദ്വീപിലെ എല്ലാ സ്ഥലങ്ങളിലും ചെല്ലാൻ പറ്റുന്ന ഒരു കുഞ്ഞു ദ്വീപാണ് ലക്ഷദ്വീപ് എന്ന് പറയുന്നത്.

അവിടെ ജനതകൾക്ക് ഒരു വിശ്വാസമുണ്ട്.വർഷങ്ങളായി ഒരു നയങ്ങൾ ലക്ഷദ്വീപിൽ പ്രവർത്തിച്ചിരുന്ന കുറേ ഡയറിഫാമുകൾ ആദ്യം കുറച്ച് വികസനം എന്ന രീതിയിൽ മാറ്റുകയായിരുന്നു ചെയ്തത്. അതോടൊപ്പം മെയ്യിലേക്ക് പശുക്കളെ എല്ലാം ലേലം ചെയ്യണമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.ഇതുതന്നെ ലക്ഷദ്വീപ് ജനതയിൽ ആദ്യത്തെ വിഷമമുണ്ടാക്കി.പിന്നീട് കുട്ടികളുടെ സ്കൂൾ ഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കുകയായിരുന്നു. അതോടൊപ്പം തന്നെ ടൂറിസം മേഖലയിൽ മദ്യത്തിൻറെ പ്രഭാവവും സൃഷ്ടിക്കുവാൻ ശ്രമിച്ചു.ഇതെല്ലാം ലക്ഷദ്വീപ് ജനതയിൽ ഉണ്ടാക്കിയത് വലിയ അതൃപ്തി തന്നെയായിരുന്നു. ഈ ഭരണകൂടത്തിന് പുതിയ നയങ്ങളിൽ അവർ അസ്വസ്ഥരായി. ആരോട് പറയും..?

തങ്ങളുടെ ആവശ്യങ്ങൾ ആരോടാണ് പറയുന്നത്. ലക്ഷദ്വീപിൽ നിന്നും പുറംലോകത്തെ കണക്ട് ചെയ്യുന്ന ഒരു മീഡിയ എന്ന്ഒരു ഓൺലൈൻ മാധ്യമവും അഡ്മിനിസ്ട്രേറ്റർ നിർത്തലാക്കി.അതോടെ തങ്ങൾക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.ഈ സാഹചര്യത്തിലാണ് താരങ്ങളടക്കം പലരും ലക്ഷദ്വീപിന് പിന്തുണയുമായി വരുന്നത്.പൃഥ്വിരാജ്, റിമ കല്ലിങ്കൽ, സലിംകുമാർ, തുടങ്ങി നിരവധി ആളുകൾ ലക്ഷദ്വീപിന് പിന്തുണയുമായി വന്നു.ലക്ഷദ്വീപിനെ പറ്റി സംസാരിക്കുമ്പോൾ പലരും ലക്ഷദ്വീപിലെ ജനതയിൽ ഉള്ള പല ആളുകളും ഈ ഭരണത്തിൽ അതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ഗുജറാത്തിൽ ആയിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി. ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്

Leave a Reply