ആളുകൾക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരു പ്രണയമായിരുന്നു ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും. ഇരുവരും തമ്മിലുള്ള പ്രണയവും ദാമ്പത്യവും ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുള്ളതാണ്. വലിയ ആരാധകനാണ് ഇരുവർക്കും ഉള്ളത്. കൂടുതലായും അവരുടെ രണ്ടുപേരുടേയും പ്രത്യേകതയായി എല്ലാ ആരാധകരും എടുത്തുപറയുന്ന ഒരു കാര്യം കുടുംബ ബന്ധം നന്നായി മുന്നോട്ട് കൊണ്ടുപോകുവാൻ അവർക്ക് സാധിക്കുന്നുണ്ട് എന്നതായിരുന്നു. ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രണയം ഉണ്ട് എന്നതും. സാധാരണ കുടുംബത്തിൽ നിന്നു വന്നവരായിരുന്നു രണ്ടുപേരും.
പിന്നീട് സിനിമയിൽ കൂടുതലായി ഗോസിപ്പുകൾ ഉണ്ടാകാൻ തുടങ്ങി. ഒരുമിച്ച് കുറേ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ മുതൽ ഗോസിപ്പുകൾ ഇരുവരെയും പിന്തുടരാൻ തുടങ്ങി.ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിൽ ഗോസിപ്പുകൾ വരാൻ തുടങ്ങി. ആ സമയത്തൊന്നും ഇരുവർക്കുമിടയിൽ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും ഇങ്ങനെ പറയുകയല്ല എന്നാൽ തങ്ങൾക്കിടയിൽ എന്തെങ്കിലുമുണ്ടോ എന്ന് അവർ ഒന്നു സംശയിച്ചു. ആ നിമിഷം മുതൽ ആയിരുന്നു ഇരുവർക്കുമിടയിൽ പ്രണയം കടന്നുവരുന്നത്. പിന്നീട് ആരും അറിയാതെ അവർ പ്രണയിക്കാൻ തുടങ്ങി.
മഴ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ സാധാരണ പ്രണയത്തെ പോലെ ഒന്നുമായിരുന്നില്ല അവരുടെ പ്രണയം. ഫോൺ വിളിച്ചാൽ 5 മിനിറ്റിൽ കൂടുതൽ സംസാരിക്കാറില്ല. ഇപ്പോഴും ബിജുമേനോന് തന്റെ ഒപ്പം ചേർന്ന് ഒരു ഫോട്ടോ എടുക്കാൻ മടിയാണ് എന്നാണ് സംയുക്ത പരാതി പറയുന്നത്. രണ്ടുപേരും കത്തുകളിലൂടെ ആയിരുന്നു പ്രണയിച്ചിരുന്നത്. നന്നായി രണ്ടുപേരും കത്തുകൾ എഴുതാൻ തുടങ്ങി.ഇപ്പോഴും ബിജുമേനോൻ എവിടെയെങ്കിലും ദീർഘദൂര യാത്ര പോകുമ്പോൾ സംയുക്താവർമ്മ ഒരു കത്തെഴുതി ബിജുവിന്റെ ബാഗിനുള്ളിൽ വെക്കും.അതിന് ഇങ്ങനെയൊരു എഴുതാൻ മറക്കില്ല. “മിസ് യു” ഓർത്തുവയ്ക്കാൻ അത്ര മനോഹരമായ പ്രണയസല്ലാപങ്ങൾ ഒന്നുമില്ലാത്ത ഒരു പ്രണയം.
എന്നാൽ ഇപ്പോഴും വലിയ തീവ്രതയോടെ തന്നെ നിലനിൽക്കുന്ന പ്രണയം. അല്ലെങ്കിലും ബിജുമേനോൻ ചിത്രങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നത് ഒരു നിശബ്ദ പ്രണയം ആയിരുന്നല്ലോ.ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ ഒരു ചിരി കൊണ്ട് പ്രണയത്തിൻറെ മനോഹാരിത കൊണ്ടുവന്ന നടനായിരുന്നു ബിജുമേനോൻ. യഥാർത്ഥ ജീവിതത്തിലും അവരുടെ പ്രണയം. ഒരു നറുപുഷ്പമായി തന്നിലേക്ക് നീളുന്ന മിഴിയിണകൾ സംയുക്തയുടെ ആയിരുന്നുവെന്ന് ബിജുമേനോൻ മനസ്സിലാക്കിയാ നിമിഷം മുതൽ അവർക്കിടയിൽ പ്രണയത്തിൻറെ മഴ പെയ്തു തുടങ്ങിയിരുന്നു.ആളുകൾക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരു പ്രണയമായിരുന്നു ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും. ഇപ്പോഴും വലിയ തീവ്രതയോടെ തന്നെ നിലനിൽക്കുന്ന പ്രണയം.രണ്ടുപേരും കത്തുകളിലൂടെ ആയിരുന്നു പ്രണയിച്ചിരുന്നത്. നന്നായി രണ്ടുപേരും കത്തുകൾ എഴുതാൻ തുടങ്ങി.എല്ലാ ആരാധകരും എടുത്തുപറയുന്ന ഒരു കാര്യം കുടുംബ ബന്ധം നന്നായി മുന്നോട്ട് കൊണ്ടുപോകുവാൻ അവർക്ക് സാധിക്കുന്നുണ്ട് എന്നതായിരുന്നു. ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രണയം ഉണ്ട് എന്നതും.