മോഹൻലാലിന്റെ പിറന്നാളിൽ കൂടി കോവിഡ് സന്ദേശം നൽകി വീഡിയോ.

മലയാളത്തിൻറെ നടനവിസ്മയം ആയ മോഹൻലാലിൻറെ പിറന്നാൾ സോഷ്യൽ മീഡിയ മുഴുവൻ കൊണ്ടാടിയ ദിവസമായിരുന്നു ഇന്ന്. താരങ്ങളും സാധാരണക്കാരും അദ്ദേഹത്തിൻറെ ആരാധകരും എല്ലാം അദ്ദേഹത്തിന് അഭിനന്ദനപ്രവാഹം അർപ്പിച്ചുകൊണ്ട് മുൻപോട്ട് വന്നു. ഈ സമയത്താണ് ക്ലബ്ബ് എഫ്എം ഒരു പ്രത്യേക രീതിയിലുള്ള വീഡിയോ ലാലേട്ടന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. ഈ കോവിഡ് കാലത്ത് ലാലേട്ടനെ പ്രതിനിധീകരിച്ച് കുറെ കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിൽ അവർ വിജയിക്കുകയും ചെയ്തു.

ഒപ്പം ലാലേട്ടന് മനോഹരമായ ഒരു ബര്ത്ഡേ വിഷും. മനോഹരമായ ചില കഥാപാത്രങ്ങളിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അതിനെ കോവിഡുമായി കണക്ട് ചെയ്തു കൊണ്ടാണ് വീഡിയോ തയ്യാറായിരിക്കുന്നത്. അതി മനോഹരമായ രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നും അതോടൊപ്പം കോവിഡ് നിയന്ത്രണങ്ങൾ എടുക്കണമെന്നും വാക്സിൻ എടുക്കണം എന്നൊക്കെ ലാലേട്ടൻറെ ഓരോ കഥാപാത്രങ്ങളിലൂടെ ആളുകളുടെ മനസിലേക്ക് ഉറപ്പിച്ചു വെക്കുകയായിരുന്നു. ജോർജുകുട്ടി പറഞ്ഞതുപോലെ ഭയം നമ്മെ അപകടത്തിൽ കൊണ്ട് ചെന്ന് എത്തിക്കും അതിനാൽ ഭയക്കേണ്ട കാര്യമില്ല ജാഗ്രത മതി എന്നാണ് പറഞ്ഞിരിക്കുന്നത്.

ഒരു സമയത് ആവശ്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ട് ആയിരുന്നു കാർത്തികേയന് അമ്മയെ നഷ്ടപ്പെട്ടതൊന്നും അതിനാൽ രോഗലക്ഷണം ഉണ്ടാകുമ്പോൾ തന്നെ ആശുപത്രിയിൽ പോവുകയാണ് വേണ്ടതെന്നും ഒക്കെ രസകരമായ രീതിയിൽ ഒരു വീഡിയോയിലൂടെ അവർ കാണിച്ചു തരുന്നുണ്ട്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ഒരുപാട് അറിവുകൾ ആണ് സമൂഹത്തിന് നൽകിയത്. രാത്രിയിൽ വന്ന ഏതോ ഒരു ഫോൺ കോളിന്റെ പേരിലായിരുന്നു മംഗലശ്ശേരി നീലകണ്ഠൻ മരണത്തെ സ്വീകരിക്കാൻ ആയിപ്പോയത്.

അങ്ങനെ വെറുതെ ഇറങ്ങി പോകരുതെന്നും ഈ സമയത്ത് വീട്ടിലിരിക്കുകയാണ് വേണ്ടതെന്നും ഒക്കെ ഒരു ബോധവൽക്കരണം നൽകുന്നുണ്ട് വീഡിയോയിൽ. ഓജസ്സും തേജസ്സും ഉള്ള ഗംഗേ ലഭിക്കണമെങ്കിൽ അതിന് സമയോചിതമായ ഇടപെടലാണ് ആവശ്യം എന്നാണ് പറയുന്നത് അപ്പോൾ സമയത്ത് തന്നെ വാക്സിൻ എടുക്കണം എന്നാണ് പറയുന്നത്. സാമൂഹിക അകലം പാലിക്കുക ആയിരുന്നുവെങ്കിൽ സേതുമാധവൻ ഒരിക്കലും തന്റെ ജീവിതം നഷ്ടമാവില്ലയിരുന്നു അതിനാൽ നമ്മൾ സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നതിലൂടെ നമുക്ക് ആ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാവുകയാണ് ചെയ്യുന്നത്.

കീർത്തിചക്രയിലെ മഹാദേവന് വേണ്ടിയായിരുന്നു ജീവ മരണം പൂകിയത് എന്നും അതിനാൽ നമുക്ക് വേണ്ടി മരണം പോലും മുന്നിൽകണ്ടുകൊണ്ട് അഹോരാത്രം പ്രയത്നിച്ച നമ്മുടെ ആരോഗ്യ പ്രവർത്തകരെയും മാനിക്കുന്നതിനു വേണ്ടിയെങ്കിലും നമ്മൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഒക്കെ പറയുന്നതിലൂടെ ഈ സമൂഹത്തിൽ പല ആളുകളിലും ഈ ഇത്തരം വിശ്വാസങ്ങൾ അടിയുറച്ച് പോകുകയാണ് ചെയ്യുന്നത്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വീഡിയോ ആകുമ്പോൾ എല്ലാവരും ഒന്നു കാണുമെന്ന് അവർക്കും അറിയാം. അതുകൊണ്ടാണ് ഈ വീഡിയോയിലൂടെ ഇത്തരം കാര്യങ്ങൾ പറയാൻ അവർ തയ്യാറായത്. ഏതായാലും ഇത്രയും നല്ലൊരു സന്ദേശം സമൂഹത്തിനു മുന്നിൽ എത്തിച്ച ക്ലബ്‌ എഫ് മിന് ആകട്ടെ ഇന്നത്തെ ലൈക്ക്.

Leave a Reply