പുതിയ സംവിധായകനായ തരുൺ മൂർത്തി സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ ജാവ.വ്യത്യസ്തമായ പ്രമേയത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. വളരെ വ്യത്യസ്തതയുള്ള ഒരു ത്രില്ലർ ചിത്രമാണ് ഓപ്പറേഷൻ ജാവ എന്നാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അഞ്ചാംപാതിര എന്ന സിനിമയ്ക്കു ശേഷം വീണ്ടും ആളുകളെല്ലാം ഒരു ത്രില്ലിംഗ് മോഡിലേക്ക് കൊണ്ടുവന്ന അതി മനോഹരമായ ചിത്രമാണ് ഓപ്പറേഷൻ ജാവ എന്നാണ് അറിയാൻ സാധിക്കുന്നത്.
എഞ്ചിനിയറിങ്ങ് കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അവിചാരമായി അവർ സൈബർ സെല്ലിലേക്ക് ജോലിക്ക് കയറുകയാണ്. പിന്നീട് അവിടെ നടക്കുന്ന ചില കുറ്റാന്വേഷണങ്ങളാണ് ചിത്രത്തിലെ പ്രമേയം ആയി വരുന്നത്. പ്രേമം സിനിമയുടെ കോപ്പി ചൊരൂന്നതും അതിനു പുറമേയുള്ള അന്വേഷണങ്ങളും ഒക്കെയാണ് ചിത്രം പ്രധാനമായും ഫോക്കസ് ചെയ്തിരിക്കുന്നത്. കുറ്റാന്വേഷണം ആണ് ചിത്രത്തിലെ പ്രധാന പ്രമേയം എങ്കിലും ജോലി ഇല്ലാത്ത ഒരു പറ്റം ചെറുപ്പക്കാരുടെ മാനസിക വിഷമങ്ങൾ കൂടി ചിത്രം ചർച്ചചെയ്യുന്നുണ്ട്.
എങ്ങനെയായിരിക്കും ഒരു ജോലി ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത് എന്ന രീതിയിലുള്ള എല്ലാ അറിവുകളും ചിത്രം നൽകുന്നുണ്ട്. ചിത്രത്തിൽ കാണിക്കുന്നത് തൊഴിൽ വാർത്തകൾ പോലും അതിനുള്ള ഒരു ഉദാഹരണം ആയിട്ട് പറയാവുന്നതാണ്.മികച്ച അഭിനയമായിരുന്നു കഥാപാത്രങ്ങളെല്ലാം കാഴ്ച വച്ചിരുന്നത്. വലിയ താരമൂല്യമുള്ള താരങ്ങൾ ഒന്നുമില്ലെങ്കിലും മികച്ച രീതിയിൽ ഒരു സിനിമ ആളുകൾക്ക് മുൻപിൽ എത്തിക്കാം എന്ന് തെളിയിച്ചു തന്ന് ഇരിക്കുകയായിരുന്നു സംവിധായകനായ തരുൺ ത് മൂർത്തി ചെയ്തത്. ചിത്രത്തിൽ അഭിനയിച്ച ബാലു വർഗീസും, ലുക്ക്മാനും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പോലും ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് സഹായിച്ചതാണ്. ഒരു നവാഗത സംവിധായകനാണ് എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ തന്നെയായിരുന്നു തരുൺ മൂർത്തി ഓരോ സീനുകളും മനോഹരമാക്കിയത് എന്ന് പറയാതെവയ്യ. ഏറ്റവും മനോഹരമായ രീതിയിൽ കാണാൻ പറ്റുന്ന ഒരു നല്ല ത്രില്ലർ ചിത്രം ആയിരുന്നു ഓപ്പറേഷൻ ജാവ.
എങ്ങനെയായിരിക്കും ഒരു ജോലി ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത് എന്ന രീതിയിലുള്ള എല്ലാ അറിവുകളും ചിത്രം നൽകുന്നുണ്ട്. ചിത്രത്തിൽ കാണിക്കുന്നത് തൊഴിൽ വാർത്തകൾ പോലും അതിനുള്ള ഒരു ഉദാഹരണം ആയിട്ട് പറയാവുന്നതാണ്.മികച്ച അഭിനയമായിരുന്നു കഥാപാത്രങ്ങളെല്ലാം കാഴ്ച വച്ചിരുന്നത്. വലിയ താരമൂല്യമുള്ള താരങ്ങൾ ഒന്നുമില്ലെങ്കിലും മികച്ച രീതിയിൽ ഒരു സിനിമ ആളുകൾക്ക് മുൻപിൽ എത്തിക്കാം എന്ന് തെളിയിച്ചു തന്ന് ഇരിക്കുകയായിരുന്നു സംവിധായകനായ തരുൺ ത് മൂർത്തി ചെയ്തത്. ചിത്രത്തിൽ അഭിനയിച്ച ബാലു വർഗീസും, ലുക്ക്മാനും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.ഏറ്റവും മനോഹരമായ രീതിയിൽ കാണാൻ പറ്റുന്ന ഒരു നല്ല ത്രില്ലർ ചിത്രം ആയിരുന്നു ഓപ്പറേഷൻ ജാവ