മലയാള സിനിമയുടെ വിലമതിക്കാനാകാത്ത നിധി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ മികവിൽ അത്ഭുതപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്തരത്തിൽ മമ്മൂട്ടിയുടെ അഭിനയ സാമർഥ്യം വിളിച്ചോതുന്ന ഒരു ചിത്രമാണ് ഷൈലോക്ക്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ പെർഫോമൻസിനെ പ്രശംസിച്ചു സാദാരണ പ്രേക്ഷകർക്ക് പുറമെ സെലിബ്രിറ്റികളും രംഗത്തെത്തുന്നത് ഈ സിനിമക്ക് പൊതുവെ ഗുണകരമാകുന്നുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

ഇതിൽ ഏറെ ശ്രെദ്ധിക്കപ്പെട്ട ഒരു കാമന്റായിരുന്നു നടൻ പ്രിത്വിരാജ് കുറിച്ചത്. താൻ കുഞ്ഞുനാൾ മുതലേ കണ്ടു വന്നത് നടൻ മോഹൻലാലിന്റെ പടങ്ങളായിരുന്നു. അങ്ങനെയാണ് താൻ ഒരു ലാലേട്ടൻ ഫാൻ ആയത് എന്ന് നടൻ പ്രിത്വിരാജ് വെളിപ്പെടുത്തുന്നു. എന്നാൽ മമ്മൂക്കയുടെ ചില പ്രധാന സിനിമകൾ കണ്ട് തുടങ്ങിയത് സിനിമയിലേക്ക് വന്നതിനു ശേഷമാണ് എന്നും അദ്ദേഹം പറയുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അഭിനയ മികവും വൈവിധ്യവും കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട് എന്നും അദ്ദേഹം വിശദമാക്കുന്നു.

ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞേ ആരുമുള്ളൂ. ഷൈലോക്ക് എന്ന സിനിമ ആകർഷിച്ചതിന് വേറൊരു കാര്യം കൂടിയുണ്ട്. ഇതൊരു മാസ് സിനിമക്ക് പുറമെ മമ്മൂക്ക വ്യത്യസ്തമായി അഭിനയിച്ച സിനിമ എന്ന കാര്യത്തിലും കൂടിയാണ് ഈ സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നടൻ പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. എന്നാൽ സിനിമയെ ഗൗരവമായി കാണുന്നവർക്ക് ആർക്കും ഇവരിൽ ഒരാൾ മറ്റൊരാളെ കാൾ മികച്ചതാണെന്ന് പറയാൻ കഴിയണമെന്നില്ല.

മോഹൻലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ ഷൈലോക്കും അത്തരം കാര്യങ്ങൾ തെളിയിക്കുന്ന സിനിമകൾ തന്നെയാണ്. സാദാരണ മമ്മൂട്ടി മാസ് കഥാപാത്രങ്ങളുടെ ഗൗരവത്തിനൊപ്പം ഷൈലോക്കിൽ പ്രത്യക്ഷത്തിൽ തോന്നില്ല. കാരണം വളരെ ശക്തമായ ബോസ് എന്ന കഥാപാത്രത്തിന്റെ സ്വഭാവമാണ്.
Image Courtesy : topmovierankings.com