സിനിമ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതുമാത്രമല്ല സിനിമ നടന്മാരെ നെഞ്ചിലേറ്റാത്തവരും ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഈ താരരാജാക്കന്മാരുടെ ആർഭാട ജീവിതത്തെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. അപ്പോൾ നമുക്ക് ടോപ് സ്റ്റാർ ആയ കുറച്ചു നടന്മാരുടെ ജീവിതം എങ്ങനെയെന്ന് നോക്കാം. മലയാള സിനിമ പ്രേക്ഷകർ ഇച്ചായൻ എന്ന് വിളിക്കുന്ന നായകനാണ് ടോവിനോ തോമസ്.
തുടക്കം കുറിച്ചത് പതിയെ ആയിരുന്നു വെങ്കിലും അടുപ്പിച്ചു ഉണ്ടായ കുറെ ഏറെ സിനിമകളെ തുടർന്ന് അദ്ദേഹം മലയാള സിനിമ ലോകത്തെ ടോപ്പ് ടെൻ നടന്മാരിൽ ഒരാളായി മാറി. ഇന്ന് ഓരോ സിനിമക്കും അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത് അൻപത് ലക്ഷത്തോളം രൂപയാണ്. മലയാളത്തിന് പുറമെ തമിഴിലും ചുവടുറപ്പിച്ച ഈ താരത്തിന്റെ നെറ്റ്‌വർത്തു അൻപത് കോടിയോളം രൂപയാണ്.
തട്ടത്തിൻ മറയത്തു് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച മറ്റൊരു നായകനാണ് നിവിൻ പോളി. മലർവാടി ആട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഈ നടൻ ഇന്ന് ഒരു പ്രൊഡ്യൂസർ കൂടിയാണ്. ഇന്ന് ഒരു സിനിമക്ക് വേണ്ടി ഒരു കോടിയോളം രൂപ പ്രതിഫലം ഈ നടൻ വാങ്ങാറുണ്ടത്രെ. അതുകൊണ്ട് തന്നെ അൻപത് കോടിക്ക് മുകളിൽ ആസ്തി ഉള്ള നടൻ കൂടിയാണ് നിവിൻ പോളി.
മലയാള സിനിയമിലെ നടൻ,നിർമ്മാതാവ്, പ്ലേ ബാക്ക് സിംഗർ,ഇമ്പ്രെഷനിസ്റ്, തുടങ്ങി എല്ലാ മേഖലകളിലും നിലയുറപ്പിച്ച ഒരു നടനാണ് ജയസൂര്യ. ഏകദേശം അൻപത് കോടിയോളം ആസ്തിയാണ് ഇന്ന് ഈ നടനുള്ളത്. kvZbdWjmuis
Image Courtesy : indianexpress.com