നമ്മുടെ നിത്യ ജീവിതത്തിൽ എട്ടുകാലി ഒരു സ്ഥിരം അതിഥി തന്നെയാണ്. അതും പല വലിപ്പത്തിലും പല രീതിയിലുമുള്ള ചിലന്തികളെ നമുക്ക് നമ്മുടെ ചുറ്റുപാടും കാണാൻ കഴിയും. എന്നാൽ ലോകത്തിലെ പല അപൂർവ്വ ഇനം എട്ടുകാലിയെയും നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ. ദി ബ്രൈറ്റ് ബ്ലൂ റ്റാന്റിലാ എന്ന സുന്ദരനായ എട്ടുകാലിയെ നിങ്ങൾ കണ്ടിട്ടുണ്ടോ. എന്നാൽ കൊബാൾട്ട് എന്ന പേരിലാണ് ഈ സുന്ദരനായ വിരുതനെ അറിയപ്പെടുന്നത്.
എന്നാൽ സുന്ദരനായ ഈ വിരുതൻ ജീവിക്കുന്നത് മലേഷ്യ,വിയറ്റ്‌നാം,ലാവോസ്,മ്യാൻമർ,സിംഗപ്പൂർ,തായ്‌ലൻഡ്, കംബോഡിയ എന്നീ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ഈ എട്ടുകാലി രാത്രി സമയങ്ങളിൽ മാത്രമേ ഇര പിടിക്കാനും ഇണ ചേരാനും പുറത്തിറങ്ങാറുള്ളൂ. ദി മിറർ സ്പൈഡർ എന്ന കണ്ണാടി പോലുള്ള ചിലന്തിയെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഒരു കണ്ണാടിയെന്നോ ഡിസ്കോ ബാൾ എന്നോ വിളക്കാവുന്ന ശരീര പ്രകൃതിയാണ് ഈ ചിലന്തിക്കുള്ളത്.
ആസ്‌ട്രേലിയ എന്ന സ്ഥലത്താണ് ഈ മിറർ എട്ടുകാലിയെ കാണപ്പെടുന്നത്. ഇനി പീകോക്ക് സ്പൈഡർ എന്ന സുന്ദരനായ എട്ടുകാലിയെ നിങ്ങൾ കണ്ടിട്ടുണ്ടോ. കാണാൻ അതീവ സുന്ദരനും നല്ല നർത്തകനുമാണ് ഈ ചിലന്തി. ആരും ഒന്ന് നോക്കി നിന്ന് പോകും പോലെയാണ് ഈ വിരുതന്റെ ശരീര ഭംഗി. ഇനി ഇവയുടെ കൂട്ടത്തിൽ പുതുതായി കടന്നു വന്ന ഒരു എട്ടുകാലിയാണ് സ്‌കെലറ്റോറിയസ്.
ഇനി നമ്മുടെ ഇന്ത്യക്കാർക്കും ഏഷ്യയിലെ മറ്റു ചില രാജ്യക്കാർക്കും അഭിമാനം തോന്നാൻ പാകത്തിന് ഒരു സുന്ദരൻ ചിലന്തി ഉണ്ട് കേട്ടോ. ദി ലോങ്ങ് ഹോണ്ട ഓർ വീവർ എന്ന ചിലന്തിയുടെ രണ്ട് വലിയ കൊമ്പുകളാണ് ഈ ചിലന്തിയെ വ്യത്യസ്തനാക്കുന്നത്.