ആരും കൊതിക്കുന്ന ജോലി ഉപേക്ഷിച്ചു അവതാരിക ആയി, ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരം.

മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ മീനാക്ഷിയും ഡേയനും ആണ് ശ്രദ്ധേയമായ അവതാരകരായി എത്തുന്നത്. രണ്ടുപേരുടെയും കോമ്പിനേഷൻ സീനും ആളുകൾക്ക് വലിയ ഇഷ്ടമാണ്. മഴവിൽ മനോരമ ചാനൽ ആയിരുന്നു മീനാക്ഷി എന്ന നടിയെ വളർത്തിക്കൊണ്ടുവന്നത്. നായിക നായകൻ എന്നാ മഴവിൽ മനോരമയുടെ പരിപാടിയിൽ മത്സരിക്കാൻ എത്തിയവരായിരുന്നു ഈ കൊച്ചുസുന്ദരി. മികച്ച പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചിരുന്നത്. സെമി ഫൈനൽ വരെ താരം എത്തുകയും ചെയ്തു.

ആ പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പിന്നീട് മഴവിൽ മനോരമ അങ്ങനെ മീനാക്ഷിയെ വിടാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഉടൻ പണത്തിൽ അവതാരകയായി എത്തുന്നത്. അതിനുശേഷം ആളുകളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. സംവിധായകൻ ആദ്യം തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാനായകന്മാരുടെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റിഷോയിൽ 16 മത്സരാർത്ഥികൾ ഒരാളായി എത്തിയ മീനാക്ഷി വലിയ വ്യത്യസ്തയായിരുന്നു ആദ്യം മുതൽ തന്നെ പുലർത്തിയിരുന്നത്. ഇപ്പോൾ അവതരണ രംഗത്തെ മിന്നും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. ആരാധകർക്ക് മീനാക്ഷി മിനുട്ടി ആണ്. പത്തൊമ്പതാം വയസ്സിൽ ക്യാമ്പസ് ഇൻറർവ്യൂലൂടെയാണ് ആരും കൊതിക്കുന്ന സ്പേസ് ജെറ്റ് ക്യാബിൻ ക്രൂ വായി തനിക്ക് ജോലി ലഭിക്കുന്നത്.

ആദ്യത്തെ ഒരു മാസം ലീവ് എടുത്തു കൊണ്ടായിരുന്നു നായികാനായകനിൽ മത്സരിച്ചിരുന്നത്. പിന്നീട് എങ്ങനെ ലീവ് എടുത്ത് തുടരാൻ സാധിക്കാതെ വന്നപ്പോൾ താൻ കൊതിച്ചു നേടിയ ജോലി രാജിവെക്കുകയായിരുന്നു. ജോലി വിടാനുള്ള തീരുമാനം പോലും താൻ പോസിറ്റീവായി ആയിരുന്നു കണ്ടിരുന്നത്. ആ കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നടക്കും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും താൻ സമീപിക്കാറില്ല. ജോലി രാജി വെക്കുകയാണ് താൻ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ആലോചിച്ചു നല്ലതാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്. അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും തന്നെ എതിർത്തിരുന്നില്ല.

അച്ഛൻ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലൈ തനിക്ക് ജോലി കിട്ടുകയും ചെയ്തു. അതൊരു സന്തോഷമായിരുന്നു എല്ലാവർക്കും. അങ്ങനെ ഇരിക്ക
കെ ആയിരുന്നു താൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും തന്റെ വീട്ടിൽ ചെറിയ ആശങ്ക ഒക്കെ തോന്നിയിരുന്നു. തൻറെ ആഗ്രഹത്തിനും അവർ ഇതുവരെ എതിര് നിന്നിട്ടില്ല. ഏതായാലും താൻ സെറ്റിൽ ആയതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. അഭിനയത്തിൽ ഒരുപക്ഷേ താൻ വിജയിച്ചില്ലെങ്കിലും ജോലിക്ക് കയറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോഴും ജോലിയും അഭിനയം ഒന്നിച്ചു പോവാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. ഉടൻ പണം വന്നു കഴിഞ്ഞപ്പോൾ കുറെ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ തന്നെ മാലിക്, ഹൃദയം. തുടങിയെ ചിത്രങ്ങളിലൊക്കെ താൻ അഭിനയിക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.

Leave a Reply