കേരളത്തിൽ മികച്ച രീതിയിൽ ശൈലജ ടീച്ചർ കൈകാര്യം ചെയ്ത വകുപ്പായിരുന്നു ആരോഗ്യം എന്നു പറഞ്ഞത്. പിന്നീട് കേരളം മുഴുവൻ ഉറ്റു നോക്കിയത് ആരോഗ്യമന്ത്രി ആരാകും എന്നുള്ളതായിരുന്നു. അവസാനം ആ പേരുകളെല്ലാം എത്തിച്ചേർന്നത് വീണ ജോർജിലേക്ക് ആയിരുന്നു. വീണ ജോർജ് ആരോഗ്യമന്ത്രി ആയി പ്രവർത്തനമാരംഭിച്ച നിമിഷം മുതൽ തന്നെ നിരവധി ആളുകൾ അവർക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാലിപ്പോൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയ കൊണ്ടാടിയ വലിയ ഉത്സവമായിരുന്നു മോഹൻലാലിൻറെ പിറന്നാൾ. പിറന്നാൾ ദിവസം ലാലേട്ടൻ ചെയ്തത് ഒരു വലിയ പ്രവൃത്തിയായിരുന്നു. ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സർക്കാരിലേക്ക് നൽകിക്കൊണ്ടായിരുന്നു മോഹൻലാൽ തന്റെ പിറന്നാളാഘോഷിച്ചത്. ഈ മഹാമാരിയൊടെ പോരാടുന്ന സമയത്ത് ആഘോഷങ്ങൾ അല്ല ആവശ്യമെന്നും സഹജീവികൾക്ക് വേണ്ടിയുള്ള സഹായങ്ങൾ ആണ് ആവശ്യമെന്നും തന്റെ പിറന്നാൾ ദിനത്തിലൂടെ അദ്ദേഹം തെളിയിക്കുകയായിരുന്നു.

ഈ സമയത്ത് കൂടുതലായും ആരോഗ്യമേഖലയിൽ ആണ് കടുത്ത പ്രതിസന്ധികൾ നേരിടുന്നത്. അതുകൊണ്ടുതന്നെ പിറന്നാൾദിനത്തിൽ ഏറ്റവും മനോഹരമായ ഒരു കാര്യം തന്നെയായിരുന്നു ലാലേട്ടൻറെ ആരാധകർക്ക് വേണ്ടി ചെയ്തിരുന്നത്. ഇപ്പോൾ ലാലേട്ടൻറെ ഈ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് വീണ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയായിരുന്നു വീണ ജോർജ് ലാലേട്ടന് അഭിനന്ദനം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയ മലയാളത്തിൻറെ പ്രിയ നടൻ ശ്രീ മോഹൻലാലിനെ ഹൃദയം നിറഞ്ഞ നന്ദി എന്ന് പറഞ്ഞു കൊണ്ടായിരുന്നു വീണ ജോർജ് പോസ്റ്റ് തുടങ്ങിയത്. പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളായിരുന്നു ശ്രീ മോഹൻലാൽ നൽകിയതെന്നും, ഓക്സിജൻ കിടക്കകൾ, വെൻറിലേറ്റർ എന്നിവ ഉൾപ്പെടെയുള്ളവ ആയിരുന്നു സംഭാവന നടത്തിയിരിക്കുന്നത് എന്നും, കളമശ്ശേരി മെഡിക്കൽ കോളേജിലെ വാർഡുകളിലേക്ക് ആവശ്യമായ ഓക്സിജൻ സ്ഥാപിക്കുന്നതിനുള്ള സഹായവും അദ്ദേഹം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞു. അത് മാത്രമല്ല താൻ ആരോഗ്യമന്ത്രി ആയി ഉത്തരവാദിത്വമേറ്റെടുത്തപ്പോൾ തനിക്ക് ആശംസകളും മോഹൻലാൽ അറിയിച്ചിരുന്നു എന്നാണ് വീണ ജോർജ് പറയുന്നത്.

പ്രതിരോധത്തിന് ഉൾപ്പെടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിൽ അദ്ദേഹം നൽകിയത് വലിയ പിന്തുണയാണ് എന്നാണ് വീണ ജോർജ് പറയുന്നത്. അല്ലെങ്കിലും ലാലേട്ടൻ എന്നും ആരാധകരുടെ അല്ലെങ്കിൽ ഈ സമൂഹത്തിന് നല്ല കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. മനോഹരമായ നല്ല ചിത്രങ്ങൾ നൽകി പോലും അദ്ദേഹം ആരാധകരെ സന്തോഷിക്കുകയായിരുന്നു.ഈ മഹാമാരിയുടെ പോരാടുന്ന സമയത്ത് അദ്ദേഹം ചെയ്തത് വലിയൊരു കാര്യം തന്നെയാണ്. ആവശ്യമായ കിടക്കകളും മെഡിക്കൽ ഉപകരണങ്ങളും തന്നെയാണ് ഇപ്പോൾ ഈ നാടിനാവശ്യം. അതിൽപരം മറ്റ് ആഘോഷങ്ങൾ ഒന്നും ഇപ്പോൾ നമുക്ക് അത്യാവശ്യമല്ല.

നമുക്ക് പരിചിതമായ നമ്മുടെ പ്രിയപ്പെട്ടവരാണ് നമുക്ക് മുൻപിൽ മരിച്ചുവീണു കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട ഒരാൾക്ക് വരുമ്പോൾ മാത്രമാണ് ഈ മഹാമാരി എത്ര വലുതായിരുന്നു എന്ന് ഓരോരുത്തരും അറിയുന്നത്. അല്ലാത്തപ്പോഴെല്ലാം നമുക്ക് മറ്റുള്ളവർ വെറും വാർത്തകളും നമ്മൾ ഒന്ന് കണ്ടു മറന്ന കഥകൾ മാത്രമാണ്. പക്ഷെ നമ്മുടെ കുടുംബത്തിലേക്ക് ഇത് കടന്നുവരുമ്പോൾ മാത്രമായിരിക്കും അതിന്റെ തീവ്രത എത്രത്തോളം ആണെന്നും അത് നൽകുന്ന നഷ്ടം എത്രവലുതാണെന്ന് ഒക്കെ നമ്മൾ മനസ്സിലാക്കുന്നത്. എങ്കിലും ലാലേട്ടൻ പറയുന്നതുപോലെ തന്നെ അമിതമായ ടെൻഷൻ നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത് എപ്പോഴും നാശത്തിൽ തന്നെയായിരിക്കും. അതുകൊണ്ട് ഭയം വേണ്ട ജാഗ്രത മാത്രം മതി.