ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് സത്യപ്രതിജ്ഞ ചടങ്ങ് ആർഭാടമാക്കണോന്ന് പാർവ്വതി തിരുവോത്ത്.

എല്ലാ കാര്യങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളുള്ള ഒരു താരമാണ് പാർവ്വതി തിരുവോത്ത്. സ്ത്രീകൾക്ക് വേണ്ടിയും പല കാര്യങ്ങൾക്ക് പാർവതി മുന്നിട്ടു നിന്നിട്ടുണ്ട്. അതോടൊപ്പം എല്ലാകാര്യത്തിനും പാർവതിക്ക് തന്റെതായ് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. പലപ്പോഴും ആ അഭിപ്രായങ്ങൾ തുറന്നു പറയുവാനും പാർവതിക്ക് ഒരു ധൈര്യം ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മെയ്‌ 20 ന് സത്യപ്രതിജ്ഞ നടത്തുവാൻ ആയിട്ട് അധികാരത്തിൽ തുടങ്ങുകയാണ്.

ഈ സമയത്ത് 500 പേരെ ഉൾപ്പെടുത്തി ഒരു സത്യപ്രതിജ്ഞ വേണോന്ന് ആണ് പാർവതി ചോദിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്തും തിരുവനന്തപുരത്ത് ഒരു ചടങ്ങ് നടത്തേണ്ട ആവശ്യം ഉണ്ടോ എന്നാണ് പാർവതിയുടെ ചോദ്യം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തന്നെയാണ്. വിമർശനങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ഉയരുന്നത്. അതോടൊപ്പം ആണ് പാർവതിയും ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. സർക്കാർ നല്ല രീതിയിൽ കോവിഡ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എങ്കിലും രോഗികളുടെ എണ്ണത്തിൽ ഒട്ടും കുറവു വരാത്ത ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ ആയി നടത്തി കൂടെ എന്നായിരുന്നു പാർവതി സർക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്.

നിലവിൽ വീണ്ടും കോവിഡ് വലിയൊരു മുന്നേറ്റം നടത്തിയ ഈ സാഹചര്യത്തിൽ എല്ലാ സ്ഥലങ്ങളിലും അതിൻറെ പ്രഭാവം കാണാം. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രീതിയിലുള്ള കോവിഡ് പ്രഭാവം കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു ചടങ്ങ് ആവശ്യമാണോ എന്നാണ് പാർവ്വതിയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. തൃശ്ശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്താൻ തീരുമാനിച്ച സമയത്തും വ്യക്തമായ നിലപാടുകളുമായി പാർവതി തിരുവോത്ത് രംഗത്തുവന്നിരുന്നു.

ഈയൊരു സാഹചര്യത്തിൽ തൃശ്ശൂർപൂരം നടത്തുന്നത് ഒട്ടും അനുയോജ്യമായ തീരുമാനമല്ല എന്നായിരുന്നു അന്ന് പാർവതി പറഞ്ഞിരുന്നത്. അത് ശരിയായിരുന്നു എന്ന് വിളിച്ചോതുന്ന രീതിയിൽ ആയിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ ഒക്കെ. തൃശ്ശൂർപൂരത്തിന് ഇടയിൽ തന്നെ മലയാളികൾക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതുപോലെതന്നെ ഈ ഒരു സാഹചര്യത്തിലും പാർവ്വതിയുടെ വാക്കുകൾക്ക് വലിയ വില ഏറുകയാണ്. നിലവിൽ ട്രിപ്പിൾ ലോക്‌ഡോൺ നില നിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ ഇത്രയും ആളുകളെ ഒരുമിച്ചു കൂട്ടി കൊണ്ട് ഒരു സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കാമായിരുന്നു എന്നാണ് പാർവതി പറയുന്നത്.

Leave a Reply