ബിഗ് ബോസ് സീസൺ മലയാളം ബന്ധപെട്ടു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി ആരാണ് എന്ന് ചോദിച്ചാൽ ഒരൊറ്റ പേരെ ഉള്ളൂ. സൂര്യ മേനോൻ എന്ന ആയിരിക്കും ആ പേര്. കാരണം സൂര്യ ആയിരുന്നു ആദ്യ ദിവസം മുതൽ ബിഗ് ബോസിൽ എല്ലാവരും ശ്രദ്ധിച്ച വ്യക്തിത്വം. അതിനൊരു കാരണമുണ്ടായിരുന്നു. സൂര്യയ്ക്ക് ഐശ്വര്യറായിയുടെ ഒരു മുഖച്ഛായ ഉണ്ടായിരുന്നു. അത്തരത്തിൽ നിരവധി ചിത്രങ്ങളും സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പലർക്കും സൂര്യയെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സൂര്യ ആയിരുന്നു ബിഗ്ബോസിൽ എത്തിയ സമയം മുതൽ ആളുകളുടെ ശ്രദ്ധാകേന്ദ്രം. സൂര്യയെ ആളുകൾക്ക് ഇഷ്ടമായിരുന്നു. പിന്നീട് എവിടെയായിരുന്നു സൂര്യ യോടുള്ള ഇഷ്ടം ആളുകൾക്ക് കുറഞ്ഞത്.

എവിടെയായിരുന്നു സൂര്യയുടെ ചുവടുകൾ പിഴച്ചു തുടങ്ങിയത്. അത് സൂര്യ ഗെയിമിന് വേണ്ടി ഒരു സ്ട്രേറ്റർജി തിരഞ്ഞെടുത്തതുകൊണ്ടായിരുന്നു. സൂര്യയെ ആളുകൾ വെറുത്ത് തുടങ്ങിയത് അവിടെ ആയിരുന്നു. ഏറ്റവും കൂടുതൽ ഹെറ്റർസ് ഉള്ള മത്സരാർത്ഥിയും സൂര്യ തന്നെയാണെന്ന് പറയാതെ വയ്യ. സഹ മത്സരാർത്ഥിയായ മണിക്കുട്ടൻനോട് സൂര്യയ്ക്ക് പ്രണയമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. എന്നാൽ അത് സൂര്യ ഗെയിമിന് വേണ്ടി തിരഞ്ഞെടുത്ത വെറുമൊരു സ്ട്രാറ്റജി മാത്രമായിരുന്നു എന്നാണ് പുറത്തുള്ളവരും കണ്ടവരും എല്ലാവരും പറയുന്നത്. വിശ്വസ്തമായ ചില തെളിവുകൾ ഒക്കെ സൂര്യ നൽകിയിട്ടുമുണ്ട്.

അതുകൊണ്ടായിരുന്നു സൂര്യയൊടെ ആളുകൾക്ക് ഒരു വെറുപ്പ് തോന്നി തുടങ്ങിയത്. യഥാർത്ഥ സൂര്യ ഇങ്ങനെയൊന്നുമല്ല വളരെ മിടുക്കിയായ ബോൾഡായ ഒരു സൂര്യയാണ് പുറത്ത് ഉള്ളതു. അത്‌ കൊണ്ട് തന്നെയാണ് സൂര്യ ബിഗ് ബോസ് ഹൗസിനുള്ളിൽ മിണ്ടാപൂച്ച ആയപ്പോൾ ആളുകൾക്ക് ഇഷ്ടമാകഞ്ഞത്. പഠിക്കുന്നകാലത്തുതന്നെ മിടുക്കിയായിരുന്നു സൂര്യ. കുട്ടിക്കാലത്തുതന്നെ നഴ്സറിയിൽ പോകണം എന്ന് വാശിപിടിച്ച സൂര്യ. പ്രായം ആകാത്തതിനാൽ വീട്ടുകാർ നഴ്സറിയിൽ വിടാത്തപോൾ സ്വന്തമായി അടുത്തുള്ള അമ്പലത്തിൽ പോയി അവിടുത്തെ പൂജാരിയെ കണ്ട് എനിക്ക് എഴുതിനിരിക്കണം എന്ന് പറഞ്ഞ് സ്വന്തമായി എഴുതിനിരുന്ന ആളാണ്.

വീടുകൾ ഉണ്ടാക്കി നൽകുന്ന ജോലിയായിരുന്നു സൂര്യയുടെ അച്ഛനു. എപ്പോഴോ ആ ജോലിയിൽ ഒരു പിഴവ് സംഭവിച്ച അദ്ദേഹം വലിയ നഷ്ടത്തിലേക്ക് മാറി. പിന്നീട് സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് സൂര്യ ഇറങ്ങുകയായിരുന്നു. സൂര്യയുടെ അച്ഛനുമമ്മയ്ക്കും സൂര്യ ഏകമകൾ ആയിരുന്നു. പിന്നീട് സാമ്പത്തികമായും സൂര്യ ഒരുപാട് പിന്നോക്കം നിന്നു പോയിരുന്നു. എല്ലാ കാര്യവും മിടുക്കിയായി പഠിച്ച സൂര്യയ്ക്ക് കോളേജുകളിൽ ഒന്നും അഡ്മിഷൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കോളേജ് കാലത്ത് സിനിമാറ്റിക് ഡാൻസകളിലൂടെയും തില്ലാന എന്ന പരിപാടിയിലൂടെ യുമൊക്കെ സൂര്യ തന്റെ നൃത്ത ജീവിതവും മുൻപോട്ടു കൊണ്ടു പോവുകയായിരുന്നു. ഒരു ഡിജെ കൂടിയായ സൂര്യ മികച്ച പ്രകടനമായിരുന്നു ആ മേഖലയിലും കാഴ്ച വച്ചിരുന്നത്.

ഇന്ന് മനോഹരമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ നിൻറെ ജോലി പോകും എന്ന് പറഞ്ഞപ്പോൾ റേഡിയോ സ്റ്റേഷനിൽ ഉള്ളവർക്ക് മുൻപിൽ ആ ദിവസത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച റേഡിയോ സ്റ്റേഷനിൽ ഉള്ള എല്ലാവരുടെയും കൈയടി നേടിയ താരമായിരുന്നു സൂര്യ. ഇത്രയും മിടുക്കിയായ സൂര്യ എന്തുകൊണ്ടാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ മാത്രം മിണ്ടാപൂച്ച ആയി നിന്നത്. ഇന്നും അവ്യക്തമായ കാര്യമാണ്. സൂര്യ പഠനങ്ങളിൽ മിടുക്കി ആയിരുന്നു എങ്കിലും ഒരുപാട് പേരുടെ സഹായങ്ങളും ലഭിച്ചിരുന്നു.