ഈജിപ്തിലെ പിരമിഡുകളെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. ഇവിടുത്തെ രാജാക്കന്മാരായ ഫറവോയുടെ ഭൗതിക ശരീരം മാത്രമല്ല ആധുനിക ലോകത്തിന് ഉത്തരം നൽകാനാകാത്ത നിഘൂടമായ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച സ്ഥലം കൂടിയാണ് പിരമിഡുകൾ. ലോകത്തിന്റെ പല കോണിലും പിരമിഡുകളെ കണ്ടെത്തി എങ്കിലും ഈജിപ്തിലെ പിരമിഡുകൾക്ക് മാത്രമുള്ള അഞ്ചു നിഘൂഢമായ രഹസ്യങ്ങൾ ഉള്ളൂ. അത് എന്തൊക്കെ എന്ന് നോക്കാം.

ഈജിപ്തിലെ പിരമിഡുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് അതിന്റെ നിർമ്മാണ കാലയളവ്. ഇന്നേക്ക് ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുൻപാണ് ഈ പിരമിഡുകൾ നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് ഒരു ലക്ഷത്തോളം ജനങ്ങൾ രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് ഓരോ പിരമിഡും നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇതിനോടകം അയ്യായിരത്തോളം പിരമിഡുകൾ നൈലിന്റെ തീരത്തു കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഈജിപ്തിലെ പിരമിഡുമായി ബന്ധപ്പെട്ട അടുത്ത ഒരു കാര്യമാണ് നെയിൽ നദിയുടെ തീരങ്ങളിൽ വളർന്നു വന്ന ഈജിപ്ഷൻ സംസ്കാരത്തിന്റെ മരണാനന്തര ജീവിത വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. ദൈവത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ദൈവ പുത്രന്മാരാണ് ഫറവോകളെന്നും മരിച്ചതിനു ശേഷം മരണപ്പെട്ടവരുടെ രാജാക്കന്മാരായി മാറുമെന്നും ഈജിപ്ഷൻ ജനത വിശ്വസിച്ചിരുന്നു.

അതിനാൽ തന്നെ കുടൽ അടക്കമുള്ള അഴുകിയ വസ്തുക്കൾ എല്ലാം ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയും, അതിനു ശേഷം മമ്മി എന്ന രൂപത്തിൽ ഫറവോയുടെ മൃത ശരീരം പിരമിഡിനകത്തു അടക്കം ചെയ്യുകയും ചെയ്തിരുന്നു.