പല പ്രമുഖ കമ്പനികളുടെയും ലോഗോകൾ നമുക്ക് അറിയാവുന്നതായിരിക്കും. എന്നാൽ ഈ ലോഗോകളിൽ ഒളിഞ്ഞിരിക്കുന്ന അർഥങ്ങൾ നിങ്ങൾക്ക് അറിയുന്നതാണോ. അങ്ങനെയുള്ള പ്രമുഖ കമ്പനികളുടെ ലോഗോയും അവർ അതിൽ ഒളിപ്പിച്ചിരുന്ന അർത്ഥങ്ങളും നമുക്ക് പരിശോധിക്കാം. എല്ലാവർക്കും ഏറെ ഉപയോഗപ്രദമായ കമ്പനിയാണ് ഗൂഗിൾ. പ്രധാനമായും മൂന്നു നിറങ്ങളുള്ള ഇവരുടെ ലോഗോയിൽ ഒരു അല്ഗരിതം അവർ ഒളിപ്പിച്ചിട്ടുണ്ട്. ചുവപ്പ്,മഞ്ഞ,നീല ഈ നിറങ്ങൾക്കിടയിൽ ഒരു പച്ച നിറം അവർ നല്കിയിട്ടുണ്ട്.
ഇതിനർത്ഥം ഗൂഗിൾ ആരുടേയും നിയമം അനുസരിച്ചു പ്രവർത്തിക്കുന്നതല്ല. അത് മാത്രമല്ല അവരുടേതായ രീതിയിൽ പുതുമ കൊണ്ടുവരാനും അവർ ശ്രെമിച്ചിരുന്നു. ലോകപ്രശസ്തമായ ഭാഷൻ സംരംഭകരാണ് ചാനൽ. അവരുടെ ലോഗോ ഡിസൈൻ ചെയ്തിട്ടുള്ളത് വളരെ രസകരമായിട്ടാണ്. ടു സീകൾ ഇന്റർലോക്ക് ചെയ്തിട്ടാണ് ഉള്ളത്. ഇതിന്റെ അർഥം കാപ്പെൽ ആൻഡ് ചാനൽ എന്നാൽ ചാനൽ നിങ്ങളുമായി ഷെയർ ചെയ്യുന്ന സ്നേഹത്തിന്റെ അടയാളമായിട്ടാണ്. ഇനി മറ്റൊരു പ്രമുഖ കമ്പനിയാണ് ജില്ലെറ്റ്. മിക്കവാറും ആളുകളും വിശ്വാസത്തോടെ ഉപയോഗിക്കുന്ന ഉല്പന്നമാണ് ഇത്. ഇവരുടെ ലോഗോ ബ്രാൻഡിന്റെ പേരിൽ തന്നെ കാണാൻ കഴിയും.
ജില്ലെറ്റ് എന്ന വാക്കിൽ ജിയിലും ഐയിലും ഒരു ഷേവിങ്ങ് ബ്ലൈഡിന്റെ ആകൃതിയിൽ രണ്ട് വെട്ട് കാണാം അത് തന്നെയാണ് അവർ ലോഗോയാക്കി വെച്ചിട്ടുള്ളത്. ഇനി ലോകത്തിൽ പ്രശസ്തമായ മോട്ടോർ ബ്രാൻഡാണ് മിസ്തുബിഷി. മൂന്നു ഡയമണ്ടുകൾ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ചിട്ടാണ് ലോഗോ തയ്യാറാക്കി ഇരിക്കുന്നത്. ഇത് വിശ്വാസ്യത സമഗ്രത വിജയം എന്നിവയെയാണ് ഈ ലോഗോ സൂചിപ്പിക്കുന്നത്. ബാങ്കുകളിൽ ഒന്നാം സ്ഥാനം നേടിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ഈ സ്ഥാപനത്തിന്റെ ലോഗോ നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ. നീലനിറത്തിൽ വളരെ സിമ്പിളായ ഒരെണ്ണം. നടുവിലായി ഒരു കീഹോളും. പണത്തിന്റെ ഭദ്രതയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നീലനിറം കമ്പനിയുടെ ശക്തിയേയും സൂചിപ്പിക്കുന്നു. സിമ്പിൾ ആൻഡ് പവർഫുൾ ലോഗോ. അങ്ങനെ ഒത്തിരി നിർവ്വചനങ്ങൾ നിറഞ്ഞ ലോഗോകൾ നമ്മൾ അടുത്തറിയുന്ന കമ്പനികൾക്ക് ഉണ്ട്.