ആകാശ കല്യാണം പണി ആയി…!

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വിവാഹമെന്നത്. കേരളത്തിലുള്ള ആളുകൾ വിവാഹം എത്രത്തോളം ആർഭാടം ആക്കാമോ അത്രത്തോളം ആർഭാടമായി തന്നെ നടത്താറുമുണ്ട്. എത്ര പൈസ ഇല്ലാത്തവർ ആണെങ്കിലും വിവാഹ കാര്യം വരുമ്പോൾ അല്പം ധനികരാകാറുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മാനിച്ച് വിവാഹം ഒരുപാട് ആർഭാടം ആക്കി നടക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ്. വിവാഹത്തിന് കുറച്ച് ആളുകളെ മാത്രമേ പങ്കെടുപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ആ സാഹചര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു ബുദ്ധിയുമായി എത്തിയിരിക്കുകയാണ് മധുരയിൽ ഉള്ള ഒരു കുടുംബം. എല്ലാ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തന്നെ വിവാഹം നടത്തുവാൻ വേണ്ടി വളരെ വ്യത്യസ്തമായ ഒരു രീതിയാണ് ഇവർ തിരഞ്ഞെടുത്തത്.ഫ്ലൈറ്റിൽ വെച്ച് വിവാഹം നടത്തുക എന്നതായിരുന്നു ആ തീരുമാനം.

ബാംഗ്ലൂരിൽ നിന്നും മധുരയിലേക്കുള്ള ഫ്ലൈറ്റിൽ ഇവരുടെ ബന്ധുക്കൾ എല്ലാവരെയും ചേർത്തു 161 ബന്ധുക്കളുടെ സാന്നിധ്യത്തിൽ മധുരമീനാക്ഷി ക്ഷേത്രത്തിലെ മുകളിലെത്തിയപ്പോൾ വരൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. ബന്ധുക്കളൊന്നും കോവിഡ് മാനദണ്ഡം പാലിച്ചില്ല. എല്ലാവരും ഈ വിവാഹത്തിൽ പങ്കെടുത്തു. ഫ്ലൈറ്റിന് ഉള്ളിലുള്ള ആരോ ഒരാൾ ഇരുവരുടെയും ചിത്രവും വീഡിയോയും ഒക്കെ പകർത്തിയിരുന്നു. അത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറംലോകത്തേക്ക് പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതറിഞ്ഞതോടെ ഇവർക്ക് പ്രശ്നങ്ങളും വന്നു. വരനും വധുവിനും ഫ്ലൈറ്റ് ഇറങ്ങിയപ്പോഴേക്കും കാത്തുനിന്നത് വലിയ പ്രശ്നങ്ങൾ ആയിരുന്നു.

ഇതോടൊപ്പം ഈ വിമാനക്കമ്പനിക്കെതിരേ യും ഡയറക്ടർ ജനറൽ കേസെടുത്തിട്ടുണ്ട്. മധുരയിൽ ഉള്ള ഒരു ഏജന്റ് ആയിരുന്നു വിമാനം ബുക്ക് ചെയ്തിരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ വിമാനത്തിന് കിട്ടിയ വാടക തുകയേക്കാൾ കൂടുതൽ പൈസ വിമാനക്കമ്പനിക്ക് അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. വിമാനത്തിലെ പൈലറ്റിനെ യും രണ്ട് ജോലിക്കാരെയും താൽക്കാലികമായി ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തിട്ടുണ്ട്. ലോകം മുഴുവൻ മഹാമാരി യോട് പോരാടുന്ന സമയത്ത് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

ഇത് പലരെയും അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞായിരുന്നു കൂടുതലാളുകളും രംഗത്ത് വന്നിരുന്നത്. ഒരു ഭരണകൂടം മുഴുവൻ ഒരു മഹാമാരി യോട് പോരാടാൻ വേണ്ടി കാത്തു നിൽക്കുന്ന ഈ സമയത്ത് വിവാഹം ലളിതമായി നടത്തിക്കൂടെ എന്ന് പറഞ്ഞുകൊണ്ട് ചെക്കനെയും പെണ്ണിനെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തുവന്നിരുന്നു. എന്നാണെങ്കിലും സംഭവം കൈവിട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ചിലപ്പോൾ ഇവർ വിചാരിച്ചത് ഒരു രസകരമായ രീതിയിൽ ആയിരിക്കാം. എന്നാൽ കാര്യങ്ങൾ ഇപ്പോൾ പൂർണമായും കൈവിട്ടുപോയ അവസ്ഥയിലാണ്. ഈ വിഷയത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.

Leave a Reply