ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ. എന്നാൽ യാത്രകൾ ചെയ്യുന്ന സമയം നിങ്ങൾക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ. എന്നാൽ ട്രെയിനിൽ കൂടി യാത്ര ചെയ്യുമ്പോൾ മനോഹരമായ പാതകൾ നമുക്ക് കാണാൻ കഴിയും. അതുപോലെ തന്നെ അപകടം പിടിച്ച പാതകളും ട്രെയിൻ യാത്രയിലുടനീളം കാണാൻ കഴിയും. അപ്പോൾ അത്തരത്തിലുള്ള അപകടം പിടിച്ച ട്രെയിൻ യാത്രകൾ ഏതൊക്കെയാ എന്ന് നോക്കാം.

പല വിധത്തിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കാൻ കഴിയും. എന്നാൽ വളരെ ബുദ്ധിമുട്ടേറിയ രീതിയിലാണ് ട്രാക്കുകളുടെ നിർമ്മാണം എങ്കിൽ ട്രാക്കുകൾ കാണാൻ വളരെ വ്യത്യസ്തവും ഭയപ്പെടുത്തുന്നവയുമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു ട്രാക്കാണ് ഇക്കഡോറിലുള്ള അലൗസികും സിംബാവക്കും ഇടയിലുള്ള ആന്റീസ് പർവത നിരയിലെ പന്ത്രണ്ട് അടിയോളം നീളമുള്ള ഈ ട്രാക് കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടാതിരിക്കില്ല.

എൻജിനീയറിങ്ങിന്റെ അതിശയിപ്പിക്കുന്ന ഒരു കരവിരുത് തന്നെയാണ് കാണാൻ കഴിയുന്നത്. 1902 ൽ നിർമ്മിച്ച ഈ ട്രാക്ക് മലനിരയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ നൂറ് കണക്കിന് തൊഴിലാളികൾ ഈ ട്രാക്കിന്റെ നിർമ്മാണ സമയത്തു മരണപ്പെട്ടു. ന്യൂ മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഈ ട്രെയിൻ റൂട്ടാണ് കംബ്രിസ് ആൻഡ് ടോൾടെക് സെനിക്. വളരെ പഴക്കം ചെന്ന ഈ റെയിൽ റൂട്ട് ഹോക്കി പർവത നിരയിൽ നിന്ന് കടന്നുപോകുന്ന അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ പാത കൂടിയാണ്.

എൺപത് കിലോമീറ്ററോളം നീളം വരുന്ന ഈ ട്രാക്ക് ചാമ,ന്യൂ മെക്സിക്കോ,കോളോറോഡയിലെ ആന്റോണിയൊ എന്നീ പാതകളെ ബന്ധിപ്പിക്കുന്നു. ഇത്രയും അപകടം പിടിച്ച ഈ ട്രാക്ക് വെറും ഒൻപത് മാസം കൊണ്ട് പണിപൂർത്തീകരിച്ചു എന്നത് അത്ഭുതം തന്നെയാണ്.