ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ വളരെയധികം ശ്രെദ്ധ ആകർഷിച്ച കലാകാരന്മാരെ നമുക്കിന്ന് പരിചിതമാണ്. അത്തരത്തിൽ ജന മനസുകളിൽ ഇടം നേടിയ മഞ്ജുഷ മോഹൻദാസ് എന്ന കലാകാരിയെ എല്ലാവർക്കും സുപരിചിതമായിരിക്കുമല്ലേ. വ്യത്യസ്ത സീസണുകളിലായി സംപ്രേഷണം ചെയ്ത ഈ ഒരു റിയാലിറ്റി ഷോയിൽ നാലാം സീസണിലാണ് മഞ്ജുഷ മോഹൻദാസ് ജനഹൃദയങ്ങൾ കീഴടക്കിയത്.

പ്രേക്ഷകരെ അതീവ വിഷമത്തിലാക്കുന്നതും വിശ്വസിക്കാനാകാത്തതുമായ ആ വാർത്ത കാതുകളിൽ എത്തുകയുണ്ടായി. എന്തെന്നാൽ മഞ്ജുഷ മോഹൻദാസ് എന്ന കലാകാരി കാർ അപകടത്തിൽ പെടുകയും ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊച്ചി കാലടി ശ്രീശങ്കരയിലെ നിർത്ത ഗവേഷക വിദ്യാർത്ഥിയുമായിരുന്നു മഞ്ജുഷ.

പെരുമ്പാവൂർ വലയം ചിറങ്ങര സ്വദേശിയായ മഞ്ജുഷ പാടിയ പാട്ടുകളെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ഓർമ്മകൾ സൃഷ്ടിക്കുന്നു. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്തിരുന്ന ഒരു ഗായിക കൂടി ആയിരുന്നു മഞ്ജുഷ മോഹൻദാസ്. അത്തരത്തിൽ ജനശ്രദ്ധ ആഘർഷിച്ചതും അവസാനമായി പാടിയതുമായ ഉൻപേ വാ എൻ അൻപേ വാ എന്ന ഗാനമാണ് പ്രേക്ഷകരുടെ മനസ്സിൽ ഇന്നും വിതുമ്പി നിൽക്കുന്നത്.

അതിമനോഹരമായ ഗാനം ആലപിക്കുകയും കുറച്ചു നാളുകൾക്ക് ശേഷം മരണപ്പെടുകയും ചെയ്തു. ഈ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറലായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ശ്രെദ്ധ നേടിയ ഈ ഗാനത്തിന് അനേകം സോഷ്യൽ മീഡിയ വക്താക്കൾ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply