ആരാധകർക്ക് ദേവയോട് ഉള്ള സ്നേഹം അറിഞ്ഞു ഏഷ്യാനെറ്റ് ചെയ്തത്.

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഒരു മനോഹരമായ പ്രമേയവുമായി എത്തിയ സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി. നിർമ്മലമായ പ്രണയമായിരുന്നു കഥയുടെ ഇതിവൃത്തം ആയി വന്നിരുന്നത്. വളരെ മനോഹരമായി തന്നെ പാടാത്ത പൈങ്കിളി ആരംഭിച്ച ദിവസം മുതൽ അങ്ങോട്ട് മുന്നോട്ടുപോവുകയായിരുന്നു. പരമ്പരയിലെ ദേവയേയും കൺമണിയെയും ഒക്കെ ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. കണ്മണിയെയും ദേവയെയും കാണുവാൻ വേണ്ടി മാത്രം ആരാധകർ എത്തുകയും ചെയ്തിരുന്നു. ഇരുവർക്കും വലിയ ഫാൻസ് കളും ഉണ്ടായിരുന്നു. ഇരുവരുടെയും പേരിൽ ഫാൻസ് പേജുകൾ ഇൻസ്റ്റഗ്രാമിൽലും യൂട്യൂബിലും ഒക്കെ ഉണ്ടായിരുന്നു.

കണ്ണൂർ സ്വദേശിയായ സൂരജ് ആയിരുന്നു ദേവയെ അനശ്വരമാക്കിയത്. മനീഷ ആയിരുന്നു കണ്മണി എന്ന കഥാപാത്രത്തെയും അനശ്വരമാക്കി ഇരുന്നു. അവിചാരിതമായി കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന രണ്ടു പേരെയായിരുന്നു പരമ്പര കാണിച്ചുകൊണ്ട് ഇരുന്നത്. വളരെ മനോഹരമായ രീതിയിൽ അത് ആവിഷ്കരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ സീരിയലുകളെ കാൾ കൂടുതൽ റേറ്റിങ്ങ് ലഭിക്കുന്നതും പാടാത്ത പൈങ്കിളി എന്ന പരമ്പരയ്ക്ക് ആയിരുന്നു. പാടാത്ത പൈങ്കിളി എന്ന പരമ്പര കണ്ട എല്ലാവർക്കും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നായകനായിരുന്നു ദേവ. ദേവ അനശ്വരമാക്കിയ സൂരജ് അവിചാരിതമായി സീരിയലിൽ നിന്നും പിൻമാറുകയായിരുന്നു.

ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ സീരിയലിൽ നിന്ന് പിന്മാറുന്നത് എന്ന് സൂരജ് അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ആരാധകർക്ക് ഇത് താങ്ങാൻ കഴിയുന്ന വാർത്ത ആയിരുന്നില്ല. താരത്തെ എത്രത്തോളം ആരാധകർ സ്നേഹിച്ചിരുന്നുവെന്ന് ഏഷ്യാനെറ്റിനു അറിയാം. അതുകൊണ്ടുതന്നെ ഏഷ്യാനെറ്റ് എടുത്ത ഒരു വ്യത്യസ്തമായ നിലപാടായിരുന്നു. താരത്തിന്റെ അതെ രൂപസാദൃശ്യമുള്ള ഒരാളെ തന്നെ ദേവയായി കൊണ്ടുവരുക. താടിയും അതെ മുഖവുമൊക്കെ ഉള്ള ഒരാളെ തന്നെ ഏഷ്യാനെറ്റ് പുതിയ ദേവയായി കൊണ്ടുവന്നു. കാസർകോട് സ്വദേശിയായ സാനിയാണ് പുതിയ നായകനായി എത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ തങ്ങളുടെ സൂരജ് ചേട്ടൻറെ മുഖച്ഛായ ആണല്ലോ ഇയാൾക്ക് ഉള്ളത് എന്ന് ആരാധകർ പറഞ്ഞുകഴിഞ്ഞു. സാധാരണ ഒരു പുതിയ നായകനെ കൊണ്ടുവരുമ്പോൾ പലഭാഗത്തുനിന്നും മുറുമുറിപ്പുകൾ വരാറുണ്ട്. എന്നാൽ പുതിയ ദേവയെ ആളുകൾ ഏറ്റെടുത്ത് കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഒരൊറ്റ കാരണമേയുള്ളൂ സൂരജിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു നടൻ. അത്രത്തോളം സൂരജിന് ആരാധകർ സ്നേഹിച്ചിരുന്നു ആ സ്നേഹം സാനിക്ക് ലഭിക്കുകയാണ്. ഒഡീഷനിലൂടെ ആയിരുന്നു ഈ കഥാപാത്രത്തിലേക്ക് താരത്തെ എത്തിക്കുന്നത്. ഏതായാലും ദേവക്ക് കിട്ടുന്ന അത്രയും സ്നേഹം കിട്ടട്ടെ എന്ന് ആശംസിക്കാം. സൂരജിനെ പോലെ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

Leave a Reply