തന്മയത്വം ഉള്ള അഭിനയ ശൈലി കൊണ്ട് ആളുകളുടെ ഹൃദയത്തിൽ എത്തി ഇടം നേടിയ കലാകാരിയായിരുന്നു ലെന. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ലെന. മികച്ച നടിയുടെ പ്രത്യേകതകൾ തന്നെയാണ് പലപ്പോഴും ലെനയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ . മികച്ച രീതിയിൽ അഭിനയിക്കുക എന്നതായിരുന്നു ലെനയുടെ കഴിവ് ആയി ആളുകൾ കണ്ടുവരുന്നത്. ഏതു കഥാപാത്രവും ലെനയുടെ കയ്യിൽ ഭദ്രമാണെന്ന് ആളുകൾക്ക് ഉറപ്പാണ്. ഏത് സ്വഭാവ വേഷങ്ങളിലും തിളങ്ങുന്ന ഒരു നടി കൂടിയാണ് ലെന. 1998 ഇൽ ഇറങ്ങിയ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രമായിരുന്നു ലെന ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളുടെ സ്ഥിരം നായികയായി ലെന മാറി.
കരുണം, ശാന്തം എന്നിവയിലൊക്കെ ലേന സാന്നിധ്യമായി. പിന്നീട് സുരേഷ് ഗോപിയും ഒരുമിച്ച് ചിത്രമായ രണ്ടാംഭാവത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്തുകൊണ്ട് ലെന ഹിറ്റ് ആവുകയായിരുന്നു. പിന്നീട് അഭിനയം ഒക്കെ നിർത്തി കുറച്ചുകാലം ക്ലിനിക്കൽ സൈക്കോളജി പഠിക്കുവാൻ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. പഠനമൊക്കെ കഴിഞ്ഞ് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കൂട്ട് എന്ന ഒരു ക്യാമ്പസ് ചിത്രത്തിൽ നായികയെ തേടിയെത്തുന്നത്. അതിൽ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലഭിക്കുന്ന കഥാപാത്രം വില്ലത്തി ആയാലും സ്വഭാവ നടിയാണെങ്കിലും അത് മികച്ച രീതിയിലാണ് ലെന ചെയ്യുകയും ചെയ്യുന്നത്. എല്ലാ കഥാപാത്രത്തിനും തന്റെതായ ഒരു ഭാവം നൽകുവാൻ ശ്രമിക്കാറുണ്ട്.
ഇപ്പോൾതന്നെ ജീവിതത്തിൽ ഒരു മികച്ച തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഒരു കുറിപ്പിലൂടെ ആയിരുന്നു ലെന പറഞ്ഞിരുന്നത്. അന്ന് തന്നെ ജീവിതത്തിലെ നിർണായകമായ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. നിങ്ങളുടെ ജീവിതം മികച്ചതാക്കി മാറ്റിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ലെന കുറിച്ചിരുന്നത്. രണ്ടാഭാവം എന്ന ചിത്രം കഴിഞ്ഞതിനു ശേഷം പിന്നീട് പഠനത്തിന് പോകുവാനുള്ള തന്റെ തീരുമാനം തന്റെ ജീവിതത്തെ തന്നെ മാറ്റുന്ന ഒന്നായിരുന്നു എന്നാണ് എന്ന് ലെന പറയുന്നത്. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചത് എന്ന് പറയുന്നുണ്ട്. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലെ കഥാപാത്രം ലെനയുടെ അഭിനയജീവിതത്തിൽ വലിയ സാധ്യതകൾ കൊണ്ടുവന്ന ഒരു കഥാപാത്രമായിരുന്നു.
അതുപോലെതന്നെ നായികയായിഅഭിനയിച്ച കൂട്ട് എന്ന സിനിമയ്ക്ക് ശേഷം ആയിരുന്നു ലെന വിവാഹിതയാകുന്നത്. ചെറുപ്പകാലം മുതലേ സൗഹൃദം സൂക്ഷിച്ചിരുന്ന അഭിലാഷ് കുമാറിനെയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. 2004 താരം വിവാഹിതയാവുകയും ചെയ്തിരുന്നു. പിന്നീട് വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നു. ഓമനത്തിങ്കൽ പക്ഷി, ഓഹരി, അരനാഴികനേരം, വിളക്ക് എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളിലും വേഷമിട്ടു.