നമ്മുടെ ലോകത് സമ്പന്നരായ ഒരുപാട് വ്യക്തികളുണ്ട്. ഇവർ സമ്പന്നരായ വ്യക്തികൾ ആയതു കൊണ്ട് തന്നെ ഇവരുടെ കയ്യിലെ പണം എങ്ങനെ ചിലവഴിക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഇവരിൽ പലരും. ചിലർ പണം കൂടുന്നതിനനുസരിച്ചു പല വിചിത്രമായ വസ്തുക്കളും വാങ്ങി കൂട്ടാറുണ്ട്. അത്തരത്തിൽ വാങ്ങി കൂട്ടിയ കുറച്ചു വിചിത്രമായ വസ്തുക്കളെ പരിചയപ്പെട്ടാലോ. ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത ഒരു കാര്യമാണ് സമയം. എന്നാൽ സമയം അറിയാനുള്ള ഒരു വാച്ചിന് വേണ്ടി കോടികൾ കളയുന്ന വ്യക്തികളെ നിങ്ങൾക്ക് അറിയുമോ.
എന്നാൽ ഒരു കോടീശ്വരൻ ലോകത്തിൽ നിർമ്മിച്ചതിൽ വെച്ച് സംഗീർണ്ണമായ ഒരു പോക്കറ്റ് മെക്കാനിക്കൽ വാച്ചുകളിൽ ഒന്നായ പാറ്റക് ഫിലിപ്പ് ഹെൻട്രി ഗ്രേവ്സ് സൂപ്പർ കോമ്പിനേഷൻ എന്ന വാച്ച് സ്വന്തമാക്കി. പതിനെട്ട് ക്യാരറ്റ് സ്വർണ്ണത്തിൽ തീർത്ത ഈ വാച്ചിന് ഒരുപാട് പ്രത്യേകതകളുണ്ട്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള മത്സരത്തിന്റെ ഫലമായാണ് ആഡംബരത്തിന്റെ അവസാന വാക്കായ ഈ വാച്ച്. ഈ വാച്ച് രൂപകൽപ്പന ചെയ്യുവാൻ അഞ്ചു വർഷവും നിർമ്മിക്കുവാൻ മൂന്ന് വർഷവും എടുത്തു.
കാറുകളോടുള്ള അമിത ഇഷ്ടം കാരണം അഞ്ചോ ആറോ കാറുകൾ വരെ സമ്പന്നർ സ്വന്തമാക്കാറുണ്ട്. എന്നാൽ വില കൂടിയ കാറുകളുടെ ഷോറൂം വാങ്ങിയ ഒരാളെ നിങ്ങൾക്ക് അറിയുമോ. എന്നാൽ അങ്ങനെ തയ്യാറായ ഒരാളാണ് ബ്രൂണെയിലെ സുൽത്താനും പ്രധാന മന്ത്രിയുമായ ഹാജി ഹസനൻ എന്ന വ്യക്തി. കാറുകളോടുള്ള അമിത ഇഷ്ടം കാരണം ഒരു വില കൂടിയ കാറുകളുടെ ഷോറൂം തന്നെ അദ്ദേഹം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായ സ്റ്റാർ ഓഫ് ഇന്ത്യയും അദ്ദേഹത്തിന്റെ വമ്പൻ കാർ ശേഖരത്തിൽ ഉൾപെടുന്നവയാണ്.
ഈ മൊത്തം ഷോറൂമിന്റെ ആകെ മൂല്യമായി കണക്കാക്കുന്നത് ആറ് ലക്ഷം രൂപയോളമാണ്. സുൽത്താന്റെ ആകെ സമ്പാദ്യത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം ഈ കാർ ശേഖരത്തിലാണ് ഉള്ളത് എന്ന് പറയപ്പെടുന്നു.
Image Courtesy : cdn.dnaindia.com