മോഹൻലാലിൻറെ എല്ലാ കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തിയ ഒരു ചിത്രം കൂടിയായിരുന്നു ഒളിമ്പ്യൻ ആദം ആൻറണി എന്ന ചിത്രം. എന്നും ആളുകൾ ഓർത്തു വയ്ക്കുന്ന മോഹൻലാലിൻറെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഒളിമ്പ്യൻ. ഒരു കേസ് അന്വേഷണത്തിന് ഭാഗമായി ഒരു സ്കൂളിലേക്ക് വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. പിന്നീട് അവിടെ നടക്കുന്ന ചില കാര്യങ്ങളും ഒക്കെ ആയിരുന്നു ചിത്രത്തിൻറെ പ്രമേയമായി വന്നിരുന്നത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ മോഹൻലാൽ അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിൽ ഏതൊരാളും ഒട്ടും മറന്നു പോകാൻ പാടില്ലാത്ത ഒരു കഥാപാത്രം അതിൽ ഉണ്ടായിരുന്നു. അത് മറ്റാരുമല്ല റോസ് മോൾ ആയി അഭിനയിച്ച ഒരു കഥാപാത്രം. ചിത്രത്തിലെ വില്ലൻറെ മകൾ ആയിരുന്നു റോസ്. ആർക്കും കണ്ടാൽ ഒരു ഓമനത്തം തോന്നുന്ന മാഷിന് ടോഷസ് മിട്ടായി ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. ചിത്രം ഇറങ്ങിയ സമയത്ത് തന്നെ റോസ് മോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാണ് ഈ കുഞ്ഞു സുന്ദരി എന്ന് എല്ലാവരും അന്വേഷിച്ചിരുന്നു.സനിക ആയിരുന്നു ആ പെൺകുട്ടി. വളരെ മികച്ച അഭിനയം കൊണ്ട് മോഹൻലാലിനോടൊപ്പം തന്നെ ആ ചിത്രത്തിൽ സനിക ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്രയും വലിയ ഒരു സ്റ്റാർ ആയിട്ടും പിന്നീട് സനിക ശ്രദ്ധിക്കപ്പെട്ടില്ല. അത് എന്തായിരുന്നു കാരണം.
ഒറീസ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായികയായി സനിക എത്തിയിരുന്നു. എന്നിട്ട് എന്തുകൊണ്ടായിരുന്നു സനിക ശ്രദ്ധിക്കപ്പെടാതെ പോയത് എന്നത് ഇന്ന് അവ്യക്തമായ കാര്യമാണ്. കുഞ്ഞു സനികയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. സനിക നായികയായി അഭിനയിക്കുന്ന ചിത്രം വന്നപ്പോൾ വിജയം നേടിയില്ല. ചിത്രം തിയേറ്ററിൽ വലിയ വിജയം നേടിയില്ല. അതുകൊണ്ട് സനികയും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ അങ്ങനെയൊന്നും താരത്തിനെ മറക്കാൻ മലയാളി പ്രേക്ഷകർക്ക് സാധിക്കില്ല. മലയാളി എന്നും അങ്ങനെയാണ്. ചില ചിത്രങ്ങളിലൂടെ ചില ആളുകളെ ഒരിക്കലും മറക്കാൻ സാധിക്കില്ല. അത്രയ്ക്ക് ഓർമ്മകൾ സമ്മാനിച്ച ആയിരിക്കും ചലച്ചിത്രങ്ങളിൽ നിന്നും അവർ മാഞ്ഞു പോകുന്നത്. അങ്ങനെ ഒറ്റ ചിത്രം കൊണ്ട് ആളുകളുടെ മനസ്സിൽ ഇടംനേടിയ താരമായിരുന്നു സനിക.