കാർത്തിക സിനിമയിൽ നിന്ന് പോകാൻ കാരണം ആ നടൻ ആയിരുന്നോ…?

ഒരുകാലത്ത് മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രധാനപ്പെട്ട നായികയായിരുന്നു കാർത്തിക. കാർത്തികയും മോഹൻലാലും ഒരുമിച്ച് എത്തുകയാണെങ്കിൽ ഹിറ്റ് ചിത്രമായിരിക്കുമെന്നും അത് മികച്ച വിജയം നേടുമെന്നും ഉറപ്പായിരുന്നു. ആരാധകർക്ക് കാർത്തിക മോഹൻലാൽ കോമ്പിനേഷൻ ഏറെ ഇഷ്ടപ്പെട്ട ഒന്നുതന്നെയായിരുന്നു. മോഹൻലാലിൻറെ നായികയായി എത്തിയ സന്മനസ്സുള്ളവർക്ക് സമാധാനം താളവട്ടം എന്നീ ചിത്രങ്ങളെല്ലാം കാർത്തികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു. ഒരുകാലത്തെ നായികാ സങ്കൽപ്പങ്ങളെ എല്ലാം കാർത്തിക എന്ന പേരായിരുന്നു. ഒരുപാട് മേക്കപ്പുകൾ ഒന്നും ചെയ്യാതെ ഒരു വലിയ കറുത്ത പൊട്ടും വരുന്ന സുന്ദരിയായ പെൺകുട്ടിയെ വലിയ ഇഷ്ടമായിരുന്നു ആരാധകർക്ക്.

കാർത്തികയെ ഓർത്തുവയ്ക്കാൻ ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. പക്ഷേ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു കാർത്തിക. ഒരുപാട് മേക്കപ്പ് ഒന്നും കാർത്തികയ്ക്ക് ഉണ്ടായിരുന്നില്ല. അതുതന്നെയായിരുന്നു കാർത്തികയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതിലും അത്ഭുതകരമായ ഒരു കാര്യം എന്ന് പറയുന്നത് ഇപ്പോഴത്തെ പുതുതലമുറയിൽ ഉള്ള പല ആളുകൾക്കും കാർത്തിക ഇഷ്ടമാണെന്ന് തന്നെയാണ്. ഒരു ബാഡ്മിൻറൺ താരമായ കാർത്തികയെ സിനിമയിലേക്ക് കൊണ്ടുവരുന്നത് ബാലചന്ദ്രമേനോൻ ആയിരുന്നു. നിരവധി മികച്ച നടികളിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബാലചന്ദ്രമേനോൻ മണിച്ചെപ്പു തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെ കാർത്തിക മലയാള സിനിമയ്ക്ക് നൽകുകയായിരുന്നു.

ഒരുകാലത്ത് സിനിമയിലെ തിളങ്ങിനിന്നിരുന്ന കാർത്തിക പിന്നീട് സിനിമ ഉപേക്ഷിക്കാനുള്ള കാരണം ഉലകനായകൻ കമലഹാസൻ ആണെന്നൊക്കെ ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് പിന്നാലെ അവർ പറയുന്ന കാരണങ്ങൾ ഇതാണ്. മികച്ച കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ഒരു നടിയായിരുന്നു കാർത്തിക. ഒരിക്കലും നായകനായി തൊട്ട് അഭിനയിക്കുന്നത് കാർത്തികയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഈ സമയത്തായിരുന്നു കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത നായകനിൽ അഭിനയിക്കാനുള്ള ക്ഷണം കാർത്തികയെ തേടി എത്തുന്നത്. ഈ സിനിമയ്ക്ക് മുന്നോടിയായി കമലഹാസൻ ഒരു ഫോട്ടോഷൂട്ട് തീരുമാനിച്ചു.

ഈ കാര്യം കാർത്തികയും ഒക്കെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഫോട്ടോ എടുക്കുന്ന സമയത്ത് കാർത്തികയുടെ ചുമരിൽ കമലഹാസൻ കൈ വച്ചു. എന്നാൽ ഉടൻ തന്നെ കാർത്തിക കമലഹാസന്റെ കൈ തട്ടി മാറ്റുകയായിരുന്നു ചെയ്തിരുന്നത്. ആദ്യമൊന്നും കമൽ ഇത് വലിയ കാര്യമാക്കിയിരുന്നില്ല. രണ്ടാമത് വീണ്ടും ഫോട്ടോഷൂട്ട് ഒരുങ്ങിപ്പോൾ വീണ്ടും ഇങ്ങനെ തന്നെ കാർത്തിക ചെയ്തു. പിന്നീട് കാർത്തിക ഇഷ്ടമില്ലാത്ത രീതിയിൽ പെരുമാറുകയും ചെയ്തു. തൊട്ട് അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറഞ്ഞു. അതോടെ കമൽഹാസനു ദേഷ്യം ആയിരുന്നു. ആ ഫോട്ടോഷൂട്ട് നടന്നില്ല. പിന്നീട് ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞായിരുന്നു കമൽ കാർത്തികയെ തല്ലുന്ന ഒരു സീൻ സിനിമയിൽ എടുത്തത്. ഈ പ്രശ്നം കഴിഞ്ഞു കാർത്തികയോടെ സൗഹൃദത്തോടെ പെരുമാറി കമൽ. പക്ഷേ ഷൂട്ടിങ് സമയത്ത് കാർത്തികയുടെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു കമൽ. കാർത്തിക വേദനയോടെ നിലത്തുവീണ് നിലവിളിക്കുകയും ചെയതിരുന്നു. അതോടെ താനിനി തമിഴ് സിനിമ ചെയ്യില്ലെന്ന് തീരുമാനത്തിലേക്ക് കാർത്തിക എത്തുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

തമിഴ് ചിത്രമായ നായകൻ സൂപ്പർഹിറ്റ് ആയിരുന്നുവെങ്കിലും കാർത്തിക അതോടെ തമിഴിൽ അഭിനയം നിർത്തി. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു നടിയാണ് കാർത്തിക. അടുത്ത സമയത്ത് ആയിരുന്നു താരത്തിന്റെ മകൻറെ വിവാഹവും കഴിഞ്ഞിരുന്നത്. താരത്തിന്റെ മകൻറെ വിവാഹത്തിന് മോഹൻലാൽ ഉൾപ്പെടെയുള്ള പല പ്രമുഖരും പങ്കെടുത്തിരുന്നു.

Leave a Reply