നന്ദനത്തിൽ വേലക്കാരി ആകാൻ മടി ആയിരുന്നു ആ നടിക്ക് എന്ന് നവ്യ നായർ.

നവ്യ നായർ എന്ന നടി ഇന്നും ആളുകൾ ഓർത്തിരിക്കുന്നത് ഒരൊറ്റ കാരണമേ ഉള്ളൂ ബാലാമണി എന്ന കഥാപാത്രം.മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ കൃഷ്ണഭക്ത ആയിരുന്നു ബാലാമണി. അവളുടെ വേദന കണ്ട് സാക്ഷാൽ കൃഷ്ണൻ തന്നെ അവൾക്ക് മുന്നിൽ നേരിട്ട് അവതരിച്ചു. ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ബാലാമണി ആയിരുന്നുവെങ്കിലും നാവ്യയുടെ ആദ്യചിത്രം ഇഷ്ടമായിരുന്നു. ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായിരുന്നു താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു.

വിവാഹശേഷം സിനിമയിൽ ചെറിയ കഥാപാത്രങ്ങളൊക്കെ അവതരിപ്പിച്ചുവെങ്കിലും മിനിസ്ക്രീനിൽ ആയിരുന്നു നവ്യ കൂടുതലായും തിളങ്ങിയിരുന്നത്. സോഷ്യൽമീഡിയയിലും വലിയ സജീവസാന്നിധ്യമാണ് നവ്യാനായർ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും യാത്രകളും ഒക്കെ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നവ്യ എത്താറുണ്ട്. പുതിയ ഫോട്ടോഷൂട്ട് കളും പങ്കുവയ്ക്കാറുണ്ട്. നവ്യയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു നന്ദനം എന്ന് തന്നെ പറയാം. നവ്യയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം തന്നെ നന്ദനം ആയിരുന്നു. ഇപ്പോൾ നന്ദനം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയുകയാണ് നടി. ചിത്രത്തിൽ ഒരു നടി മാത്രം വേലക്കാരിയുടെ വേഷം ചെയ്യാൻ മടി ഉണ്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്.

നന്ദനത്തിൽ ദേശാമണിയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താൻ സ്നേഹത്തോടെ സുബു എന്ന് വിളിക്കുന്ന തങ്ങളുടെ സ്വന്തം സുബലക്ഷ്മി കുട്ടിക്ക് നന്ദനത്തിൽ ചെയ്യേണ്ട കഥാപാത്രത്തിൻറെ കോസ്റ്റ്യൂം ഉപയോഗിക്കാൻ വലിയ മടി ആയിരുന്നു എന്നാണ് നവ്യ പറയുന്നത്.കാരണം നല്ല ഒരുക്കത്തിൽ വന്ന് മുല്ല പൂവ് ചൂടി കളർഫുൾ ആയിരിക്കുന്ന കഥാപാത്രങ്ങളാണ് സുബ്ബുവിനു ഇഷ്ടം. ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാൻ പറഞ്ഞാൽ സുബ്ബുവിനു വലിയ വിഷമമാണ് എന്നും നവ്യ പറയുന്നു.

നല്ല സ്വർണ്ണമാല ഒക്കെ ഇട്ട് പട്ടുസാരിയുടുത്ത് കലക്കൻ സ്റ്റൈൽ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന സുബ്ബലക്ഷ്മിയോട് ആണ് വേലക്കാരിയുടെ വേഷം ചെയ്യാൻ പറയുന്നത് എന്നും രസകരമായ രീതിയിൽ നവ്യ പറയുന്നുണ്ട്. എന്താണെങ്കിലും ബാലാമണിയെയും ബാലാമണിയുടെ മനുവിനെയും ഒന്നും ആരും മറക്കില്ല.എത്രകാലം കഴിഞ്ഞാലും ബാലാമണി മനസ്സിൽ കാണും. ആളുകൾക്ക് ഇഷ്ടമാണ് ആ കഥാപാത്രം. ഇനിയും നാളുകൾ കഴിഞ്ഞാലും ബാലാമണി ഓർമകളിൽ നിറഞ്ഞു നിൽക്കും.

Leave a Reply