പ്രേതങ്ങളിൽ വിശ്വസിക്കുന്നവരും വിശ്വാസം ഇല്ലാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ചില സംഭവങ്ങൾ കേൾക്കുമ്പോൾ എത്ര വിശ്വസിക്കാത്തവരും ചിലപ്പോൾ വിശ്വസിച്ചു പോകുന്ന പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് ബംഗ്ലാവിനെ കുറിച്ച് കേട്ടിട്ടുള്ളവരാണോ നിങ്ങൾ. ട്വൻറി ഫൈവ് ജിബി എന്ന് അറിയപ്പെടുന്ന ബോണക്കാട് ബംഗ്ലാവിനെ ചുറ്റിപ്പറ്റി നടക്കുന്ന അമാനുഷിക സംഭവങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് ഇത്.

ബ്രിട്ടീഷ് കാരുടെ സമയത്താണ് ഇങ്ങനെ ഒരു ബംഗ്ലാവ് നിർമ്മിച്ചത്. ഈ ബംഗ്ലാവിൽ ആദ്യമായി താമസിച്ചത് ഒരു സായിപ്പും അവരുടെ ഭാര്യയും അവരുടെ പതിമൂന്ന്‌ വയസുള്ള മകളുമായിരുന്നു. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഇവർ ഒരു ദിവസം തന്റെ പതിമൂന്നു വയസ്സുള്ള മകൾ മരിച്ചു കിടക്കുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടു. തന്റെ മകൾക്ക് എന്താണ് സംഭവിച്ചത് എന്ന് പോലീസിനോ അവർക്കോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ തന്റെ മകൾ മരിച്ച വിഷമത്തിൽ അവർ ബംഗ്ലാവ് വിട്ട് മടങ്ങി. ഇതിനു ശേഷം ഒരാൾക്ക് പോലും ഈ ബംഗ്ലാവിൽ രാത്രി സമയങ്ങളിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയുന്നു. എന്നാൽ ഉറങ്ങാൻ കിടനക്കുമ്പോൾ ചെറിയ പെൺകുട്ടി കരയുന്ന ശബ്ദവും ചില്ലുകൾ നിലത്തു വീണ് പൊട്ടുന്ന ശബ്‍ദവുമൊക്കെ കേൾക്കാറുണ്ടായിരുന്നു വത്രേ.

എന്നാൽ ഇന്നും ധൈര്യം സംഭരിച്ചു പലരും ഈ ബംഗ്ലാവിൽ താമസിക്കാനായി എത്താറുണ്ട് എങ്കിലും പലരും ഇവിടം വിട്ട് രക്ഷപെടാറുണ്ട് എന്നാണ് കേൾക്കുന്നത്.