ജീവിതത്തിൽ ഒരു ചൈന ഉല്പന്നമെങ്കിലും ഉപയോഗിക്കാത്തവരും വാങ്ങാത്തവരും ചുരുക്കമായിരിക്കുമല്ലേ. ലോക മെമ്പാടും ചൈനീസ് ഉത്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. എന്നാൽ സ്വന്തമായി ഉളപ്പന്നങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ അറിയപ്പെടുന്നത് ലോകോത്തര ബ്രാൻഡുകളെ കോപ്പി അടിക്കുന്നതിലാണ്. മറ്റുള്ള ഉളപ്പന്നങ്ങൾ മാത്രമല്ല മറ്റുള്ളവരുടെ മുഴുവൻ ബ്രാൻഡ് കോപ്പിയടിച്ചു കോപ്പി ബ്രാൻഡുകൾ നിർമ്മിക്കുന്നതിൽ ചൈനയെ തോൽപ്പിക്കാൻ ആരുമില്ല.
എന്നാൽ ഒറിജിനലിൻ്റെ പകുതി വിലയെ ഇവർ ഈ പ്രോഡക്ടിനായി വാങ്ങാറുള്ളൂ. അതിനു കാരണം ഒരു ഗ്യാരണ്ടിയുമില്ലാത്ത ക്വളിറ്റിയിലാണ് ഓരോ ഡൂപ്ലിക്കേറ്റ് പ്രോഡക്റ്റും ചൈന വിപണിയിൽ എത്തിക്കുന്നത്. എന്നാൽ നമുക്ക് എല്ലാവർക്കും അപരിചിതമായ ഒരു ചോക്ലേറ്റാണ് കിറ്റ്കാറ്റ്. എന്നാൽ അതെ ലോഗോയിൽ ചൈനയുടെ കിക്കെർ നിങ്ങൾ കണ്ടിട്ടുണ്ടോ. നിറവും ലോഗോയും അതുപോലെ തന്നെ. എന്നാൽ രുചിയിൽ കിറ്റ്കാറ്റിനെ വെല്ലാൻ കിക്കെറിനാകില്ല.
കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ബിസ്ക്കറ്റാണ് ഓറിയോ. എന്നാൽ ഇത് ചൈനയിൽ എത്തിയപ്പോൾ ബോറിയോ ആയി മാറി. പേരിൽ ഒരു ബിയുടെ മാത്രം വ്യത്യാസം. എന്നാൽ യഥാർത്ഥ ഓറിയോ ബിസ്കറ്റ് കഴിച്ച ഒരാൾക്കും ചൈനയുടെ ബോറിയോ ഇഷ്ടമാകണമെന്നില്ല. എന്നാൽ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ചിപ്സാണ് ലെയ്സ്. എന്നാൽ ഇത് ചൈനയിൽ ലെഗ്സ് എന്ന പേരിലാണ് ഇറക്കിയിരിക്കുന്നത്. കാഴ്ചക്ക് ലെയ്സ് പോലെ തന്നെയാണ്. എന്നാൽ ക്വാളിറ്റി പ്രതീക്ഷിക്കേ വേണ്ട.
ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ വലിയ കോപ്പിയടിയാണ് ചൈന നടത്തിയിട്ടുള്ളത്. ഒരുപാട് പാരമ്പര്യവും ലോക പ്രശസ്തിയുമുള്ള പല ബ്രാൻഡുകളെയും ചൈന നിഷ്പക്ഷമായി കോപ്പിയടിച്ചാണ് വലിയ പേര് സമ്പാദിച്ചത്. പ്രമുഖ ഏത് ബ്രാൻഡിന്റെയും ഒരു ഡൂപ്ലിക്കേറ്റ് പ്രോഡക്ട് ചൈനക്കുണ്ടാകും.