അവസാനനിമിഷവും ആത്മവിശ്വാസം കൈവിടാത്ത ഈ പെൺകുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

കൊറോണ എന്ന മഹാമാരി നൽകുന്ന ഭീതിയുടെ മുൾമുനയിൽ ആണ് ഓരോ ആളുകളും ഇപ്പോൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. ദിനം തോറും ഓരോ സംസ്ഥാനങ്ങളിലും മരണനിരക്ക് വർദ്ധിച്ചുവരികയാണ്. കൊറോണ വൈറസന്റെ പ്രഭാവത്തിൽ ഉള്ള പാലാ വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽമീഡിയയിൽ വരുന്നുണ്ട്. അതിനോടു സംബന്ധിച്ച പല വാർത്തകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്. പല പോസ്റ്റുകളും നമ്മുടെ മനസ്സിന് വേദന നൽകും. അടുത്ത കാലത്തായിരുന്നു ഒരു കൊച്ചു കുട്ടിക്ക് ഓക്സിജൻ യാത്രയുടെ ഒരു വീഡിയോ തരംഗമായത്. ചില പോസ്റ്റുകൾ നമ്മുടെ കണ്ണുകൾ നനയ്ക്കുകയാണെങ്കിൽ മറ്റു ചില പോസ്റ്റുകൾ നമ്മുടെ ശ്വാസം പോലും നിലച്ചു പോകാൻ കഴിവുള്ളവയാണ്.

കാരണം അത്രമാത്രം നമ്മളെ നടുക്കുന്ന വീഡിയോയാണ്.ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത് വളരെ ആത്മവിശ്വാസം നൽകുന്ന വീഡിയോ ആണ്.എല്ലാവരും ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിച്ച ഒരു വീഡിയോ. ഡൽഹിയിലെ ഒരു ആശുപത്രിയിൽ കോവിഡ് എമർജൻസി വാർഡിൽ നിന്നുള്ള 30 കാരിയായ ഒരു രോഗിയുടെ കഥയാണ് ഇത് പറയുന്നത്.ഡോക്ടർ മോണിക്ക ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾകൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. നിരവധി പ്രമുഖരായ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പലരും ഈ വീഡിയോ ഷെയർ ചെയ്യുകയുണ്ടായി. പലർക്കും പ്രതീക്ഷ പകർന്നു കൊടുത്തു കൊണ്ടാണ് ഒരു പെൺകുട്ടി യാത്രയായത്.

ഒരുപാട് ആൾക്കാർ ആ പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവൾക്ക് വേഗം സുഖം ആകട്ടെ എന്ന് രീതിയിൽ കമന്റ് അറിയിക്കുകയും ഒക്കെ ചെയ്തിരുന്നു. ഡൽഹിയിലെ ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഐസിയു ലഭിക്കാതെ വന്നപ്പോഴായിരുന്നു ഓക്സിജൻ സഹായത്തോടെ പെൺകുട്ടി ശ്വസിക്കുന്നത്. ശക്തമായി ജീവിതത്തിലേക്ക് തിരിച്ചു വരും എന്നായിരുന്നു അവളുടെ കണ്ണുകളിൽ ഓരോരുത്തർക്കും കാണാൻ സാധിച്ചത്. എല്ലാവരും കോവിഡ് ഭീതിയിൽ മരവിച്ചിരുന്ന സമയത്തും വാർഡിൽ വളരെ പോസിറ്റീവ് ആയിരുന്നു ആ പെൺകുട്ടി. അവിടെ ഉണ്ടായിരുന്ന മറ്റു രോഗികൾക്ക് പോലും അവളുടെ സാന്നിധ്യം പകരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

മരണത്തെ മുഖാമുഖം കണ്ടു ആണ് നിൽക്കുന്നത് പക്ഷേ അവളുടെ മനസ്സിൽ ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവൾ പ്രതീക്ഷിക്കുന്നു.താൻ ജീവിതത്തെ പ്രണയിക്കുന്നു എന്ന തരത്തിലുള്ള ഹിന്ദി വരികൾ ആസ്വദിച്ചിരുന്നു ആ പെൺകുട്ടിയെ കീഴടക്കിയെങ്കിലും തന്നെ ചികിത്സിച്ച ഡോക്ടറോട് തനിക്ക് വേണ്ടി സംഗീതം പ്ലേ ചെയ്യുമോ എന്നായിരുന്നു അവൾ ചോദിച്ചിരുന്നത്. ഡോക്ടർ അത്‌ സമ്മതിക്കുകയും ചെയ്തു.ഈ വീഡിയോ പങ്കുവെച്ച് യുവതിയെ ചികിത്സിച്ച ഡോക്ടർ തന്നെയായിരുന്നു. പ്രതീക്ഷ നഷ്ടപ്പെടുത്തരുത് എന്നൊരു അടിക്കുറിപ്പും ഡോക്ടർ നൽകിയിരുന്നു. അവൾക്ക് വെറും 30 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഐസിയു ലഭിച്ചിട്ടില്ല കഴിഞ്ഞ പത്ത് ദിവസങ്ങൾ മുതൽ ഞങ്ങൾ ആ പെൺകുട്ടിയെ കോവിഡ് ആയി കൈകാര്യം ചെയ്യുകയായിരുന്നു.

അവർ ശക്തമായി ഇച്ഛാശക്തിയുള്ള ഒരു പെൺകുട്ടിയായിരുന്നു എന്നും ഡോക്ടർ തന്റെ പോസ്റ്റിൽ പറയുന്നു. നിമിഷനേരങ്ങൾ കൊണ്ട് ജനങ്ങൾ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പലരും അവരുടെ സ്നേഹവും പ്രതീക്ഷയും ഒക്കെ അവരുടെ അഭിപ്രായങ്ങൾ ആയി അവർ അറിയിച്ചു. മഹാമാരി ധാരാളം ജീവനുകൾ കവർന്നു കൊണ്ടുപോയിരുന്നു. ഈ മഹാമാരി കാലത്തും ഇത്തരം വാർത്തകൾ കാണുന്നത് ഇത്തിരിയെങ്കിലും സന്തോഷം നൽകുന്നത് തന്നെയാണ്

Leave a Reply