കല്യാണി പ്രിയദർശൻ എന്ന പേര് കേൾക്കുമ്പോൾ ആ വാക്കിന് പ്രത്യേക വിശദീകരണം ഒന്നും ആർക്കും ആവശ്യമില്ല. കാരണം മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകളാണ് കല്യാണി പ്രിയദർശൻ. അതുകൊണ്ടുതന്നെ അവരുടെ അഭിനയ പാരമ്പര്യം അതുപോലെ തന്നെ കല്യാണിക്ക് ലഭിച്ചിട്ടുണ്ട്. സംവിധായകനായ പ്രിയദർശൻറെ മകൾ കല്യാണി ആദ്യമായി മലയാളത്തിൽ വേഷമിടുന്നത് വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ വളരെ മിന്നുന്ന പ്രകടനമായിരുന്നു കല്യാണി കാഴ്ച വച്ചിരുന്നത്. ഇപ്പോൾ അച്ഛനും മക്കളും ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ച മരയ്ക്കാർ എന്ന സിനിമ വലിയ ദേശീയ പുരസ്കാരങ്ങളാണ് വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
അതിലും വലിയ സന്തോഷത്തിലാണ് അച്ഛനുംമകളും. ലോക്കഡോൺ കാലത്ത് വളരെ രസകരമായ ഒരു വാർത്തയാണ് കല്യാണി പ്രിയദർശൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു ആരാധകർക്കായി ഈ വാർത്ത കല്യാണി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ ആയിരുന്നു താരം ഇത് പങ്കുവെച്ചിരുന്നത്. വീടിനകത്തുനിന്ന് നോക്കുമ്പോൾ പുറത്ത് ഒരാൾ തോട്ടത്തിൽ എന്തൊക്കെയോ ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട് അതിനോടൊപ്പം കല്യാണി പറഞ്ഞത് വീട്ടിൽ പുതിയ തോട്ടക്കാരൻ എത്തിയെന്നും. നല്ല ആത്മാർഥതയോടെയാണ് അയാൾ ജോലി ചെയ്യുന്നത് എന്നതാണ്. അകത്തുനിന്ന് നോക്കുന്ന കല്യാണി അകത്തെ ജനലിൽ ഒന്ന് കൊട്ടുന്നുമുണ്ട്.
അതിനുശേഷം പുറത്തു നിൽക്കുന്ന ആൾ തിരിഞ്ഞു നോക്കുന്നു കാണുന്നവർ ഒന്നു ഞെട്ടും. കാരണം മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ചെടികളിൽ പരിചരണം നടത്തുന്നത്. കല്യാണിയെ ഒന്നു നോക്കി പുഞ്ചിരിച്ചതിനുശേഷം വീണ്ടും തന്റെ ജോലികളിൽ വ്യാപൃതാനാകമാവുകയാണ് പ്രിയദർശൻ. ഈ രംഗം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു സൂപ്പർഹിറ്റ് സംവിധായകൻ എന്നതിലുപരി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ കൂടിയാണ് പ്രിയദർശനാണ്. ലോക് ഡൗൺ കാലത്ത് താരങ്ങളെല്ലാം ഓരോ തിരക്കുകളിലാണ്. അടുത്തകാലത്ത് അനുസിത്താര തൻറെ വീട്ടിൽ കുറച്ച് പച്ചക്കറികൾ കാണിച്ചുകൊണ്ട് വീഡിയോ ഇട്ടിരുന്നു.
ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണ് താരങ്ങളെല്ലാം. ഒരുപക്ഷേ അവരുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആസ്വദിക്കുക ആയിരിക്കും ഈ സമയത്ത്. ഇതിനു മുൻപ് ഇങ്ങനെ വീട്ടിലിരുന്ന് ഒരു സാധാരണക്കാരനെ പോലെ ചില കാര്യങ്ങളൊക്കെ ചെയ്യാൻ താരങ്ങൾക്ക് ഒന്നും സാധിച്ചിട്ടുണ്ട് ആവില്ല. അതിന് അവർക്ക് ലഭിച്ച ഒരു അവസരം കൂടിയായിരുന്നു ഈ ലോക് ഡൗൺ. എങ്കിലും ഇത് നീണ്ടു പോവുകയാണെങ്കിൽ അത് അവർക്ക് വലിയ ബുദ്ധിമുട്ടുകൾ തന്നെ ഉണ്ടാകും എന്നതിൽ സംശയമില്ല.എന്താണെങ്കിലും കല്യാണിയുടെ ഈ തോട്ടക്കാരൻ എന്നുള്ള സംബോധന യും രസകരമായ വർത്തമാനങ്ങളും എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രിയദർശനെ രസകരമായി ട്രോളി കൊണ്ടുള്ള നിരവധി വാർത്തകൾ വന്നുകഴിഞ്ഞു.
പ്രകൃതിയേയും ചെടികളെയും സ്നേഹിക്കുന്ന പ്രിയദർശനെ കുറിച്ച് അഭിമാനത്തോടെ നമുക്ക് പറയാം. നമ്മുടെ മലയാളസിനിമയുടെ സൂപ്പർഹിറ്റ് സംവിധായകനാണ് അദ്ദേഹം എന്ന്. അദ്ദേഹം പ്രകൃതിയെ സ്നേഹിക്കുന്നു എന്ന്.