ലിനിയുടെ ഓർമയിൽ വിങ്ങിപ്പൊട്ടി ഭർത്താവ് സജീഷ് ആശുപത്രികിടക്കയിൽ.

ഇപ്പോൾ ഈ മഹാമാരിയോട് പൊരുതുന്ന വേളയിൽ പോലും ആളുകളെല്ലാം മറന്നുപോയ അല്ലെങ്കിൽ ഈ സമയത്ത് നമ്മൾ ഓർക്കേണ്ട ഒരു പേരുണ്ട് സിസ്റ്റർ ലിനി. മഹാമാരി വരുന്നതിനുമുൻപ് നിപ്പ വൈറസ് പിടിപെട്ട സാഹചര്യത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിതം അർപ്പിച്ച നേഴ്സായ ലിനി. എല്ലാവർക്കും അറിയാവുന്നതാണ് ലിനിയുടെ ഭർത്താവ് സജീഷിനെയും.ലിനിയുടെ ഓർമ്മകൾ ഒക്കെ ഇടയ്ക്ക് ഭർത്താവ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഴ്സുമാരുടെ ദിവസം ആയിരുന്നു. ആ ദിവസം ലിനിയുടെ ഭർത്താവ് സജീഷ് ആശുപത്രിക്കിടക്കയിൽ ആണ്.

അവിടത്തെ നേഴ്സുമാരുടെ പരിചരണത്തിൽ നിന്നും ലിനിയുടെ സാമിപ്യം അനുഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് സജീഷ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്സസ് ദിനം കൂടി വരവായി എന്നും കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക് എല്ലാം മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിങ് സഹോദരിമാർക്ക് എല്ലാം ഹൃദയത്തിൽ നിന്നും നേഴ്സിംഗ് ദിനാശംസകൾ നേരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു സജീഷ് കുറുപ്പ് തുടങ്ങിയത്. ഒരു സ്റ്റോൺ സർജറിയുടെ ഭാഗമായി താൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്മിറ്റാണ് എന്നും,സർജറി വളരെ ഭംഗിയായി നടന്നുവെന്നും അതിനിടയിലുള്ള അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്നുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്.

ആശുപത്രിയിലെ പരിശോധനയ്ക്ക് വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ആയ ഡോക്ടർ നൽകിയ സ്നേഹവും കരുതലും ഒന്നും തനിക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല എന്നും ന്യൂറോളജി ഡിപ്പാർട്ട്മെൻറ് ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയും സ്നേഹവും അനുഭവിക്കുക ഉണ്ടായി എന്നും ഒക്കെയാണ് സജീഷ് പറയുന്നത്.ആദ്യമൊക്കെ സർജറിയുടെ ഭയം തനിക്കുണ്ടായിരുന്നു.

തീയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ ഒരുപാട് നഴ്സുമാർ ധൈര്യം നൽകിയിരുന്നു എന്നും. ആ ആത്മധൈര്യം വളരെ വലുത് ആയിരുന്നു എന്നും. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവന മഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട് എന്നും സജീഷ് പറയുന്നു. ” we are proud of her, she will always with our heart ” ലിനി നിൻറെ വിടവ് നികത്താൻ ആർക്കും കഴിയില്ല ഒരിക്കലും എന്നും പറഞ്ഞു കൊണ്ടായിരുന്നു കുറിപ്പ് അവസാനിക്കുന്നത്.

മഹാമാരിയോട് പൊരുതുന്ന വേളയിൽ പോലും ആളുകളെല്ലാം മറന്നുപോയ അല്ലെങ്കിൽ ഈ സമയത്ത് നമ്മൾ ഓർക്കേണ്ട ഒരു പേരുണ്ട് സിസ്റ്റർ ലിനി. മഹാമാരി വരുന്നതിനുമുൻപ് നിപ്പ വൈറസ് പിടിപെട്ട സാഹചര്യത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിതം അർപ്പിച്ച നേഴ്സായ ലിനി. എല്ലാവർക്കും അറിയാവുന്നതാണ് ലിനിയുടെ ഭർത്താവ് സജീഷിനെയും.ലിനിയുടെ ഓർമ്മകൾ ഒക്കെ ഇടയ്ക്ക് ഭർത്താവ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഴ്സുമാരുടെ ദിവസം ആയിരുന്നു. ആ ദിവസം ലിനിയുടെ ഭർത്താവ് സജീഷ് ആശുപത്രിക്കിടക്കയിൽ ആണ്.

Leave a Reply