രാജ്യത്തെ മുഴുവൻ ഏറെ വിഷമത്തിൽ കൊണ്ടുചെന്നെത്തിച്ചത് വാർത്തയായിരുന്നു ഈസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഇടുക്കി കീരീകോട്ട് സ്വദേശിയായ സൗമ്യയുടെ വാർത്ത. കഴിഞ്ഞ 7 വർഷങ്ങളോളം ജീവിതത്തിലെ സ്വപ്നങ്ങൾക്ക് വേണ്ടി അവിടെ കെയർട്ടേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു സൗമ്യ. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് പതിച്ചത്.

സൗമ്യ താമസിക്കുന്ന സ്ഥലത്തെ സ്ഥിതി രൂക്ഷമായതിനെത്തുടർന്ന് സ്ഥലം മാറാൻ തുടങ്ങുകയായിരുന്നു സൗമ്യ.മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതയായി മാറ്റുവാനായി ആളുകൾ എത്തുവാൻ കുറച്ചുസമയം മാത്രം ബാക്കിനിൽക്കെയാണ് മരണം സൗമ്യയെ തേടിയെത്തിയത്. ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വീഡിയോ കോൾ കട്ട് ആവുകയായിരുന്നു ചെയ്തത്.

അമ്മയ്ക്കും സഹോദരിക്കും മകൾക്കും ഒന്നും പകരമാകില്ല പക്ഷേ സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഇസ്രായേൽ വെളിപ്പെടുത്തിയിട്ടുണ്ട്. പലസ്തീനും ആയുള്ള പ്രശ്നത്തിൽ ഇസ്രയേൽ പൗരന്മാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ യാതൊരു വേർതിരിവുകളും ഉണ്ടാകില്ല എന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.ഇനി ഒരു സൗമ്യ ഉണ്ടാകാതെ ഇരിക്കാൻ ആണ് ഇസ്രായേൽ ഇങ്ങനെ ഒരു കാര്യം വ്യക്തമാക്കിയത് എന്ന് പറയുന്നുണ്ട്.

സൗമ്യ താമസിച്ചിരുന്ന വീട് പൂർണമായും തകർന്നു പോയതായാണ് അറിയാൻ സാധിക്കുന്നത്. ഏഴ് വർഷമായി ജോലി ചെയ്തിരുന്ന സൗമ്യ രണ്ടു വർഷം മുൻപായിരുന്നു നാട്ടിലെത്തിയത്. ഒൻപത് വയസു മാത്രം ഉള്ള ഒരു മകൻ ആണ് സൗമ്യയ്ക്ക് ഉള്ളത്. ആ കുഞ്ഞിന്റെ അവസ്ഥ ആണ് കഷ്ട്ടം.അമ്മയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു ശക്തിക്കും കഴിയില്ലല്ലോ.

മനുഷ്യമനസാക്ഷിയെ എല്ലാ അർത്ഥത്തിലും ഞെട്ടിച്ച ഒരു വാർത്ത തന്നെയായിരുന്നു ഇത്. കാണുന്ന ഏതൊരാളുടെയും ഉള്ളിൽ വേദന തോന്നിക്കുന്ന ഒരു വാർത്ത. ഒരു അമ്മയോളം ഒരു കുഞ്ഞിനെ നോക്കുവാൻ മറ്റാർക്കും സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് അറിഞ്ഞ ഏതു അമ്മയുടെയും ഉള്ളിലൊരു വിങ്ങൽ ഉണ്ടാവും. തന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയായിരുന്നു ആ പെൺകുട്ടി പ്രവാസം സ്വീകരിച്ചത്. അവളുടെ ജീവിതം മികച്ചതാക്കാൻ വേണ്ടി.അല്ലെങ്കിൽ അവളുടെ കുഞ്ഞിൻറെ ജീവിതം മികച്ചതാക്കാൻ വേണ്ടിയായിരുന്നു.

നിനയാത്ത നേരത്ത് അവളെ തേടിയെത്തിയത് വിധി ഏൽപ്പിച്ച ഏറ്റവും വലിയ പ്രഹരവും.അത് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം പോലും ഒരുപക്ഷേ അവൾ ചിന്തിച്ചിട്ടുണ്ടാവില്ല അവളുടെ ജീവൻ ഇവിടെ നഷ്ടമാവാൻ പോവുകയാണ് എന്ന്. ഇനിയൊരിക്കലും തന്റെ സ്വന്തം കുഞ്ഞിനെ തനിക്ക് കാണാൻ സാധിക്കില്ല എന്ന്. അവസാനമായി അവൾ തന്റെ കുഞ്ഞിനെ കാണുന്നത് രണ്ടു വർഷം മുൻപായിരുന്നു. അതും ഏറെ വേദന നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇനി അമ്മയില്ല എന്ന സത്യത്തെ അംഗീകരിക്കുവാൻ ആ കുഞ്ഞിനെ സാധിക്കട്ടെ എന്ന് മാത്രമേ നമുക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുകയുള്ളൂ. നമ്മൾ പോലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അവിചാരിതമായി പല അപകടങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആ അപകടങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ പൂർണ്ണമായും നശിപ്പിക്കാനുള്ള കഴിവും ഉണ്ടാകും.