സൗമ്യയുടെ മകന് ബാഡ്ജ് നൽകി ഇസ്രായേൽ.

ഇസ്രയേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ ഒരു മാലാഖ ആയിട്ടാണ് ഇസ്രയേൽ ജനത കാണുന്നത് എന്നാണ് ഇസ്രയേൽ കോൺസൽ ജനറൽ പറഞ്ഞത്. സൗമ്യ ഒരു തീവ്രവാദ ആക്രമണത്തിന് ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ട് എന്നും അവർ ഉറപ്പു പറയുന്നു. സൗമ്യയുടെ വീട് സന്ദർശിച്ച കോൺസൽ ജനറൽ സൗമ്യയുടെ മകനായ അഡോണിന്റെ കൈയ്യിൽ ഇസ്രായേലിന്റെയും ഇന്ത്യയുടെയും പതാക അടങ്ങിയ ഒരു ബാഡ്ജും നൽകിയിരുന്നു. സൗമ്യയുടെ സംസ്കാരം ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചാണ് നടന്നത്. നിരവധി പേരായിരുന്നു രാത്രി തന്നെ സൗമ്യയെ അവസാനമായി ഒന്ന് കാണാൻ വേണ്ടി ആ വീട്ടിലേക്ക് എത്തിച്ചേർന്നത്.

സൗമ്യയുടെ മൃതദേഹം മാന്യമായി ഒന്നു സ്വീകരിക്കാൻ പോലും ഉള്ള മനസ്സ് സംസ്ഥാന സർക്കാരിന് ഉണ്ടായില്ല എന്ന് പി സി ജോർജിന്റെ വിമർശനം ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തീവ്രവാദ സംഘടനകൾ പോലും എതിർത്തു പറയാൻ നമ്മുടെ ഭരണാധികാരികൾ തയ്യാറാകുന്നില്ല എന്ന രീതിയിൽ ആയിരുന്നു അദ്ദേഹം പറഞ്ഞത്. പ്രവാസികളുടെ പണം കൂടി ഉപയോഗിച്ചാണ് നമ്മുടെ സംസ്ഥാനം പട്ടിണിയില്ലാതെ പോകുന്നത് എന്നും അല്ലാതെ സർക്കാർ നൽകുന്ന കിറ്റ് മാത്രം കൊണ്ടല്ല എന്നുമൊക്കെ പിസി ജോർജ് വിമർശിച്ചിരുന്നു. സൗമ്യയുടെ കുടുംബത്തിന് ഇതുവരെ സർക്കാർ ഒരു സഹായവും നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ട് എന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ സൗമ്യ മരണത്തിന് കീഴടങ്ങുന്നത്. ജീവിതത്തിലെ പ്രതിസന്ധികൾ ഒക്കെ മാറി കടക്കുന്നതിനു വേണ്ടി പത്തുവർഷമായി അവിടെ ഒരു കെയർടേക്കർ ആയി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അപ്പോഴായിരുന്നു ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മരണം. 2017 ആയിരുന്നു സൗമ്യ അവസാനമായി സ്വന്തം നാട് കാണുന്നത്. നാട്ടിലെ തന്റെ കുഞ്ഞിനെ ഒന്ന് അവസാനമായി കാണുവാനുള്ള ഭാഗ്യം പോലും ഈശ്വരൻ സൗമ്യയ്ക്ക് നൽകിയില്ല എന്നാണ് എല്ലാവരും പറയുന്നത്. സൗമ്യയുടെ ഭർത്താവും മകനും എല്ലാം നാട്ടിൽ തന്നെയായിരുന്നു.ഏറെ വേദനയോടെ ആയിരുന്നു സൗമ്യയുടെ മൃതദേഹത്തിന് മുൻപിൽ എല്ലാവരും ഇരുന്നിരുന്നത്.

ഈ മഹാമാരി കാലത്ത് ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്നത് വലിയ വേദനയാണ്. മഹാമാരിയെക്കാളും വലിയ വേദനകളാണ് ഇങ്ങനത്തെ വാർത്തകൾ നൽകുന്നത്. ഇപ്പോൾ സൗമ്യ മാത്രമല്ല ഇസ്രയേലിൽ മരിച്ചുവീഴുന്ന ഓരോരുത്തരും വേദന നൽകുന്ന വാർത്ത തന്നെയായിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അത്ഭുതകരമായി ഇസ്രയേലിലേ പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ടത് കാണിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. ആ കുഞ്ഞിൻറെ അച്ഛന് എല്ലാവരോടുമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈദ് ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഭാര്യയും മക്കളുമെല്ലാം മരിച്ചത്. അത്ഭുതകരമായി 5 മാസം പ്രായമായ കുഞ്ഞു രക്ഷ പെട്ടിരിക്കുന്നത്.ഈ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത് അനുഭവിക്കേണ്ടിവരുന്നത് എന്ന്. സത്യമാണ് എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത് കൊച്ചു കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്യുന്നു. നഷ്ടം കുഞ്ഞുങ്ങൾക്ക് മാത്രമാണ് സ്വന്തം അച്ഛനമ്മമാരെ.

Leave a Reply