ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഒരുപാട് ആരാധകരും ഉള്ള ഒരു മത്സരാർത്ഥി ആയിരുന്നു സൂര്യ മേനോൻ. സൂര്യയുടെ പേരിൽ നിരവധി ഫാൻസ് പേജുകളും സൂര്യ ആർമി എന്ന പേരിൽ സൂര്യയ്ക്ക് കുറെ ഫാൻസും ഉണ്ടായിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിൽ സൂര്യ കാഴ്ച വച്ചിരുന്നത്. സൂര്യ എപ്പോഴും കരയുകയും ക്യാമറയ്ക്ക് മുൻപിൽ വന്ന് നിന്ന് പരാതി പറയുകയും ഒക്കെ ചെയ്യുന്നു എന്ന് പല രീതിയിലുള്ള ട്രോളുകളും ഇറങ്ങിയിരുന്നു. പല ആളുകൾക്കും ഇഷ്ടമായിരുന്നു സൂര്യയെ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോട്‌ ഉണ്ടായിരുന്ന പ്രണയവും അത്‌ തുറന്നുപറയാനുള്ള സൂര്യയുടെ ധൈര്യവും ഒക്കെ കുറെ ആളുകൾ അംഗീകരിച്ചത് ആയിരുന്നു.

എന്നാൽ സൂര്യ ആ വീട്ടിൽ നിൽക്കുന്നതിന് വേണ്ടി പറഞ്ഞതാണ് ഇത് എന്ന് പറഞ്ഞവരും കുറച്ചു പേര് ആയിരുന്നില്ല. നിരവധി ആളുകൾ പറഞ്ഞു സൂര്യ നിൽകുന്നതിനു വേണ്ടി ആയിരുന്നു ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞത് എന്ന്. എന്നാൽ അങ്ങനെയൊന്നുമല്ല എന്ന് സൂര്യ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ബിഗ്ബോസ് ഹൗസിന് പുറത്തുവന്നതിനുശേഷം സൂര്യയുടെ പ്രതികരണം ആയിരുന്നു അറിയാൻ കഴിയുന്നത് . കഴിഞ്ഞ ദിവസമായിരുന്നു സൂര്യ എലിമിനേഷനിൽ പുറത്തേക്ക് പോയത്. ഇപ്പോൾ സൂര്യയുടെ ഒരു ഫോൺ കോൾ ആണ് ലീക്ക് ആയിരിക്കുന്നത്.

“ഞാൻ ഒരിക്കലും ഒരു സ്ട്രാറ്റർജിക്ക് വേണ്ടിയായിരുന്നില്ല മണിക്കുട്ടനെ സ്നേഹിച്ചത് എന്നും, മണിക്കുട്ടന് തിരിച്ചു തന്നോട് സ്നേഹം ഉണ്ടായിരുന്നില്ല എന്നും പക്ഷേ ഇപ്പോഴും തൻറെ മനസ്സിൽ മണികുട്ടനോട് സ്നേഹമുണ്ട് എന്നുമാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ അച്ഛനും അമ്മയും വേദനിപ്പിക്കുന്ന തരത്തിൽ താൻ എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അതിന് താൻ അവരോട് മാപ്പ് ചോദിക്കുന്നു എന്നും സൂര്യ പറഞ്ഞിരുന്നു. എൻറെ അച്ഛനെയും അമ്മയെയും പോലെ തന്നെ റെസ്പെക്ട് കൊടുത്തു ഞാൻ കാണുന്ന രണ്ട് പേരാണ് അവർ എന്നും സൂര്യ പറയുന്നുണ്ട്.

ഒരാൾ മാത്രം അങ്ങോട്ട് ഇഷ്ടം പറയുമ്പോൾ അത് എങ്ങനെയാണ് സ്ട്രാറ്റർജി ആക്കുന്നത് എന്നാണ് സൂര്യ ചോദിക്കുന്നത്.രണ്ടുപേർക്കും തമ്മിൽ ഇഷ്ടമാണെങ്കിൽ മാത്രം അല്ലേ അത്തരത്തിൽ ഒരു സ്ട്രാറ്റർജി വർക്ക് ഔട്ട്‌ ആവുകയുള്ളൂ എന്നും സൂര്യ ചോദിക്കുന്നുണ്ട്. ആരാധകരെ പോലെതന്നെ സൂര്യയ്ക്ക് നിരവധി വിമർശകരും ഉണ്ട്.