ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർ നെഞ്ചിലേറ്റിയ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറുകളുടെ അവസാന വാക്കാണ് റോൾസ് റോയ്‌സ്. ഇരട്ട ആർ പതിച്ച വാഹനങ്ങൾ റോഡിലൂടെ ചീറിപ്പായുമ്പോൾ ഒരുവട്ടമെങ്കിലും കണ്ണ് ചിമ്മാതെ നോക്കാത്തവർ ചുരുക്കമായിരിക്കും. അത്രക് മനോഹരമായ രീതിയിലാണ് ഇവർ കാറുകളെ നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കാർനിർമ്മാതാക്കളായ റോൾസ് റോയ്സിന്റെ ആർക്കും അറിയാത്ത രഹസ്യങ്ങളിൽ ഏറ്റവും പ്രദാനപ്പെട്ടതാണ് സ്പിരിറ്റ് ഓഫ് എക്സ്ടെലെൻസി. ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്ടെലെൻസി എന്ന പ്രതിമ.
വളരെ അഗാധമായി പ്രണയിച്ച എലീനർ തൊണ്ടർ എന്ന യുവതിയും ധനികനും കാറുകളുടെ ചരിത്രത്തിലെ ഒരു പ്രമുഖനുമായി ഉണ്ടായിരുന്ന പ്രണയത്തിന്റെ ആവിഷ്കാരമാണത്രെ ഈ പ്രതിമ. തന്റെ പ്രണയിനിയോട് തനിക്കുണ്ടായിരുന്ന സ്‌നേഹത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം ഈ പ്രതിമ തന്റെ കാറുകളിൽ സ്ഥാപിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. സ്വർണ്ണത്തിലും ചില പ്രത്യേകം തിളങ്ങുന്ന ക്രിസ്റ്റലിലുമാണ് ഈ പ്രതിമയുടെ നിർമ്മാണം. ഈ പ്രതിമക്ക് മാത്രം മൂന്നു കോടി ചിലവുണ്ട്. സ്ട്രൂയേറ്റ് റോൾസ് വളരെ ഉത്സാഹിയായ ഒരു വൈമാനികനായിരുന്നു റോൾസ് റോയ്‌സിന്റെ പകുതി സ്ഥാപകനും ഇദ്ദേഹമായിരുന്നു.
വിമാനത്തിലൂടെ ഇഗ്ളീഷ് ചാനലിന്റെ മുകളിൽ നിർത്താതെ ഇരട്ട ക്ലോസിങ് നടത്തിയ ആദ്യ ആളാണ് റോൾസ്. തൊണ്ണൂറ്റി അഞ്ചു മിനിറ്റെടുത്ത ആ യാത്ര അദ്ദേഹത്തിനെ വേൾഡ് റെക്കോർഡിന് വരെ അർഹനാക്കി. ലോകത്തിൽ ഏറ്റവും വേഗതയേറിയ എഞ്ചിനായ ആർ എയർ പ്ലെയിൻ എൻജിൻ ഒരു ബീച്ചിൽ വെച്ചാണ് രൂപകൽപ്പന ചെയ്തത്. തന്റെ സഹപ്രവർത്തകരുമായി ബീച്ചിൽ നടക്കുന്നതിനിടയിലാണ് ഹെൻട്രിക്ക് ഈ ആശയം തോന്നിയത്. പണ്ട് കാലത്തേ യാത്ര മാർഗ്ഗം കുതിരവണ്ടികളും ട്രെയിനും മാത്രമായിരുന്നു. എന്നാൽ ആ സമയത്താണ് കാറുകളെ പറ്റി ഇരുവരും ചിന്തിക്കാൻ തുടങ്ങിയത്.
അന്നത്തെ പരിശ്രമം അവരെ ഉയരങ്ങളിൽ എത്തിച്ചു. ഇരട്ട ആർ ചിഹ്നമാണ് ഇവരുടെ കമ്പനിയുടെ ലോഗോ. റോൾസ് റോയ്‌സ് കാറുകളുടെ വീലുകളിൽ പോലും ഇരട്ട ആർ ചിഹ്നം നേരെ മാത്രമേ നിൽക്കുന്നത് കാണാൻ കഴിയൂ.