ടാറ്റ യുടെ ഉടമസ്ഥതയിലുള്ള പ്രമുഖമായ കമ്പനികൾ.

ടാറ്റ കമ്പനിയെ കുറിച്ച് അറിയാത്തവരും കേൾക്കാത്തവരും ചുരുക്കമായിരിക്കും. എന്നാൽ ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ഒത്തിരി കമ്പനികളുണ്ട്. ഈ കമ്പനികൾ ഏതൊക്കെയാ എന്ന് നോക്കിയാലോ. ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ ടി സി എസ് ഒരു ഐ ടി സ്ഥാപനമാണ്. ബിസിനസ് സൊല്യൂഷൻ, കൺസൾട്ടൻസി എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന സേവനങ്ങൾ. ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ കമ്പനിയാണ് ടി സി എസ്. അൻപത് വർഷത്തിലധികമായി തങ്ങളുടെ സേവനങ്ങൾ ലോകത്തിലെ പല പ്രമുഖ കമ്പനികൾക്കും ലഭ്യമാക്കി വരുന്നു.

ടാറ്റ മോട്ടോഴ്‌സ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയെ അറിയാത്തവർ ചുരുക്കമായിരിക്കുമല്ലേ. ടാറ്റ മോട്ടോഴ്‌സ് ലോകത്തിലെ മികച്ച വാഹന നിർമ്മാതാക്കളാണ്. നൂറ്റി എഴുപത്തിയഞ്ചിലധികം രാജ്യങ്ങളിൽ മോട്ടോർ വാഹന രംഗത് ശക്തമായ സാന്നിധ്യമാണ് ഈ കമ്പനി വഹിക്കുന്നത്. എല്ലാ തരം വാഹനങ്ങളുടെയും ശേഖരം തന്നെ ഇവർക്കുണ്ട്. ഇനി ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള രണ്ടാമത്തെ വിപുലമായ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇവരുടെ കീഴിൽ ഒന്ന് മുതൽ നാല്പത്തിയൊൻപത് ടേൺ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് വരെ ഭാരം വഹിക്കാവുന്ന ട്രെക്കുകൾ ചെറുതും ഇടത്തരം വലിപ്പമാർന്ന ബസുകൾ,യാത്ര വാഹനങ്ങൾ എന്നിവയെല്ലാമുണ്ട്.

ഇനി ടാറ്റ ഗ്രൂപ്പിന്റെ പ്രചാരം നേടിയ ഒരു കമ്പനിയാണ് ടാറ്റ സ്റ്റീൽ ലിമിറ്റഡ്. ഏഷ്യയിലെ സംയോജിത സ്വകാര്യ കമ്പനിയാണ് ഇത്. 1907 ൽ രൂപക്ക് കൊണ്ട കമ്പനിയാണ് ഇത്. യൂറോപ്പിലെ സ്റ്റീൽ ഉൽപ്പാദന രംഗത്തെ രണ്ടാമത്ത വലിയ കമ്പനിയും ഇത് തന്നെയാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിൽ ടാറ്റ ഗ്രൂപ്പും തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഡിപ്പോയും ചേർന്ന് ആരംഭിച്ച ഒരു സംയുക്ത സംരംഭമാണ് ടൈറ്റാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകീകൃത വാച്ച് നിർമ്മാണ കമ്പനിയാണ് ടൈറ്റാൻ.

ഇനി ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന കമ്പനിയാണ് ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സോഡാ ആഷ് നിർമ്മാതാക്കളാണ് ഇവർ. ഇനിയും ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ഒത്തിരി കമ്പനികൾ നിലവിലുണ്ട്.
Image Courtesy : jdmagicbox.com

, ,

Leave a Reply