രാമേശ്വരം തെരുവുകളിൽ പത്രം വിറ്റു നടന്നിരുന്ന ഒരു ബാലൻ വർഷങ്ങൾ പിന്നിടുമ്പോൾ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥമ പൗരനായി മാറുന്നു. ഇന്ത്യൻ യുവത്വത്തിനെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോക്ടർ എ പി ജെ അബ്‌ദുൽകലാമിൻറെ കഥയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരുപാട് വാക്കുകളുണ്ട്.

ഇന്ത്യയുടെ ഭാവി തന്നെ ഇവിടുത്തെ യുവത്വത്തിന്റെ കൈകളിൽ ആണെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞിട്ട് അഞ്ചു ആണ്ടുകൾ പിന്നിടുന്നു. 1931 ഒക്ടോബർ പതിനഞ്ചിനാണ്‌ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പാമ്പൻ എന്ന ചെറിയ ഒരു ദ്വീപിൽ രാമേശ്വരം എന്ന ഒരു മുക്കുവൻ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.

അവിൽ പകീർ ജൈനുൽ ആബിദീൻ എന്നാണ് അദ്ദേഹത്തിന്റെ ഫുൾ നെയിം. കുടുംബത്തിലെ അഞ്ചു മക്കളിൽ ഒരാളായിരുന്നു ഡോക്ടർ എ പിജെ അബ്ദുൾകലാം. വളരെ പാവപ്പെട്ട കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ചെറിയ പ്രായത്തിൽ തന്നെ പഠിക്കാൻ ഒരുപാട് ആഗ്രഹമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാൽ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്റെ മാതാ പിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ ചെറിയ ചെറിയ ജോലികൾ ചെയ്തു കുടുംബത്തിലേക്ക് ചെറിയ ഒരു വരുമാനം അദ്ദേഹവും എത്തിക്കുമായിരുന്നു. എന്നാൽ അദ്ദേഹം ആ സമയത്തും എവിടയാണ് ഫ്രീയായി വിദ്യാഭ്യാസം കൊടുക്കുന്നത് എന്ന് അന്യോഷിക്കുമായിരുന്നു. അത്രത്തോളം വിഷമത്തിൽ ആയിരുന്നു ഈ ലോകം കണ്ട പ്രതിഭയുടെ ബാല്യകാലം.
Image Courtesy : itl.cat