കൂടുതൽ വാർത്തകൾ ഇപ്പോൾ ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രശ്നം ആണ്. ടിവി ന്യൂസിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് ലക്ഷദ്വീപിലെ ആളുകളുടെ പ്രശ്നങ്ങൾ തന്നെയാണ്m ഈ സമയത്താണ് ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് രംഗത്ത് വന്നിരിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങളിലേക്ക് ലോകത്തിൻറെ ശ്രദ്ധ കൊണ്ടുവരാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തന്നെ അവർ ബന്ധപ്പെട്ടിട്ടുണ്ട് എന്നായിരുന്നു രംഗത്ത് വന്ന് താരം പറഞ്ഞത്. ലക്ഷദ്വീപ് ജനതയുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിരവികസനത്തിന്റെ ഭാഗം ആകുമെന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട്. ഫേസ്ബുക്കിൽ ആയിരുന്നു അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കുക. അവരുടെ മണ്ണിനെ ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുകയാണ് വേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്.
അതിലെല്ലാം അതിമനോഹരമായ ജനങ്ങൾ അവിടെ ജീവിക്കുന്നുണ്ട്. മനോഹരം ആയ ദ്വീപുകളിൽ ഒന്നാണ് ലക്ഷദ്വീപ്. സമൂഹത്തെക്കുറിച്ചുള്ള തൻറെ ആദ്യകാല ഓർമ്മകളെല്ലാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയ വിനോദയാത്രകളിൽ നിന്നുള്ളതായിരുന്നു. ആ കാഴ്ചകൾ തന്നെ അത്ഭുതപെടുത്തുന്നത് ആയിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി സച്ചി അനാർക്കലിയിലൂടെ വീണ്ടും അവിടെ എത്തിച്ചു. രണ്ടു മാസങ്ങൾ ഞാൻ കവരത്തിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഒരുപിടി നല്ല സുഹൃത്തുക്കളെയും എന്നേക്കുമുള്ള നല്ല കുറച്ച് ഓർമ്മകളെയും നേടി. രണ്ടുവർഷം മുൻപ് ഞാൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി വീണ്ടും ഞാൻ അവിടേക്ക് പോയി.
ലക്ഷദ്വീപിലെ ഊഷ്മള ഹൃദയരായ ജനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും എനിക്ക് സാധ്യമാകുമായിരുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ്വീപിൽ നിന്നും എനിക്ക് അറിയുന്നവരും അറിയാത്തവരുമായ നിരവധി ആളുകളുടെ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അവിടെ നടക്കുന്ന പ്രശ്നം പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുവാൻ എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചില സന്ദർഭങ്ങളിൽ അപേക്ഷിക്കുകയും ഒക്കെയാണ് അവർ ചെയ്യുന്നത്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ എന്തുകൊണ്ട് അസാധാരണമാണെന്നും ഞാൻ എഴുതാൻ പോകുന്നില്ല. എല്ലാം ഓൺലൈനിൽ ലഭ്യമാണല്ലോ. എനിക്ക് ഉറപ്പായും അറിയുന്ന കാര്യം എനിക്ക് പറയാവുന്നതാണല്ലോ.
എനിക്ക് അറിയുന്നവരോ എന്നോട് സംസാരിച്ചവരോ ആയ ദ്വീപുകളിൽ ഉള്ളവർ ആരും തന്നെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഒട്ടും സന്തുഷ്ടരല്ല എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. കാരണം ഏതൊരു നിയമവും പരിഷ്കരണവും ഭേദഗതിയും ഭൂമിക്ക് വേണ്ടിയല്ല അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് എന്നതാണ് പ്രധാനമായ കാര്യം. ഭൂമിശാസ്ത്രപരമായൊ രാഷ്ട്രീയപരമായൊ അതിരുകൾ അല്ല മറിച്ച് അവിടെ ജീവിക്കുന്ന ഒരു രാജ്യത്തെയും സംസ്ഥാനത്തെ യൂണിയൻ ടെറിട്ടറി രൂപീകരിക്കുന്നത്. എങ്ങനെയൊക്കെ ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ഒരു പ്രദേശത്തിൻറെ ജീവിതരീതിയെ തകർക്കുന്നത് മഹാ പുരോഗമനം ആകുന്നത്. ഒരു അനന്തരഫലങ്ങളും നോക്കാതെ അതിലോലമായ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കി എങ്ങനെയാണ് നല്ലൊരു സുസ്ഥിരമായ വികസനം ഉണ്ടാവുക.
എനിക്ക് പൂർണ്ണമായും നമ്മുടെ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. ആ വിശ്വാസം നമ്മുടെ ജനങ്ങളിലും ഉണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവൻ അവരുടെ എതിർപ്പ് അറിയിക്കുമ്പോൾ അവരുടെ നിയമനത്തിൽ ജനങ്ങൾക്ക് യാതൊരു അഭിപ്രായ പ്രകടനത്തിനും അവസരമില്ലാതെ വരുമ്പോൾ ലോകത്തെയും സർക്കാരിനെയും ഒക്കെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നാൽ പ്രതികരിക്കുക അല്ലാതെ മറ്റു വഴികളൊന്നുമില്ല. അതിനാൽ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കുക, അവരെ അറിയുക. അവരെ വിശ്വസിക്കുകയാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണത്. അതിലും മനോഹരമായ ജനങ്ങളും അവിടെ ജീവിക്കുന്നുണ്ട് എന്നതാണ് സത്യം.