പല ആളുകളുടെയും ബാല്യകാലത്തിൽ വലിയ വർണ്ണങ്ങൾ ചാർത്തിയ ഒരാളായിരിക്കും മുകേഷ് ഖന്ന. പലരുടെയും ബാല്യകാലത്തിലെ ഏറ്റവും വലിയ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മ നിൽക്കുന്നത് തന്നെ ചിലപ്പോൾ മുകേഷ് ഖന്ന എന്ന ആളിൽ ആയിരിക്കും. പണ്ട് ദൂരദർശനിൽ ശക്തിമാന് ടെലിവിഷൻ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു ബാല്യം ഉണ്ടായിരുന്നു പലർക്കും.ആ പരമ്പരയിലെ ശക്തിമാനായി വന്ന് ലോകം മുഴുവൻ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനായിരുന്നു മുകേഷ് ഖന്ന.ഇന്നും പലരുടെയും നൊസ്റ്റാൾജിയ നിറഞ്ഞിരിക്കുന്ന ഓർമ്മകളിൽ ശക്തിമാൻ പരമ്പര ഉണ്ടാകും.

മുകേഷ് ഖന്ന എന്ന നടനെ ഓർമ്മയില്ലെങ്കിലും ശക്തിമാന് ആരും മറക്കില്ല. ആ പരമ്പരയിൽ നടക്കുന്ന കാര്യങ്ങളൊക്കെ സത്യമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു നിഷ്കളങ്ക ബാല്യം പലർക്കുമുണ്ടായിരുന്നു.ശക്തിമാനി ലൂടെ ആളുകളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ മുകേഷ് ഖന്നയെ കുറിച്ച് അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഒരു പരാമർശം ഉയർന്നിരുന്നു. കോവിഡ് ബാധിച്ച് അദ്ദേഹം മരിച്ചു എന്നായിരുന്നു വന്നിരുന്ന വ്യാജവാർത്ത.ഇപ്പോൾ വ്യാജ വാർത്തയോട് പ്രതികരിക്കുകയാണ് മുകേഷ് ഖന്ന. താൻ ജീവനോടെ ഉണ്ടെന്നും മരിച്ചു എന്നുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഒക്കെ ആയിരുന്നു ബോളിവുഡ് നടനായ മുകേഷ് പറഞ്ഞത്.

മരണവിവരമറിഞ്ഞ് പലരും ഫോണിലൂടെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും താൻ മരിച്ചിട്ടില്ല എന്ന് അവരോട് വ്യക്തമാക്കേണ്ടി വന്നു എന്നും ഒക്കെയാണ് മുകേഷ് പറയുന്നത്. സ്വന്തം മരണം അറിഞ്ഞു വിളിക്കുന്നവരോട് ഒരു കുഴപ്പവുമില്ല എന്ന് പറയാനാണ് താൻ ഇപ്പോൾ എത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ഒന്നും സത്യമല്ല തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല നിങ്ങളുടെ അനുഗ്രഹവും ഒപ്പമുണ്ട്. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി.

നിരവധി ഫോൺ കോളുകളാണ് ഇതിനോടകം തനിക്ക് ലഭിക്കുന്നത് അതുകൊണ്ടാണ് തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് താൻ അറിയിച്ചത്. ഇതുവരെ തനിക്ക് കോവിഡ് ബാധിച്ചിട്ടില്ല. ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുമില്ല. ഈ കോവിഡ് കാലത്ത് ഇത്തരത്തിലുള്ള നിരവധി വ്യാജ വാർത്തകൾ വരുന്നുണ്ട് എന്നതാണ് ഏറെ വേദനാജനകം. ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ ഇത് കേൾക്കുന്ന ആളുകളുടെ മാനസിക വിഷമം വളരെ പരിതാപകരമാണ്.

പല ആളുകളുടെയും ബാല്യകാലത്തിൽ വലിയ വർണ്ണങ്ങൾ ചാർത്തിയ ഒരാളായിരിക്കും മുകേഷ് ഖന്ന. പലരുടെയും ബാല്യകാലത്തിലെ ഏറ്റവും വലിയ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മ നിൽക്കുന്നത് തന്നെ ചിലപ്പോൾ മുകേഷ് ഖന്ന എന്ന ആളിൽ ആയിരിക്കും. പണ്ട് ദൂരദർശനിൽ ശക്തിമാന് ടെലിവിഷൻ കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു ബാല്യം ഉണ്ടായിരുന്നു പലർക്കും.ആ പരമ്പരയിലെ ശക്തിമാനായി വന്ന് ലോകം മുഴുവൻ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനായിരുന്നു മുകേഷ് ഖന്ന.ഇന്നും പലരുടെയും നൊസ്റ്റാൾജിയ നിറഞ്ഞിരിക്കുന്ന ഓർമ്മകളിൽ ശക്തിമാൻ പരമ്പര ഉണ്ടാകും.ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ ഇത് കേൾക്കുന്ന ആളുകളുടെ മാനസിക വിഷമം വളരെ പരിതാപകരമാണ്.