പൃഥിരാജിന് എതിരെ ഉള്ള സൈബർ ആക്രമണത്തെ വിമർശിച്ചു പ്രിയദർശൻ.

എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഒരു നടനാണ് പ്രിഥ്വിരാജ്. പണ്ടുമുതലേ അങ്ങനെ ആയിരുന്നു. എന്ത് കാര്യത്തിലും തൻറെതായ സ്വന്തമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ സ്വരം ഉയർന്നിട്ട് ഉണ്ടായിരുന്നു. ഒരു നടനെന്ന രീതിയിൽ മാത്രമായിരുന്നില്ല പലപ്പോഴും പൃഥ്വിരാജ് ശബ്ദമുയർത്തുന്നത്. ഒരു സാധാരണ പൗരൻ എന്ന നിലയിൽ ആയിരുന്നു. ഇപ്പോൾ തന്റെ അറിവിൽ എത്തിയ ലക്ഷദ്വീപിലെ വിഷയവും ആളുകൾക്ക് മുന്നിലെത്തിച്ചത് പ്രിഥ്വിരാജ് എന്ന നടൻ ആയിരുന്നു.സിനിമയിലെ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും ഒരു ഹീറോ പരിവേഷം ആണ് ഇപ്പോൾ പൃഥ്വിരാജ് കിട്ടിയിരിക്കുന്നത്.

പക്ഷേ അതിനുശേഷം സാമൂഹിക മാധ്യമങ്ങളിൽ പൃഥ്വിരാജിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. വീട്ടിൽ ഉള്ളവരെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ ആണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ പൃഥ്വിരാജ് ഒന്നിനോടും പ്രതികരിച്ചിട്ടില്ല. പക്ഷേ പല താരങ്ങളും പൃഥ്വിരാജിനെ പിന്തുണയുമായി എത്തിയിട്ടുണ്ട്. അത്തരത്തിൽ പിന്തുണയുമായി എത്തിയവരിൽ പ്രമുഖനായ ഒരു വ്യക്തിയാണ് പ്രിയദർശൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പ്രിയദർശൻ പൃഥ്വിരാജിനെ പിന്തുണ അർപ്പിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. ഒരു സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും അയാളുടേതായ അഭിപ്രായങ്ങളും നിലപാടുകളും എല്ലാ കാര്യത്തിലും ഉണ്ടാകും. അയാളുടെ അഭിപ്രായമാണ് അത്.

അങ്ങനെ തുറന്ന അഭിപ്രായങ്ങൾ പറയുന്നത് കൊണ്ട് തന്നെയാണ് ഒരു നല്ല വ്യവസ്ഥിതിയുടെ ആരോഗ്യ മുൻപോട്ടു പോകുന്നത്. അത് പോലെ തന്നെ എല്ലാവർക്കും വിയോജിക്കാനുള്ള അധികാരവുമുണ്ട്. പൃഥ്വിരാജ് പറഞ്ഞത് അയാളുടെ അഭിപ്രായവും നിലപാടും ആണ്. അതിൽ ഉറച്ചു നിൽക്കുന്നു. അതിൽ കുറ്റം പറയുക എന്നത് മറ്റുള്ളവർ ചെയ്യുന്നത് നല്ല കാര്യമല്ല. കാരണം അയാൾക്ക് അയാളുടേതായ നിലപാടുകളുണ്ട്. അത് പറയാനുള്ള അവകാശവും. അതുപോലെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവർ അംഗീകരിക്കണമെന്നില്ല.അതിനോട് വിയോജിപ്പുകൾ ഉണ്ടാവാം. വിയോജിപ്പുകൾ പറയുന്നതും അവർ ഓരോരുത്തരുടെയും അവകാശമാണ്.

പക്ഷേ എല്ലാത്തിനും ഒരു സഭ്യത വേണം. സഭ്യത എന്നു പറയുന്നത് ഒരു സംസ്കാരമാണ്. ആ സംസ്കാരത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ പൃഥ്വിരാജിനോട് ചെയ്തത് വളരെ മോശമാണ് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ഈ ഒരു സംഭവത്തിന് ശേഷം പൃഥ്വിരാജിനു സോഷ്യൽ മീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുപോലെയുള്ള സൈബർ ആക്രമണങ്ങളാണ് പൃഥ്വിരാജ് നേരുന്നത്. ഇതൊന്നും അദ്ദേഹത്തിനെ ബാധിക്കുന്നില്ല. കാരണം സൈബർ ആക്രമണങ്ങളുടെ ഒരു എക്സ്ട്രീം ലെവൽ കണ്ട മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അതൊന്നും അദ്ദേഹത്തിന് കാര്യമായി ബാധിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്.

എന്നാലും ഒരാൾ സ്വന്തം അഭിപ്രായം പറയുമ്പോൾ അല്ലെങ്കിൽ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ മറ്റുള്ളവർ എന്തിനാണ് വേദനിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് അഭിപ്രായങ്ങളും നിലപാടുകളും എടുക്കുവാൻ ഒരാൾക്കും സാധിക്കില്ല. ഒരാളുടെ അഭിപ്രായം എന്ന് പറയുന്നത് അയാളുടെ മനസ്സിലും വ്യക്തിത്വത്തിലും ഉള്ളതാണ്. അത് അയാൾക്ക് സ്വന്തമായി എടുക്കുവാനുള്ള അധികാരവും നമ്മുടെ പരമോന്നത നീതിപീഠം നൽകുന്നുണ്ട്. പിന്നീട് ഒരാളെയും അവരുടെ വീട്ടിൽ ഉള്ളവരെയും തരംതാഴ്ത്തുന്ന രീതിയിൽ സംസാരിക്കുന്ന തീർച്ചയായും മോശമായ പ്രവണത തന്നെയാണ് എന്നായിരുന്നു പ്രിയദർശൻ ഉദ്ദേശിച്ചത്.

Leave a Reply