പ്രശസ്ത സിനിമാതാരം മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ അടുത്തായി ഇറങ്ങാനിരുന്ന പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിന്റെ വിശേഷങ്ങളെ പറ്റിയാണ് ഇനി വിശദീകരിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങളെ കുറിച്ച് പ്രേക്ഷകരിലേക്ക് പങ്കുവെക്കുകയാണ് ഇതിന്റെ സംവിധായകൻ.
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ഈ ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. പ്രേക്ഷകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഈ ഒരു കൂട്ട്കെട്ട് എന്ന് തന്നെ പറയാം. അത് കൂടാതെ തന്നെ സംവിദാനത്തിൽ
കൂടുതൽ കഴിവ് തെളിയിച്ച വിനീത് ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ എന്നത് പ്രേക്ഷകരിൽ വളരെ യധികം ആകാംഷയും സന്തോഷവും നൽകിയിരുന്നു. കഴിഞ്ഞ ഡിസെമ്പറിലായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം.
എന്നാൽ തന്നെയും ഈ സിനിമയുടെ പ്രധാന വിശേഷങ്ങൾ ജനങ്ങളിലേക്ക് പങ്കുവെക്കുവാനായി സംവിധായകൻ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഹൃദയം എന്ന ഈ ചിത്രം പതിനേഴ് വയസുള്ള ഒരു യുവാവിന്റെ ജീവിത പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ഇതുകൊണ്ട് തന്നെ വ്യത്യസ്ത മേക്കോവറിൽ പ്രണവ് എത്തുമെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. ചിത്രത്തിൽ നൽകിയിട്ടുള്ള ആറോളം ഗാനങ്ങളിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത നടൻ പൃഥ്വിരാജാണ്.
തട്ടത്തിൻ മറയത്തിനു ശേഷം വളരെയധികം എൻജോയ് ചെയ്തു കൊണ്ട് സംവിധാനം ചെയ്ത ചിത്രമെന്നും സംവിധായകൻ പറയുന്നു. പകുതിയോളം ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രത്തിന്റെ തുടർന്നുള്ള ഷൂട്ടിങ് ചെന്നൈയിൽ വെച്ചാണ്.