കുഞ്ചാക്കോ ബോബൻ എന്ന നടനെ എല്ലാ ആളുകളും അറിയുന്നത് ഒരു റൊമാൻറിക് ഹീറോ എന്ന നിലയിൽ തന്നെയായിരുന്നു. ഒരേ കഥാപാത്രങ്ങൾ തന്നെ കുറെ പ്രാവശ്യം കാണുമ്പോൾ ആളുകൾക്ക് വല്ലാത്ത മടുപ്പുളവാക്കുന്നു. ആളുകൾക്ക് മാത്രമല്ല അഭിനയിക്കുന്നവർക്ക് പോലും മടുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. ഒരേപോലെയുള്ള കഥാപാത്രങ്ങൾ നൽകുന്ന വിരസത ചാക്കോച്ചനും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു വിരസത അനുഭവപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ സിനിമയിൽ നിന്നും അയാൾ വലിയൊരു ഇടവേള എടുത്തു. എന്നാൽ പിന്നീട് ഒരു രണ്ടാം വരവ് നടത്തിയപ്പോൾ സിനിമയിലേക്കുള്ള തിരിച്ചുവരവ് അത്ര സാധ്യമായിരുന്നില്ല എന്ന് തന്നെ പറയാം.

ചാക്കോച്ചൻ എന്നാൽ ഒരു റൊമാൻറിക് ഹീറോ എന്ന ലേബൽ അപ്പോഴേക്കും സിനിമാലോകം വിധിയെഴുതി കഴിഞ്ഞിരുന്നു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ സിനിമയായിരുന്നു ചാക്കോച്ചൻറെ വഴി. അതുകൊണ്ടുതന്നെ സിനിമ എന്ന സ്വപ്നം ഉപേക്ഷിച്ചില്ല. പക്ഷെ ഇനി രണ്ടാമത്തെ ഒരു വരവില് ഒരേപോലെയുള്ള കഥാപാത്രങ്ങൾ അല്ലാതെ അല്പം വ്യത്യസ്ത കഥാപാത്രങ്ങൾ പുതുമ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യണമെന്നും അദ്ദേഹം മനസ്സിൽ തീരുമാനിച്ചിരുന്നു. അങ്ങനെയായിരുന്നു ട്രാഫിക് എന്ന ചിത്രത്തിലെ ഒരു മികച്ച കഥാപാത്രത്തെ കുഞ്ചാക്കോബോബൻ അവിസ്മരണീയം ആക്കുന്നത്.

ആ ചിത്രം കുഞ്ചാക്കോ ബോബൻ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച കഥാപാത്രമായിരുന്നു.ചാക്കോച്ചൻ ഇങ്ങനെയും അഭിനയിക്കുമോ എന്ന് അടുത്ത സുഹൃത്തുക്കൾ പോലും ചോദിച്ചു പോയ ചിത്രം. കാരണം അത്രയ്ക്ക് മികച്ച രീതിയിൽ ആയിരുന്നു ആ കഥാപാത്രത്തെ ചാക്കോച്ചൻ കൈകാര്യം ചെയ്തിരുന്നത്. പിന്നീടങ്ങോട്ട് വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ തന്നെയായിരുന്നു ചാക്കോച്ചൻ തിരഞ്ഞെടുത്തത്. കൊച്ചവ്വലോ പൗലോ അയ്യപ്പ കൊയിലോ എന്ന ചിത്രത്തിലൂടെയും മികച്ച ഒരു കഥാപാത്രമായിരുന്നു ചാക്കോച്ചൻ എത്തി. സാധാരണ വേഷങ്ങളിൽ നിന്നും അൽപ്പം മാറിയുള്ള കഥാപാത്രമായിരുന്നു ചാക്കോച്ചനെ തേടിയെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായിരുന്നു.

പിന്നീടങ്ങോട്ട് ത്രില്ലർ സിനിമകളുടെ ഭാഗമായി ചാക്കോച്ചൻ മാറുകയായിരുന്നു. അഞ്ചാംപാതിരാ എന്ന ചിത്രമായിരുന്നു ചാക്കോച്ചൻറെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായി ആളുകൾ പറയുന്നത്. ഇപ്പോൾ ത്രില്ലർ സിനിമകളിലേക്ക് ഒരു ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ചാക്കോച്ചൻ എന്ന പോലും പലർക്കും സംശയമുണ്ട്. അഞ്ചാംപാതിര, നായാട്ട്, നിഴൽ എന്നീ ചിത്രങ്ങളിലെല്ലാം ത്രില്ലെർ കഥാപാത്രത്തിലൂടെയാണ് ചാക്കോച്ചൻ കടന്നുപോകുന്നത്. പുതിയ ചിത്രമായ നിഴലിലും അതുപോലെ തന്നെ ഉണ്ട് ഇപ്പോൾ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചാക്കോച്ചൻ ത്രില്ലർ കഥാപാത്രങ്ങളിലേക്ക് കൂടുമാറിയൊ എന്ന ചോദ്യത്തിന് ചാക്കോച്ചൻ പറയുന്ന മറുപടിയാണ് ആളുകൾക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. തനിക്ക് കുറ്റാന്വേഷണ കഥകൾ വായിക്കുവാനും ഇതിൽ അഭിനയിക്കുവാനും ഒക്കെ വലിയ ഇഷ്ടമായിരുന്നു പക്ഷെ സിനിമാലോകത്തെ ആദ്യകാലഘട്ടങ്ങളിൽ ഒന്നും അത്തരം കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയില്ല.

താൻ പോലീസ് ആയാൽ കൊള്ളാമോ എന്ന ചിന്തയായിരുന്നു സിനിമയിൽ നിലനിന്നിരുന്നത് എന്നും ചാക്കോച്ചൻ പറയുന്നു. ജെയിംസ് ബോണ്ട്‌ ചിത്രങ്ങളുടെ ആരാധകനായ താൻ അത്തരം ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്ത് തനിക്ക് ലഭിച്ചത് അല്ല.കയ്യിൽ വന്നുപോയ ഭാഗ്യമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാൻ ഏതൊരു നടനെയും പോലെ തനിക്കും ഇഷ്ടമാണ് എന്നായിരുന്നു ചക്കൊച്ഛന്റെ മറുപടി