ഇപ്പോൾ ഏറ്റവും കൂടുതൽ ആയും സോഷ്യൽ മീഡിയയിൽ കേൾക്കുന്ന ഒരു പേരാണ് പൃഥ്വിരാജ്. സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും ഉള്ള നടൻ എന്ന നിലയിലാണ് ഇപ്പോൾ പൃഥ്വിരാജ് അറിയപ്പെടുന്നത്. എന്നാൽ കുറച്ചുപേർക്കെങ്കിലും അറിയാത്ത ഒരു കാര്യമുണ്ട്. ഒൻപത് വർഷങ്ങൾക്ക് മുൻപ് പ്രിഥ്വിരാജ് എന്ന നടൻ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. സോഷ്യൽ മീഡിയ ഒന്നുമുണ്ടായിരുന്നില്ല അന്ന് എന്നിട്ടുപോലും നിരവധി ആളുകൾ അയാളെ കളിയാക്കിയിരുന്നു. പലപ്പോഴും പൃഥ്വിരാജിനെ കളിയാക്കിക്കൊണ്ട് നിരവധി ആളുകൾ ആയിരുന്നു രംഗത്ത് വന്നിരുന്നത്. ഒൻപത് വർഷങ്ങൾക്ക് മുൻപ് താരത്തിന്റെ ചിത്രം ഇറങ്ങുമ്പോൾ അത് കൂവാൻ വേണ്ടി മാത്രം തീയേറ്ററിൽ പോയി ഇരുന്ന് ഒരുപറ്റമാളുകൾ പോലുമുണ്ടായിരുന്നു.
അഹങ്കാരി എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരു നടൻ. പിന്നീട് ഭാര്യ സുപ്രീയ ആയുള്ള വിവാഹത്തിനുശേഷം ഒരു ഇൻറർവ്യൂ പൃഥ്വിരാജ് എത്തിയപ്പോൾ പറഞ്ഞ ചില വാക്കുകൾ ആളുകൾ ഏറ്റെടുത്തു. അതിനുശേഷം സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെന്ന ചിലരൊക്കെ പൃഥ്വിരാജിനെ കളിയാക്കി വിളിച്ചിരുന്നു. ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. തേജാ ഭായി എന്ന ചിത്രം ഇറങ്ങിയപ്പോൾ സൈബർ അറ്റാക്ക് വല്ലാതെ കൂടിയിരുന്നു. ചിത്രം പരാജയപ്പെട്ടു എന്നു മാത്രമല്ല ചിത്രത്തെ കളിയാക്കിയുള്ള നിരവധി രംഗങ്ങളും ഇറങ്ങിയിരുന്നു. പക്ഷേ പ്രിഥ്വിരാജ് എന്ന നടൻ അതിലൊന്നും ഉലഞ്ഞില്ല. പിന്നീട് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലൂടെ ആളുകൾ പൃഥ്വിരാജ് എന്ന നടനെ അടുത്ത് അറിയുകയായിരുന്നു.
ഇങ്ങനെയൊക്കെ പറഞ്ഞാലും ഇയാൾ നന്നായി ആണല്ലോ അഭിനയിക്കുന്നതെന്ന് ചിന്തിച്ചു തുടങ്ങുകയായിരുന്നു. വിമർശിച്ചവർക്ക് ഒരു വാക്കുപോലും പറയാൻ ഇല്ലാത്ത പ്രകടനമായിരുന്നു പിന്നീടങ്ങോട്ട് പൃഥ്വിരാജ് നടത്തിയത്. തന്നെ അഹങ്കാരി എന്ന് വിളിച്ചവരെക്കൊണ്ട് തന്നെ രാജുവേട്ടാ എന്ന് വിളിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. പൃഥ്വിരാജ് വന്ന ദിവസം മുതൽ ഇന്ന് വരെ നൽകുന്ന അഭിമുഖങ്ങൾ എല്ലാം ഒരേ രീതിയിൽ തന്നെയായിരുന്നു. പക്ഷേ ആളുകൾക്ക് പൃഥ്വിരാജിൽ ഉള്ള കാഴ്ചപ്പാട് മാറി. അയാൾ അഹങ്കാരി അല്ല പകരം അയാൾ പറയുന്നത് ഉറച്ച നിലപാടുകൾ ആണെന്ന് ഒരു നല്ല വ്യക്തിത്വമുള്ള വ്യക്തിയാണെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങി.
കളിയാക്കിയവർ തന്നെ അദ്ദേഹത്തിന്റെ ഫാൻ ആക്കി മാറ്റി. അദ്ദേഹത്തിൻറെ സിനിമകൾ കൂവാൻ വേണ്ടി മാത്രം തിയേറ്ററിലെത്തിയവർ അദ്ദേഹത്തെ കാണുമ്പോൾ കൈ അടിക്കാൻ തുടങ്ങി. ഇന്ന് പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല. സിനിമയിൽ ഗാനരംഗത്തിൽ ആണെങ്കിലും സംവിധാനത്തിൽ ആണെങ്കിലും മികച്ച രീതിയിൽ തന്നെയാണ് പൃഥ്വിരാജ് നിൽക്കുന്നത്. അന്നും ഇന്നും പൃഥ്വിരാജ് എന്നും ഒറ്റയ്ക്കായിരുന്നു. സ്വതന്ത്രമായ നിലപാടുകളായിരുന്നു അദ്ദേഹത്തിൻറെ വിജയം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നട്ടെല്ലുള്ള നായകനെന്ന ആളുകൾ പറയുന്നത് പൃഥ്വിരാജിനെ തന്നെയാണ്.നിലപാടുകളുടെ രാജകുമാരൻ.ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ സൈബർ ആക്രമണം നടത്തുന്നതും പൃഥ്വിരാജിനെയാണ്.
സൈബർ ആക്രമണം എന്ന് പറയുന്ന ഒരു രീതിയൊക്കെ വരുന്നതിനു മുൻപ് ഈ ഫേസ്ബുക്കും സോഷ്യൽമീഡിയയും ഒക്കെ വരുന്നതിനു മുൻപ് തന്നെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജ്. ചുരുക്കത്തിൽ പറഞ്ഞാൽ തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ആരൊക്കെ എന്തൊക്കെ സൈബർ ആക്രമണങ്ങൾ നടത്തിയാലും അയാൾക്ക് അയാളുടേതായ നിലപാടുകളുണ്ട്. ആ നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്യും. വെറുതെ ഒരു ദിവസം പൊട്ടിവീണ നടനായല്ല പൃഥ്വിരാജ്. നന്നായി കഷ്ടപ്പെട്ടാണ് ഇന്ന് മലയാളസിനിമയിൽ തന്റെതായ സ്ഥാനം അദ്ദേഹം ഉറപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഡയലോഗ് തന്നെ കടമെടുത്തുകൊണ്ട് പറയാം. കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ഇവർ മൂന്നു പേരുമാണ് എൻറെ ഹീറോസ്. കാരണം ഇവർ മൂന്നുപേരും ജീവിതത്തിൽ തോറ്റവരാണ്. കുറച്ചൊക്കെ ജീവിതത്തിൽ ആളുകളുടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് നല്ലതാണ്. അത് നല്ലൊരു ചവിട്ടുപടി ആണ്. ഉയർച്ചയുടെ പടവുകൾ മാത്രമാണ് അത്. പൃഥ്വിരാജ്
ഇനിയും സിനിമയിൽ നിരവധി ഉയരങ്ങളിൽ അദ്ദേഹം എത്തുക തന്നെ ചെയ്യും.