ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഒരു ഹെറ്റർസ് ഇല്ലാത്ത ഒരു മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ പേരേയുള്ളൂ മണിക്കുട്ടൻ. മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിനുള്ളിൽ ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. സിനിമകളിൽ പലതരം വേഷങ്ങളിലൂടെ തിളങ്ങിയ ആളാണ് മണിക്കുട്ടൻ. പക്ഷേ ആ സിനിമകളിലൊന്നും മണിക്കുട്ടന് ലഭിക്കാതിരുന്ന പ്രേക്ഷക പിന്തുണയായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിൽ മണിക്കുട്ടന് ലഭിച്ചിരുന്നത്. എന്നാൽ ഇതുവരെ മണിക്കുട്ടൻ എന്ന നടനെ ഒരു വ്യക്തിയെ ആരും ശരിക്ക് അറിഞ്ഞിരുന്നില്ല. അതിനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതായിരിക്കും സത്യം. അഭിമുഖങ്ങളിൽ പോലും മണിക്കുട്ടൻ എത്തിയിട്ടില്ല അഥവാ എത്തിയാലും അന്നൊന്നും മണിക്കുട്ടനെ ആളുകൾ ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ മണിക്കുട്ടൻ ആളുകൾക്ക് പ്രിയപ്പെട്ടവനായി.സ്ത്രീകളോട് വളരെ മാന്യമായി സംസാരിച്ച് ഒരു മത്സരാർഥി.ആ മത്സരം വിജയിക്കുന്നതിന് വേണ്ടി ആരുടെയും കണ്ണു നിറയ്ക്കാൻ തയ്യാറാവാത്ത ഒരാൾ. അങ്ങേയറ്റം മാന്യമായി മാത്രം എല്ലാവരോടും ഇടപെട്ട വ്യക്തിത്വമായിരുന്നു ആളുകളെ ഇഷ്ടപ്പെട്ടത്. തീർച്ചയായും ബിഗ്ബോസിൽ നിന്നും ഇറങ്ങുമ്പോൾ മണിക്കുട്ടന് നിരവധി അവസരങ്ങൾ ലഭിക്കും എന്നുള്ളത് ഉറപ്പാണ്. അത്രയ്ക്ക് മികച്ച ഒരു വ്യക്തിയാണ് നിങ്ങൾ. ഒരു നടനുമാണ്. മണിക്കുട്ടനെ മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് ഓരോരുത്തർക്കും മനസ്സിലായത് മണിക്കുട്ടൻ ബിഗ് ബോസ് ഹൗസ് എത്തിയതിനുശേഷം ആയിരുന്നു. പതിനാലുവർഷം മണിക്കുട്ടൻ സിനിമയിൽ നിന്നിട്ടും ലഭിക്കാത്ത പ്രേക്ഷക പിന്തുണയായിരുന്നു വെറും ഒരാഴ്ചകൊണ്ട് മണിക്കുട്ടന് ലഭിച്ചത്.
അയാളുടെ വ്യക്തിത്വം ഉദ്ദേശിച്ച തന്നെയായിരുന്നു. ബിഗ് ബോസ് ഹൗസ് ഷോ നിർത്തി എന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാവരും മിസ്സ് ചെയ്തതും ഒരുപക്ഷേ മണിക്കുട്ടന് ആയിരിക്കും. പിന്നീട് ബിഗ് ബോസ് മത്സരാർത്ഥികളെ എല്ലാം സ്വന്തം വീട്ടിലേക്ക് എത്തുന്നതിനായി നെടുമ്പാശ്ശേരിയിൽ വന്ന വിമാനം ഇറങ്ങിയ സമയത്തും എല്ലാവരും തിരഞ്ഞത് ഒരേ മുഖം.പക്ഷേ എയർപോർട്ടിൽ അവരുടെ പ്രിയപ്പെട്ട മുഖം കാണുവാൻ സാധിച്ചില്ല. മണിക്കുട്ടൻ എത്തിയില്ല.പിറ്റേദിവസം മണിക്കുട്ടൻ പത്മനാഭൻ റെ മണ്ണിൽ പറന്നിറങ്ങി. തിരുവനന്തപുരം എയർപോർട്ടിൽ മണിക്കുട്ടനെ വരവേറ്റത് ആദ്യം വലിയൊരു മാധ്യമലോകം തന്നെയായിരുന്നു. ഒരു സൂപ്പർസ്റ്റാർ പരിവേഷം ആണല്ലോ മണികുട്ടൻ ഇപ്പോൾ പുറത്തുള്ളത് എന്ന് അവർ ചോദിച്ചപ്പോൾ തൻറെ സ്ഥായിയായ പുഞ്ചിരിയോടെ തന്നെ അത് താൻ അറിയുന്നത് ഇന്നലെ വൈകിട്ട് ആയിരുന്നുവെന്നും തനിക്ക് എല്ലാവരും നൽകിയ സപ്പോർട്ടും പ്രാർത്ഥനയും തനിക്ക് നന്ദിയുണ്ടെന്നും ആയിരുന്നു മണിക്കുട്ടൻ പറഞ്ഞത്.
ആളുകൾ മുഴുവൻ ആഗ്രഹിക്കുന്നത് മണിക്കുട്ടന് ഫ്ലാറ്റ് ലഭിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ മറുപടി ഒന്നും ഇല്ലാതെ നിൽക്കുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടനോടൊപ്പം തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിൽ മറ്റൊരു മത്സരാർത്ഥിയായ രമ്യ പണിക്കരും. അത് മണിക്കുട്ടൻ പ്രഭാവത്തിൽ പലരും രമ്യയെ മറന്നുപോയി എന്ന് പറയുന്നതായിരിക്കും സത്യം. മണിക്കുട്ടനെ കണ്ട് ആളുകൾക്കിടയിൽ രമ്യ ഒരു നോക്കാൻ പോലും ആളുകൾ മറന്നുപോയി.അത്രയ്ക്ക് ആളുകൾ മണിക്കുട്ടനെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. ഡിംപലിന്റെ സൗഹൃദത്തെ കുറിച്ചും സൂര്യയെ പറ്റിയുമൊക്കെ ആളുകൾ ചോദിച്ചു. അവരെപ്പറ്റി ഒക്കെ ചോദിച്ചപ്പോഴും ആരെയും വേദനിപ്പിക്കാതെ ഇപ്പോൾ പരിപാടി നടന്നു കൊണ്ടിരിക്കുകയാണ് അതിനുശേഷം നമുക്ക് സംസാരിക്കാം. കൂടുതലൊന്നും സംസാരിക്കരുത് എന്ന് തനിക്ക് നിബന്ധന നൽകിയിട്ടുണ്ടെന്നും പരിപാടി കഴിയട്ടെ അതിനുശേഷം നമുക്ക് സംസാരിക്കാം എന്നുമായിരുന്നു മണിക്കുട്ടൻ പറഞ്ഞിരുന്നത്.